Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടിപിയുടെ സ്മരണകളെയും അമ്പത്തൊന്നുവെട്ടി സിപിഎം; ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുന്നതിന് സിപിഐയ്ക്കും മറ്റ് ഘടകകക്ഷികൾക്കും വിലക്ക്; പരിപാടിക്ക് വരാമെന്ന് സമ്മതിച്ച കാനംരാജേന്ദ്രനും സി കെ നാണു എംഎൽഎയും പിന്മാറിയത് സിപിഎമ്മിന്റെ എതിർപ്പിനെ തുടർന്ന്; മറ്റ് ഇടത് ഘടകകക്ഷി നേതാക്കളും പരിപാടിയിൽ പങ്കെടുക്കാനാവില്ല എന്ന് അറിയച്ചു; മാർക്‌സിസ്റ്റ് പാർട്ടിയുടേത് ഫാസിസ്റ്റ് നിലപാടെന്ന് ആർഎംപി

കെ വി നിരഞ്ജൻ

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ സ്മരകളെയും സിപിഎം ഭയക്കുന്നുവോ?2012 മെയ് നാലിന് രാത്രി വടകര വള്ളിക്കാട് വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഓർമ്മയ്ക്കായി ആർ എം പി നിർമ്മിച്ച ടി പി ചന്ദ്രശേഖരൻ ഭവൻ ജനുവരി 2ന് ഓർക്കാട്ടേരിയിൽ ആർ എംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്ല ഉദ്ഘാടനം ചെയ്യുകയാണ്. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സിപിഐയും ജനതാദളും അടക്കമുള്ള മറ്റ് എൽഡിഎഫ് ഘടകക്ഷികളെ വിലക്കിയരിക്കയാണ് സിപിഎം.

നേരത്തെ ആർ എം പി യുടെ പരിപാടികളിൽ സഹകരിച്ചിരുന്ന സിപിഐ പോലും സി പി എമ്മിനെ ഭയന്ന് പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് കാനം രാജേന്ദ്രനെ സമീപിച്ചിരുന്നു. വരാമെന്നേറ്റം കാനം മറ്റു പരിപാടികളുണ്ടെന്ന കാരണം പറഞ്ഞ് പിന്നീട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായി ഒന്നെന്ന് ആർ എം പി ഐ നേതാവ് എൻ വേണു പറഞ്ഞു.

പിന്നീട് സംസ്ഥാന അസി. സെക്രട്ടറിമാരുൾപെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും അവരും പിന്മാറി. സംശയം തോന്നി അന്വേഷിച്ചപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ സി പി എമ്മിന് എതിർപ്പുണ്ടെന്ന് അറിയിക്കുകയായിരുന്നു. ജനതാദൾ നേതാവ് സി കെ നാണു എം എൽ എ യെ സമീപിച്ചെങ്കിലും അദ്ദേഹവും നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. സിപിഎം - ആർഎംപി സംഘട്ടനങ്ങൾ നടക്കുമ്പോൾ പോലും സിപിഐ നേതാക്കൾ ആർ എം പി പരിപാടികളിൽ സംബന്ധിച്ചിരുന്നു. ഇപ്പോൾ സിപിഎമ്മിനെ ഭയന്ന് അവർ പോലും പിന്തിരിഞ്ഞിരിക്കുകയാണെന്നും എൻ വേണു പറഞ്ഞു.

ഘടകകക്ഷികളെ പോലും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും എൻ വേണു വിമർശിച്ചു. ഘടകകക്ഷികളെ അവരുടെ അഭിപ്രായ സ്വാതന്ത്രം പോലും തടയുന്ന ഫാസിസ്റ്റ് സമീപനമാണിത്. കോഴിക്കോട്ടെ അലൻ - താഹ എന്നീ സി പി എം അംഗ ങ്ങളെ പോലും തള്ളി പറഞ്ഞ അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല. യുഎപിഎ കേസ് എൻ ഐ എ യ്ക്ക് വിട്ടത് മോദി - പിണറായി ഗൂഢാലോചനയുടെ ഭാഗമാണ് . കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞിട്ടും വിദ്യാർത്ഥികളെ യു എ പി എ ചുമത്തി ജയിലിലിട്ടതും ഇപ്പോൾ എൻ ഐ എ യ്ക്ക് വിട്ടതും ആരെ പ്രീണിപ്പിക്കാനാണെണ് സി പി എം നേതൃത്വം വ്യക്തമാക്കണം.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറയുന്നവർക്ക് യുഎപിഎ നടപ്പാക്കാതിരിക്കാനും കഴിയില്ലെ എന്നും ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു ചോദിച്ചു. ഒരു ഭാഗത്ത് കരിനിയമങ്ങൾ നടപ്പാക്കുകയും മറുഭാഗത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പറയുന്നതും രാഷ്ട്രീയ തട്ടിപ്പാണ്.

മോദി സർക്കാറിന്റെ ജന വിരുദ്ധ നയങ്ങളൊക്കെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന രാഷ്ട്രീയ നാടകം മാത്രമാണ് കേരളത്തിലെ സി പി എമ്മിന്റെ പ്രതിഷേധങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു നിലകളിലാണ് ടി പി ഭവൻ പണിതിരിക്കുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ എസ് ഹരിഹരൻ, കെ എൻ എ ഖാദർ , ഷിബു ബേബി ജോൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP