Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിസാമുദ്ദീൻ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിൽ; രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ അഞ്ച് ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങി; ജമാഅത്തിൽ പങ്കെടുത്തവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അസമിലും തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

നിസാമുദ്ദീൻ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിൽ; രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ; സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ അഞ്ച് ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങി; ജമാഅത്തിൽ പങ്കെടുത്തവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അസമിലും തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം/ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ഭീതിയുടെ എപ്പിസെന്ററായി മാറിയ നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിരവധി പേർ മലയാളികളും ഉണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡ് 19 ആശങ്ക ഇതോടെ കേരളത്തിലും ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിൽ. ഇവരിൽ രണ്ടുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

മാർച്ച് ഏഴ് മുതൽ 10 വരെ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണിവർ. മാർച്ച് 15 മുതൽ 18 വരെ നിസാമുദ്ദീനിൽ നടന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവർ ഡൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു പേർക്കാണ് ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തിയ തിരൂർ ആലിൻചുവട് സ്വദേശിയായ 51 കാരനും ഷാർജയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശിയായ 32 കാരനുമാണ് വൈറസ് ബാധ. ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധയുള്ളവരുടെ എണ്ണം 11 ആയി.

അതിനിടെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ റെയിൽവേ ശ്രമം ആരംഭിച്ചു. മാർച്ച് 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട ട്രെയിനുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇല്ല. അഞ്ചു ട്രെയിനുകളിൽ ഓരോന്നിലും 1000-1200 പേർ സഞ്ചരിച്ചിട്ടുണ്ടാവും എന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 5000 അധികം ആളുകളെ നിരീക്ഷണത്തിൽ വയ്ക്കേണ്ടതുണ്ട്.

മാർച്ച് 18 ന് ഡൽഹി-ഗുണ്ടൂർ തുരന്തോ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സഞ്ചരിച്ച രണ്ട് പേർക്കും ഡൽഹി-ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്‌പ്രസിൽ കുട്ടികൾക്കൊപ്പം സഞ്ചരിച്ച രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതനുസരിച്ച് ഈ രണ്ട് ട്രെയിനുകൾ ഉൾപ്പെടെ ഡൽഹി-ചെന്നൈ റൂട്ടിലോടുന്ന തമിഴ്‌നാട് എക്സ്‌പ്രസ്, ന്യൂഡൽഹി-റാഞ്ചി രാജധാനി എക്സ്‌പ്രസ്, എ.പി. സമ്പർക്കക്രാന്തി എക്സ്‌പ്രസ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികൾ.

സമ്മേളനം കഴിഞ്ഞു മടങ്ങിയ എ.പി. സമ്പർക്കക്രാന്തി എക്സ്‌പ്രസിലെ യാത്രക്കാരായിരുന്ന 10 ഇൻഡൊനേഷ്യക്കാരിൽ പലർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ നിന്ന് 300 അധികം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി വിവരം ലഭിച്ചുവെങ്കിലും ഇവർ യാത്രക്കായി ട്രെയിൻ മാർഗമാണോ ഉപയോഗിച്ചതെന്നതിൽ വ്യക്തതയില്ല.

നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്തവർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ അസമിലും തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്തത് 437 പേർക്കാണ്. ഇവരില 150 പേരും മതസമ്മേളനവുമായി ബന്ധമുള്ളവരാണ്. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി. ഇതുവരെ 41പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിനിടെ, ലോകത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,35, 817 ആയി. 47,208 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP