Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മായാവതിയുടെ ആന സാമ്രാജ്യം തച്ചുതകർത്ത് അമിത്ഷായുടെ 'സർജിക്കൽ സ്‌ട്രൈക്ക്'; ബിഎസ്‌പി നേതാവിന്റെ സഹോദരന്റെ 400 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി; ആദായ നികുതി വകുപ്പ് പൂട്ടിക്കെട്ടിയത് ആനന്ദ് കുമാറും ഭാര്യ വിചിത്രലതയും ബിനാമി പേരുകളിൽ സ്വരുക്കൂട്ടിയ വമ്പൻ സ്വത്തുശേഖരം; നോയിഡ അഥോറിറ്റിയിൽ ക്ലാർക്കായിരുന്ന ആനന്ദ്കുമാർ മായവതിയുടെ ഭരണം കഴിയുമ്പോൾ സ്വരുക്കൂട്ടിയത് 1316 കോടിയുടെ സ്വത്തുക്കൾ; കത്രികപൂട്ടു വീണത് മായാവതിയുടെ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സിൽ

മായാവതിയുടെ ആന സാമ്രാജ്യം തച്ചുതകർത്ത് അമിത്ഷായുടെ 'സർജിക്കൽ സ്‌ട്രൈക്ക്'; ബിഎസ്‌പി നേതാവിന്റെ സഹോദരന്റെ 400 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി; ആദായ നികുതി വകുപ്പ് പൂട്ടിക്കെട്ടിയത് ആനന്ദ് കുമാറും ഭാര്യ വിചിത്രലതയും ബിനാമി പേരുകളിൽ സ്വരുക്കൂട്ടിയ വമ്പൻ സ്വത്തുശേഖരം; നോയിഡ അഥോറിറ്റിയിൽ ക്ലാർക്കായിരുന്ന ആനന്ദ്കുമാർ മായവതിയുടെ ഭരണം കഴിയുമ്പോൾ സ്വരുക്കൂട്ടിയത് 1316 കോടിയുടെ സ്വത്തുക്കൾ; കത്രികപൂട്ടു വീണത് മായാവതിയുടെ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർപ്രദേശിൽ മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച മായാവതി ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ബിഎസ്‌പിക്ക് തലപൊക്കാൻ സാധിക്കാത്ത വിധത്തിൽ ഇപ്പോൾ ആ പാർട്ടിയെ തച്ചു തകർക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത്ഷായുടെ കരുനീക്കങ്ങൾ. ബിഎസ്‌പിയുടെ സാമ്പത്തിക സ്രോതസ്സുകൾ അടച്ചുപൂട്ടുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ആസ്തികൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ നീക്കത്തെ പൊളിറ്റിക്കൽ സർജിക്കൽ സ്‌ട്രൈക്കായാണ് നിലയിരുത്തുന്നത്.

ആനന്ദ് കുമാറിന്റെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ആനന്ദ് കുമാറിന്റെയും ഭാര്യ വിചിത്ര ലത എന്നിവർ ബിനാമികളുടെ പേരുകളിൽ സ്വന്തമാക്കിയ സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് സർക്കാരിലേക്ക് മുതൽകൂട്ടിയത്. ആദായനികുതി വകുപ്പിന്റെ ഡൽഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ജൂലൈ 16ന് ഉത്തരവിറക്കിയിരുന്നു. 1988ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്റെ 24(3) വകുപ്പ് പ്രകാരമാണ് നടപടി. ഇത് പ്രകാരം ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

നോയിഡ അഥോറിറ്റിയിൽ ക്ലർക്ക് ആയി ജോലി ചെയ്തിട്ടുള്ള ആനന്ദ് കുമാറിനെതിരെ കടലാസ് കമ്പനികൾ ഉണ്ടാക്കി കോടികൾ വായ്പയായി ബാങ്കുകളിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്ന ആരോപണം മുമ്പ് ഉയർന്നിട്ടുണ്ട്. 2007 ൽ മായാവതിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയ കാലത്ത് ഇത്തരത്തിൽ 49 കമ്പനികൾ ആനന്ദ് കുമാർ ഉണ്ടാക്കിയെന്നും ആരോപണങ്ങളുണ്ട്. 2014 ൽ നൽകിയ വിവരങ്ങൾ അനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ഇയാൾക്കുള്ളത്.

ആദായനികുതി വകുപ്പിന് പുറമെ കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആനന്ദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. നോട്ട് അസാധുവാക്കപ്പെട്ട സമയത്ത് ബാങ്ക് അക്കൗണ്ടിൽ 1.43 കോടി രൂപ നിക്ഷേപിച്ചത് വാർത്തയായിരുന്നു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിഎസ്‌പി അദ്ധ്യക്ഷ മായാവതിയുടെ മുൻ സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തു. വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥൻ നേത്‌റാമിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. നേത്‌റാമിന്റെ ഡൽഹി, ലഖ്‌നൗ, കൊൽക്കത്ത, ബറേലി എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ് നടന്നത്. രണ്ട് കോടി രൂപ പണമായും 17.79 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും അന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരവധി രേഖകളും പിടിച്ചെടുത്തവയിൽ പെടുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര വാഹനങ്ങൾ, ഇരുപതോളം ജംഗമവസ്തുക്കൾ എന്നിവയും ഇൻകം ടാക്‌സ് ആക്ട് സെക്ഷൻ 132 (9ബി) പ്രകാരം പിടിച്ചെടുത്തു. റെയ്ഡിൽ പിടിച്ചെടുത്ത 17 ലോക്കറുകൾ ഇനിയും തുറക്കാനുണ്ടെന്നും അവയുടെ ഉള്ളടക്കം പരിശോധിച്ചിട്ടില്ലെന്നും, ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മായവതിയുടെ മുൻ സെക്രട്ടറി നേത്‌റാമിന്റെ നിയന്ത്രണത്തിലുള്ള നിരവധി കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മുപ്പതോളം വ്യാജ കമ്പനികളുമായി ബന്ധപ്പെട്ട രേഖകൾ അടക്കം പിടിച്ചെടുത്തിരുന്നു.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന വേളയിൽ മായാതി സമ്പാദിച്ചു കൂട്ടിയത് വൻ ആസ്തിയായിരുന്നു. കിലോക്കണക്കിന് സ്വർണ്ണവും വജ്രവുമെല്ലാം മായാവതി കൈവശം സൂക്ഷിക്കുന്നുണ്ട്. നൂറ് കോടിയിലേറെ രൂപയുടെ സ്വത്തുവഹകൾ മായാവതിക്ക് രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2010ൽ മുഖ്യമന്ത്രി മായാവതിയുടെ സ്വത്ത് 88 കോടിയായിരുന്നു. 2007ൽ നാലാംവട്ടം മുഖ്യമന്ത്രിയാകുമ്പോൾ 52.27 കോടിയായിരുന്നു മായാവതിയുടെ ആസ്തി. 2010ൽ 87 കോടിയിലെത്തിയ ആസ്തി 2012ലാണ് 111.64 കോടിയായി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP