Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗികളുടെ എണ്ണം ഏറുന്നെങ്കിലും പൊതുസ്ഥലങ്ങളിൽ നിയന്ത്രണമില്ലാതെ ആൾക്കൂട്ടം; ചെന്നൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 12, 000 ത്തിലേക്ക്; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നോക്കിയ മൊബൈൽ കമ്പനിയുടെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് പൂട്ടി; വൈറസ് ബാധിച്ചത് ഏകദേശം 43 പേർക്ക്; ഗുജറാത്തിലേക്കാൾ രോഗികൾ കൂടുതലെങ്കിലും തമിഴ്‌നാടിന് ആകെ ആശ്വാസം മരണസംഖ്യയിലെ കുറവ് മാത്രം

രോഗികളുടെ എണ്ണം ഏറുന്നെങ്കിലും പൊതുസ്ഥലങ്ങളിൽ നിയന്ത്രണമില്ലാതെ ആൾക്കൂട്ടം; ചെന്നൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 12, 000 ത്തിലേക്ക്; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നോക്കിയ മൊബൈൽ കമ്പനിയുടെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് പൂട്ടി; വൈറസ് ബാധിച്ചത് ഏകദേശം 43 പേർക്ക്; ഗുജറാത്തിലേക്കാൾ രോഗികൾ കൂടുതലെങ്കിലും തമിഴ്‌നാടിന് ആകെ ആശ്വാസം മരണസംഖ്യയിലെ കുറവ് മാത്രം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 646 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം 8 പേരാണ് മരിച്ചത്. ചൊവാഴ്ച മാത്രം ചെന്നൈയിൽ 509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയിൽ മാത്രം 11,640 ആയി.

ഈ മാസമാണ് 15000 പേർക്കും രോഗം സ്ഥിരീകരിച്ചത്. ചെന്നൈ മഹാനഗര പരിധിയിൽ വരുന്ന ചെന്നൈ, കാഞ്ചീപുരം, ചെങ്കപ്പേട്ട്, തിരുവള്ളൂർ ജില്ലകളിൽ മാത്രം 13,601 പേർക്ക് രോഗം ബാധിച്ചു. ചെന്നൈ ജില്ലയിൽ 11640 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാട് രണ്ടാം സ്ഥാനത്താണ്; മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിൽ. മൂന്നാമതായിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഗുജറാത്തിനെ മറികടക്കുകയായിരുന്നു. ഗുജറാത്തിനെക്കാൾ 3000-ലേറെ രോഗികൾ കൂടുതലാണെങ്കിലും സംസ്ഥാനത്ത് കോവിഡ് മരണം കുറവാണെന്നത് തമിഴ്‌നാടിന് ആശ്വാസം പകരുന്നു. ഇതുവരെ 127 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ചെന്നൈ അടക്കം 12 ജില്ലകളിൽ അടച്ചിടൽ വ്യവസ്ഥകളിൽ കാര്യമായ ഇളവ് അനുവദിച്ചിട്ടില്ലെങ്കിലും ഫലത്തിൽ കാര്യമായ നിയന്ത്രണമില്ല. ചന്തകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പതിവാണ്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലെങ്കിലും നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ്. അതേസമയം, നോക്കിയ മൊബൈൽ ഫോൺ കമ്പനിയുടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് പൂട്ടി. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ എത്ര പേർക്കാണ് വൈസ് ബാധിച്ചതെന്ന് വ്യക്തമല്ല. ഏകദേശം 43 പേർക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ് കുറച്ച് ആഴ്ചകളായി മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി. കുറച്ചു ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒൻപത് ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് അടച്ചു പൂട്ടിയ ഡൽഹിയിലെ ഒപ്പോ മൊബൈൽ കമ്പനിയും പ്രവർത്തനം പുനഃരാരംഭിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,51,767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6,387 പേർക്ക് കോവിഡ് ബാധിക്കുകയും 140 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ മരണസംഖ്യ 4,337 ആയി ഉയർന്നു.മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 54,758 ആയി ഉയർന്നു. 2,091 പേർക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. സംസ്ഥാനത്തെ മരണ സംഖ്യ 1,792 ആയി. മുംബൈയിൽ മാത്രം 32,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP