Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനം ഓടിക്കുന്നവർ ജാഗ്രതൈ! നിയമ ലംഘകരുടെ കീശ പിഴിയാൻ അധികൃതർ; പിഴയും ശിക്ഷയും വർധിപ്പിച്ചതോടെ ഉദ്യോഗസ്ഥർക്ക് ഉയർന്ന 'ടാർഗറ്റുമായി ഗതാഗത വകുപ്പ്; മൊബൈൽ എൻഫോഴ്‌സ്‌മെന്റ് ഫ്‌ളൈയിങ് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥർക്ക് 500 ചെക്ക് റിപ്പോർട്ടും 4 ലക്ഷം രൂപയും പ്രതിമാസ ടാർഗറ്റ്; രാത്രികാല പരിശോധനയും കർശനമാക്കും

വാഹനം ഓടിക്കുന്നവർ ജാഗ്രതൈ! നിയമ ലംഘകരുടെ കീശ പിഴിയാൻ അധികൃതർ; പിഴയും ശിക്ഷയും വർധിപ്പിച്ചതോടെ ഉദ്യോഗസ്ഥർക്ക് ഉയർന്ന 'ടാർഗറ്റുമായി ഗതാഗത വകുപ്പ്; മൊബൈൽ എൻഫോഴ്‌സ്‌മെന്റ് ഫ്‌ളൈയിങ് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥർക്ക് 500 ചെക്ക് റിപ്പോർട്ടും 4 ലക്ഷം രൂപയും പ്രതിമാസ ടാർഗറ്റ്; രാത്രികാല പരിശോധനയും കർശനമാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ വലിയ പിഴകൾ അടയ്ക്കുന്നത് ഒഴിവാക്കാം. മോട്ടോർ വാഹനവകുപ്പിന് പിഴയിനത്തിൽ പുത്തൻ ടാർഗറ്റ് നൽകിയിരിക്കുകയാണ് ഗതാഗത വകുപ്പ്. മോട്ടർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതി പ്രകാരം പിഴയും ശിക്ഷയും വർധിപ്പിച്ചതോടെ ഉദ്യോഗസ്ഥർക്ക് ഉയർന്ന 'ടാർഗറ്റ്' നിശ്ചയിച്ച് ഗതാഗത കമ്മിഷണറുടെ സർക്കുലർ ഇറക്കിയത്.

നടപടികൾ കർശനമാക്കുന്നതോടെ നിയമം ലംഘിക്കുന്നവരുടെ കീശ ചോരുകയും സർക്കാരിനു വരുമാനം വർധിക്കുകയും ചെയ്യും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു സർക്കുലറിലെ നിർദ്ദേശം. മൊബൈൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെയും ഫ്‌ളൈയിങ് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥർക്ക് 500 ചെക്ക് റിപ്പോർട്ടും 4 ലക്ഷം രൂപയുമാണ് പ്രതിമാസ ടാർഗറ്റ്.

അപകടങ്ങൾ പരമാവധി കുറയ്ക്കാനാണു കർശന നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് കടക്കുന്നത്. അപകടങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കണമെന്നും രാത്രികാല പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. പരിശോധനയ്ക്കായി കൂടുതൽ വാഹനങ്ങൾ അനുവദിക്കും. പ്രധാന നിരത്തുകളിൽ ഇനി മുതൽ പരിശോധനകൾ കർശനമാക്കും.

ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ 50,000 രൂപ മുതൽ 4 ലക്ഷം രൂപ വരെ പ്രതിമാസം പിഴ ഇനത്തിൽ ഈടാക്കണം. അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ 100 മുതൽ 150വരെ ചെക്ക് റിപ്പോർട്ടുകളും, ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ പിഴയും എല്ലാ മാസവും ഈടാക്കണം. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ 50 മുതൽ 100 ചെക് റിപ്പോർട്ടുകളും ഒരു ലക്ഷം മുതൽ ഒന്നരലക്ഷം രൂപവരെ പിഴയും ഈടാക്കണം. ജോയിന്റ് ആർടിഒമാർക്ക് 50 ചെക്ക് റിപ്പോർട്ടുകളും, 50,000രൂപയുമാണു പ്രതിമാസ ടാർഗറ്റ്.

മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം.

അപകടകരമായ വസ്തുക്കൾ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മേൽവിവരിച്ച രേഖകൾക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങൾ, ടൂൾബോക്‌സ്, മരുന്നുകൾ എന്നിവയും വാഹനത്തിൽ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുള്ള പൂർണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുള്ള വിവരങ്ങളും വാഹനത്തിൽ സൂക്ഷിച്ചിരിക്കണം.

കൂടാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ റൂൾ 9 പ്രകാരമുള്ള ലൈസൻസ് ഉണ്ടായിരിക്കണം. രജിസ്‌ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP