Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാമിയേ ശരണമയ്യപ്പാ...ശരണ മന്ത്രങ്ങൾ മുഴക്കി തമിഴ് മക്കൾ തെരുവിൽ; വ്രതം നോറ്റ് അയ്യനെ മനസ്സിൽ ധ്യാനിച്ചുവരുന്ന തങ്ങളുടെ വിശ്വാസം കാക്കണേയെന്ന് മുറവിളി; സമരത്തിൽ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് ഇടപെടൽ; ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ മലയാള മക്കൾക്ക് തുണയായി തമിഴ്‌നാട്ടിൽ പ്രതിഷേധം

സ്വാമിയേ ശരണമയ്യപ്പാ...ശരണ മന്ത്രങ്ങൾ മുഴക്കി തമിഴ് മക്കൾ തെരുവിൽ; വ്രതം നോറ്റ് അയ്യനെ മനസ്സിൽ ധ്യാനിച്ചുവരുന്ന തങ്ങളുടെ വിശ്വാസം കാക്കണേയെന്ന് മുറവിളി; സമരത്തിൽ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് ഇടപെടൽ; ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ മലയാള മക്കൾക്ക് തുണയായി തമിഴ്‌നാട്ടിൽ പ്രതിഷേധം

ആർ പീയൂഷ്

ചെന്നൈ: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രക്ഷോഭങ്ങൾ കേരളത്തിൽ കത്തിപ്പടരുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രതിഷേധത്തിന്റെ അലയൊലികൾ ആഞ്ഞടിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലും സമരം ശക്തമായിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് മുഴുവൻ വിശ്വാസികളെയും അറസ്റ്റ് ചെയ്തു.

കന്യാകുമാരി ജില്ലയിലായിരുന്നു പ്രതിഷേധം നടത്തിയ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഭാഗങ്ങളിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നിരവധി വിശ്വാസികളാണ് അണിനിരന്നത്. ശബരിമല വിശ്വാസം കാത്തു സൂക്ഷിക്കുക എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു തമിഴ് മക്കൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഗതാഗതം പൂർണ്ണമായും നിരോധിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണമന്ത്രം സ്ത്രീകളും പുരുഷന്മാരും അടക്കം ഉറക്കെ ചൊല്ലി ഭക്തിസാന്ദ്രതയോടെയായിരുന്നു സമരം. മിക്ക ഇടങ്ങളിലും ഗതാഗതം മുടങ്ങിയതോടെ പൊലീസ് രംഗത്തിറങ്ങി വിശ്വാസികളെ പിരിച്ചു വിടാൻ നോക്കി. എന്നാൽ വികാരവായ്‌പ്പോടെ നിന്ന വിശ്വാസ സമൂഹം പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഇതോടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.

1906 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 485 പേർ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. അറസ്റ്റ് ചെയ്ത വിശ്വാസികളെ പൊലീസ് 43 ഓഡിറ്റോറിയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് കന്യാകുമാരി എസ്‌പി ഡോക്ടർ എൻ ശ്രീനാഥ് ഐപിഎസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. കേരളം റിവ്യൂ പെറ്റീഷന് പോകാത്തതിൽ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലും ഉയരുന്നത്. വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. അതിനെതിരായി പ്രവർത്തിക്കുന്നവർക്ക് ദൈവകോപം ഉണ്ടാകുമെന്നുമാണ് ഇവർ പറയുന്നത്. അതിന്റെ അനന്തരഫലമാണ് കേരളത്തിലുണ്ടായ പ്രളയം. അതിനാൽ ഇനിയും ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രശ്നങ്ങളുണ്ടാകും. മലയാള മക്കൾക്കൊപ്പം തമിഴ്മക്കളും എന്തിനും കൂടെയുണ്ടാവുമെന്നും പ്രതിഷേധ സമരങ്ങളിൽ അവർ പറഞ്ഞു.

അതേ സമയം കേരളത്തിൽ ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു. പന്തളത്ത് നിന്ന് ആരംഭിച്ച ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയുടെ വിവിധ ഘട്ടങ്ങളിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ബിജെപി നേതാക്കളും ദേശീയ നേതാക്കളും പങ്കെടുക്കും. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ റോഡുകൾ ഇന്ന് രാവിലെ ഒരു മണിക്കൂർ ഉപരോധിച്ചിരുന്നു.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ശബരിമല സംരക്ഷണയാത്രയുമായി എൻഡിഎ രംഗത്തെത്തുന്നത്. രാവിലെ പത്ത് മണിക്ക് പന്തളം മണികണ്ഠനാൽത്തറയിൽ നിന്നാണ് ജാഥ ആരംഭിച്ചത്. പത്തനംതിട്ടയിലെ പര്യടനം വൈകീട്ട് അടൂരിൽ അവസാനിക്കും. വ്യാഴാഴ്ച ആലപ്പുഴയിലെ നൂറനാട് നിന്നും കായംകുളം വരെയും 12 ന് കൊല്ലം ചവറയിൽ നിന്നും കൊട്ടിയം വരെയും 14 ന് തിരുവനന്തപുരം ആറ്റിങ്ങൽ മുതൽ കഴക്കൂട്ടം വരെയും ജാഥ പര്യടനം നടത്തും. സമാപന ദിനമായ 15 ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടറിയേറ്റ് കവാടത്തിലേക്കും ജാഥ പര്യടനം നടത്തും. 17 ന് നിലയ്ക്കലിൽ മഹിള മോർച്ചയുടെ നേതൃത്വത്തിൽ ഉപവാസ സത്യഗ്രഹവും ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP