Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിലെ പച്ചക്കറികളിൽ വിഷപരിശോധന വെറും പ്രഹസനമോ? സാമ്പിളെടുത്ത് പരിശോധന റിസൽട്ട് വരുമ്പോൾ ഒരുമാസം കഴിയും; ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കുറവും തിരിച്ചടിയാകുന്നു

അതിർത്തിയിലെ പച്ചക്കറികളിൽ വിഷപരിശോധന വെറും പ്രഹസനമോ? സാമ്പിളെടുത്ത് പരിശോധന റിസൽട്ട് വരുമ്പോൾ ഒരുമാസം കഴിയും; ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കുറവും തിരിച്ചടിയാകുന്നു

കൊച്ചി: കേരളത്തിലേക്ക് വരുന്ന പച്ചക്കറികളിലെ വിഷാംശം ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാകില്ല. പരിശോധന ഓഗസ്റ്റ് ഒന്നുമുതലെന്ന് ആദ്യ പ്രഖ്യാപിച്ചെങ്കിലും നടക്കാതെ വന്നതോടെ പരിശോധന അഞ്ചു മുതൽ നടക്കുമെന്നായി. എന്നാൽ ഇന്നലേയും പലയിടത്തും പരിശോധന പേരിനു പോലുമുണ്ടായില്ല. ഏറ്റവും കൂടുതൽ പച്ചക്കറികൾ പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകൾ വഴിയാണ് അതിർത്തി കടന്നെത്തുന്നത്. ഇവിടെ ഇന്നലെ വൈകീട്ടോടെയാണ് പരിശോധന നടപടി ക്രമങ്ങൾ അറിയിച്ചു കൊണ്ടുള്ള മെയിൽ തന്നെയെത്തിയത്. ഇവിടെ പരിശോധന അടുത്താഴ്‌ച്ച മുതൽ തുടങ്ങാനാണ് തീരുമാനം. എന്നാൽ പച്ചക്കറി വാഹനങ്ങളിലെ സാമ്പിൾ എടുത്ത് പരിശോധനക്ക് അയച്ച് വിഷാംശം കണ്ടെത്താനുള്ള നടപടി ഇപ്പോഴത്തെ നിലയിൽ സംവിധാനവും ജീവനക്കാരേയും വച്ച് നടപ്പിലാകില്ലെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

കേരളത്തിലെ മൊത്തം ചെക്ക് പോസ്റ്റുകളിലേയും പച്ചക്കറി പരിശോധന എങ്ങിനെയാവുമെന്ന് പാലക്കാട് ജില്ലയിൽ നടക്കുന്ന പരിശോധനയിൽ നിന്ന് തന്നെ വ്യകതമാകും. ജില്ലയിൽ ഒമ്പത് ചെക്ക് പോസ്റ്റുകൾ ,ജീവനക്കാർ മൂന്ന് കാരണം ഫുഡ് സേഫ്റ്റി ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർക്കും മാത്രമേ വാഹനങ്ങളിൽ നിന്ന് സാമ്പിളെടുക്കാൻ അനുവാദമുള്ളു. അത് പ്രകാരം ഉള്ള മൂന്ന് പേർ ഒമ്പത് ചെക്ക്‌പോസ്റ്റുകളിൽ നിന്ന് ഒരെ സമയം പച്ചക്കറി പരിശോധനക്ക് എടുക്കുക അസാദ്ധ്യം. നിത്യേന അതിരാവിലെയോടെ 300 ലധികം ലോറികളാണ് പച്ചക്കറികളുമായി എത്തുന്നത്. ഒരു വാഹനത്തിൽ നാൽപ്പതിലേറെ പച്ചക്കറി ഇനങ്ങൾ കാണും.

ഇതെല്ലാം പരിശോധിക്കാനായി എടുത്ത് സീൽ ചെയ്യുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. ഇനി സാമ്പിൾ എടുത്താൽ തന്നെ കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് ഇവ കൊറിയർ ചെയ്യണം. അവ പരിശോധിച്ച് വിഷാംശം ഉണ്ടോന്നറിയാൻ ഒരു മാസമെടുക്കും. 14 ദിവസമാണ് സമയം പറഞ്ഞിട്ടുള്ളതെങ്കിലും അതിനുള്ളിൽ ഫലം കിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. വാഹനം സാമ്പിളെടുത്ത് വിഷമുണ്ടോന്നറിയാതെ കടത്തി വിടേണ്ടി വരും. ഒരു മാസത്തിനു ശേഷം കിട്ടുന്ന പരിശോധന ഫലത്തിൽ പച്ചക്കറികളിൽ വിഷമുണ്ടെന്ന് കണ്ടെത്തിയാൽ തന്നെ പച്ചക്കറി കൊണ്ടു വരുന്ന ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്താനെ കഴിയും. അവർക്കെതിരെ ഒരു നടപടിയും എടുക്കാനാവില്ല.

പാലക്കാട് ജില്ലയിൽ നിന്ന് മാത്രമുള്ള 300 ലോറികൾ ഒന്നിൽ നിന്നുള്ള 40 സാമ്പിളുകൾ പ്രകാരം ഒരു ദിവസം 12000 സാമ്പിളുകൾ ലാബിൽ പരിശോധിക്കാനുള്ള സംവിധാനവും ജീവനക്കാരും എല്ലാം പ്രശ്‌നമാണ്. മറ്റ് ജില്ലകളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. മലബാർ മേഖലയിലുള്ളത് പരിശോധനക്ക് കോഴിക്കോട്ടേ ലാബിലേക്ക് അയക്കണമെങ്കിൽ മറ്റ് സ്ഥലങ്ങളിലേത് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും അയക്കണം. ചെക്ക് പോസ്റ്റുകളും പരിശോധനയും ജീവനക്കാരുമെല്ലാം സമാനമായ അവസ്ഥയിലാണ്.

പച്ചക്കറി വാഹനങ്ങളുടെ പരിശോധനക്ക് വാണിജ്യ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും നികുതി വെട്ടിച്ചുള്ള കടത്ത് മാത്രമേ തങ്ങളുടെ പരിശോധനയെ തങ്ങളുടെ വരൂ എന്നാണ് അവരുടെ നിലപാട്. പച്ചക്കറികളിൽ വിഷാംശം കണ്ടെത്തുന്നതിന് നടത്തേണ്ട മൈക്രോ ബയോളജി ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം കേരളത്തിൽ തിരുവനന്തപുരം കേരള അഗ്രികൾച്ചറർ യൂണിവേഴ്‌സിറ്റി ലാബിൽ മാത്രമെയുള്ളുവെന്നതും ശ്രദ്ധേയമാണ്. നേരത്തെ കേരളത്തിലില്ലാതിരുന്ന സംവിധാനം അടുത്ത കാലത്ത് മാത്രമാണ് ഇവിടെ പ്രവർത്തന ക്ഷമമായത്. കോഴിക്കോടും എറണാകുളത്തുമൊക്കെയുമുള്ള റീജണൽ അനലറ്റിക്കൽ ലാബുകളിൽ പച്ചക്കറിയിലെ വിഷാംശം കണ്ടുപിടിക്കാനുള്ള പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും വിശ്വാസ യോഗ്യമായ ഫലം കിട്ടാൻ തിരുവനന്തപുരത്തെ ലാബിനെ ആശ്രയിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംസ്ഥാനത്തെ മൂന്നുകോടി മുപ്പത്തി മൂന്ന് ലക്ഷം ജീവനക്കാരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 50 ൽ താഴെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളത്. നടപ്പിലാക്കാൻ വേണ്ട ഇച്ഛാശക്തി കാണിക്കാതെ പച്ചക്കറി പരിശോധന നടത്തുമെന്ന പ്രഖ്യാപനം മാത്രം നടത്തി കൊണ്ടിരിക്കുന്നതിലെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് മാത്രമേ ഇനി അന്വേഷിക്കേണ്ടതുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP