Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയിൽ പമ്പുകടിയേറ്റ് മരിച്ച സംഭവം; സർവജന സ്‌കൂളിലെ അദ്ധ്യാപകന് സസ്‌പെൻഷൻ; ഡി.ഇ.ഒയ്‌ക്കെതിരെ രോഷാകുലരായ നാട്ടുകാർ; പാമ്പുകടിയേറ്റ വിവരം അറിഞ്ഞിട്ടും അദ്ധ്യാപകർ അനങ്ങിയില്ലെന്ന് സഹപാഠികളും; സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികളും നാട്ടുകാരും; സ്‌കൂളിനെതിരായ പ്രതിഷേധം കനക്കുന്നു

അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയിൽ പമ്പുകടിയേറ്റ് മരിച്ച സംഭവം; സർവജന സ്‌കൂളിലെ അദ്ധ്യാപകന് സസ്‌പെൻഷൻ; ഡി.ഇ.ഒയ്‌ക്കെതിരെ രോഷാകുലരായ നാട്ടുകാർ; പാമ്പുകടിയേറ്റ വിവരം അറിഞ്ഞിട്ടും അദ്ധ്യാപകർ അനങ്ങിയില്ലെന്ന് സഹപാഠികളും; സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികളും നാട്ടുകാരും; സ്‌കൂളിനെതിരായ പ്രതിഷേധം കനക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: ക്ലാസ് മുറിക്കുള്ളിൽ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിൽ സർവജന സ്‌കൂളിലെ അദ്ധ്യാപകൻ സജിനെ സസ്‌പെൻഷൻഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്നാണ് നടപടി. സ്‌കൂളിലെത്തിയ ഡിഇഒയ്‌ക്കെതിരെ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റു മരിച്ചത് സ്‌കൂൾ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ ഷഹ്ല ഷെറിൻ (10) ആണ് മരിച്ചത്.
സ്‌കൂളിലെ ക്ലാസ് മുറികളിൽ ഈഴജന്തുക്കൾക്ക് കയറികിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങൾ. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് സഹപാഠികൾ.

അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതരുടെ വാദം. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.പാമ്പുകടിയേറ്റ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു. പാമ്ബു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവെത്തി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ അദ്ധ്യാപകർ കൂട്ടാക്കിയില്ലെന്ന് ഷഹ്ല പറഞ്ഞു.

സ്‌കൂളിലെത്തിയ മാധ്യമപ്രവർത്തകരോട് വികാര നിർഭരമായാണ് കുട്ടികൾ പ്രതികരിച്ചത്. ഇത്രയേറെ മാളങ്ങളുള്ള ക്ലാസ് മുറിയിലേയ്ക്ക് കുട്ടികളെ ചെരിപ്പിട്ട് പോലും കയറയാൻ അദ്ധ്യാപകൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.ബുധനാഴ്ച വൈകിട്ടാണ് ക്ലാസ് മുറിയിലെ തറയിലുള്ള ഒരു പൊത്തിൽ നിന്നും വിദ്യാർത്ഥിനിക്ക് പാമ്ബുകടിയേറ്റത്.സംഭവത്തിൽ സ്‌കൂളിനെതിരെ പ്രതിഷേധം കടുക്കുകയാണ്.

ബത്തേരി സർക്കാർ സർവജന വോക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്്‌ല ഷെറിന് ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തിൽ കാൽ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും കാൽ പൊത്തിൽ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നൽകിയെന്നും സ്‌കൂൾ അധികൃതർ.

സ്‌കൂൾ കെട്ടിടത്തിൽ ഇന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ സ്‌കൂൾ കെട്ടിടത്തിൽ നിരവധി മാളങ്ങൾ കണ്ടെത്തി. എന്നാൽ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് വാദം. ധ്യയന വർഷാരംഭത്തിൽ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോർട്ട് സർക്കാരിനെ അറിയിച്ച് തുടർനടപടിയെന്ന് കലക്ടർ അദീല അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചു.

പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തി. 3.15ന് സംഭവമുണ്ടായിട്ടും മുക്കാൽ മണിക്കൂർ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാകർത്താവ് വന്നിട്ടാണ് ആശുപത്രിയിലേക്കു പോയത്. ചെരിപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അദ്ധ്യാപകൻ പറഞ്ഞുഎന്നാൽ ഒരു അദ്ധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാന അദ്ധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികൾ പറയുന്നു.

'ടീച്ചറ് നാല് ഗ്രൂപ്പായിട്ട് നിർത്തിയിരിക്കുവായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്നു ഷഹല. അവള് ആ പൊത്തിന്റെ അടുത്ത് കാല് വച്ച് പോയി. പാമ്പ് വന്ന് കൊത്തി. അവൾക്കത് മനസ്സിലായില്ല. രണ്ട് കുത്ത് കാലില് കണ്ടപ്പോ എനിക്ക് മനസ്സിലായി. അപ്പോ ഞാൻ ടീച്ചറോട് പറഞ്ഞു, പാമ്പ് കുത്തിയതാ ടീച്ചറേ വേഗം ആശുപത്രിയില് കൊണ്ടുപോവണം എന്ന്. അപ്പം ക്ലാസ്സിലേക്ക് വന്ന ഷജിൻ സാറ് പറഞ്ഞു, ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയ്ക്കോളും എന്ന്. കുറച്ച് നേരം കഴിഞ്ഞപ്പളാ അവളുടെ കാലില് നീലക്കളറ് കണ്ടത്. അപ്പഴാ അവളുടെ അച്ഛൻ വന്നത്. ഒരു മണിക്കൂറ് കഴിഞ്ഞപ്പളാ അച്ഛൻ വന്നത്. എന്നിട്ടും സാറ് പഠിപ്പിക്കുവായിരുന്നു'' എന്ന് ഷഹലയുടെ സഹപാഠി.

''മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്. 04.09-ന് അവിടെ നിന്ന് താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ ചികിത്സ കിട്ടാൻ വൈകി. ജൂനിയർ ഡോക്ടർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെയാണ് ചികിത്സ വൈകിയത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാൻ കാത്തു നിൽക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടയിലാണ് കുട്ടി മരിച്ചത്'' എന്ന് പ്രിൻസിപ്പൽ.പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ പറയുന്നു. സ്‌കൂളിന് ചുറ്റുമുള്ള കാട് വെട്ടിയെന്ന് പ്രിൻസിപ്പൽ അവകാശപ്പെടുന്നു.

എന്നാൽ ഗുരുതരമായ അനാസ്ഥ സ്‌കൂളധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന പരാതികൾ തന്നെയാണ് വ്യാപകമായി ഷഹ്ലയുടെ കൂടെയുള്ള വിദ്യാർത്ഥികളടക്കം പറയുന്നത്.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങൾ. ഇതിൽ ഒരു വിടവിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്. മുറിവ് കണ്ട സ്‌കൂൾ അധികൃതർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP