Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രവാദികൾക്ക് മതമില്ല എന്ന് കഴിഞ്ഞ തവണ പോസ്റ്റിട്ടത് ഞാൻ നിഷേധിക്കുകയാണ്; ഇവർക്കെല്ലാം മതമുണ്ട്; ഇവർക്കെല്ലാം സൈദ്ധാന്തികമായ അടിത്തറയുണ്ട്; ആഗോള സലഫിസത്തിൽ നിന്നാണ് ഇവർ തീവ്രവാദ ആശയങ്ങൾ സാംശീകരിച്ചെടുക്കുന്നത്; ഒടുവിൽ ഭീകരതക്ക് മതമുണ്ടെന്ന് സമ്മതിച്ച് ഇസ്ലാമിക മതപ്രഭാഷകനും; നിഖാബ് നിരോധിച്ച ഫസൽ ഗഫൂറിനും രൂക്ഷ വിമർശനം; കേരളത്തിലെ ഇസ്ലാമിക സംഘടനകളെ ഞെട്ടിച്ച് ബഷീർ ഫൈസി ചേന്ദമംഗലത്തിന്റെ പ്രസംഗം

തീവ്രവാദികൾക്ക് മതമില്ല എന്ന് കഴിഞ്ഞ തവണ പോസ്റ്റിട്ടത് ഞാൻ നിഷേധിക്കുകയാണ്; ഇവർക്കെല്ലാം മതമുണ്ട്; ഇവർക്കെല്ലാം സൈദ്ധാന്തികമായ അടിത്തറയുണ്ട്; ആഗോള സലഫിസത്തിൽ നിന്നാണ് ഇവർ തീവ്രവാദ ആശയങ്ങൾ സാംശീകരിച്ചെടുക്കുന്നത്; ഒടുവിൽ ഭീകരതക്ക് മതമുണ്ടെന്ന് സമ്മതിച്ച് ഇസ്ലാമിക മതപ്രഭാഷകനും; നിഖാബ് നിരോധിച്ച ഫസൽ ഗഫൂറിനും രൂക്ഷ വിമർശനം; കേരളത്തിലെ ഇസ്ലാമിക സംഘടനകളെ ഞെട്ടിച്ച് ബഷീർ ഫൈസി ചേന്ദമംഗലത്തിന്റെ പ്രസംഗം

ജംഷാദ് മലപ്പുറം

മലപ്പുറം: ഓരോ ഭീകരാക്രമണങ്ങൾ ഉണ്ടാകുമ്പോഴും തീവ്രവാദികൾക്ക് മതമില്ലെന്ന് പറഞ്ഞാണ് കേരളത്തിലെ മുസ്ലിം സംഘടനകൾ പ്രതിരോധം തീർക്കാറുള്ളത്. എന്നാൽ ഇത് ആദ്യമായി ഒരു മത പ്രഭാഷകൻ ഭീകരതക്ക് മതമുണ്ടെന്ന് പറയുകയാണ്. ഐഎസ് തീവ്രവാദികൾക്ക് കളമൊരുക്കുന്നത് മുജാഹിദ് വിഭാഗമെന്ന് പറയാതെ പറയുകയാണ് സമസ്ത നേതാവും പ്രഭാഷകനുമായി ബഷീർ ഫൈസി ചേന്ദമംഗലം. ഐഎസ് തീവ്രവാദകൾക്ക് മതമുണ്ടെന്നും, ലോകതീവ്രവാദത്തിന്റെ സൈദ്ധാന്തികമായ അടിത്തറ കേരള നദ്വത്തുൽ മുജാഹിദീന് പിൻപറ്റുന്ന ആഗോള സലഫിസംതന്നെയാണെന്നും അദ്ദേഹം പ്രറഞ്ഞു. എന്നാൽ എം.ഇ.എസ് വിഷയത്തിൽ തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണെന്ന് പറഞ്ഞ് വയടിപ്പിക്കാൻ ശ്രമിച്ച ജമാഅത്തുകാരന്റേയും, നദുവത്തുകാരന്റേയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികളാണെന്നും പ്രഭാഷകൻകൂടിയായ ബഷീർ ഫൈസി കുറ്റപ്പെടുത്തി.

'ആഗോള സലഫിസത്തിൽനിന്നാണ് ഇവർ തീവ്രവാദ ആശങ്ങൾ സാംശീകരിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച് സുന്നിപക്ഷത്ത് നിന്നും ആരെങ്കിലും പ്രതികരിച്ചാൽ ഇവർ പറയും തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണ്, നിങ്ങൾ ഇപ്പോഴാണോ പരസ്പരം പറയുന്നത് എന്ന്. ഇവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. അതേടോ ഞങ്ങൾ പറയുമ്പോൾ മാത്രം തീവ്രവാദം, എം.ഇ.എസിന്റെ ഫസൽ ഗഫൂർ മത വിരുദ്ധപരാമശം, നടത്തി പണ്ഡിതന്മാരെ തെറിപറഞ്ഞപ്പോൾ നിങ്ങൾക്കീ വാക്കു പറയാനുണ്ടായില്ലേ. മീഡിയകൾ മുഴുവൻ ഇപ്പോൾ ഇസ്ലാമിനെ തെരുവിലിട്ട് ബലാൽസംഗം ചെയ്യുമ്പോൾ ഫസൽ ഗഫൂറിന്റെ മുഖത്തു നോക്ക് ഫാസിസം തലക്ക് മുകളിലുള്ളപ്പോൾ ഇങ്ങിനെ പറയരുതെന്ന് പറയാൻ നട്ടെല്ലിന്റെ സ്ഥാനത്ത് ആൺകുട്ടികളായ ഒരു മനുഷ്യനുമുണ്ടായില്ലെ നിങ്ങളുടെ കൂട്ടത്തിൽ'- സലഫികളേയും, ഫസൽഗഫൂറിനേയും ഒരുപോലെ വിമർശിച്ചാണ,് സുന്നിമഹല്ല് ഫെഡറേഷൻ താഴേക്കോട് മേഖലാ കമ്മിറ്റി കഴിഞ്ഞ ദിവസം കരിങ്കല്ലത്താണിയിൽ സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണ വേദിയിൽ ബഷീർ ഫൈസി പ്രസംഗിച്ചത്.

ബഷീർ ഫൈസി ചേന്ദമംഗലത്തിന്റെ വിവാദ പ്രസംഗം ഇങ്ങിനെയാണ്:

തീവ്രവാദികൾക്ക് മതമില്ല, ഞാനത് നിഷേധിക്കുകയാണ്. കഴിഞ്ഞ തവണവരെ ഞാൻ അങ്ങിനെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ്. ഇന്നീ വേദിയിൽവെച്ചു ഞാൻ പറയുന്നു. ഇനി അങ്ങിനെ പോസ്റ്റിട്ടിട്ട് കാര്യമില്ല. ഇവർക്കൊക്കെ മതമുണ്ട്. ഒരു പക്ഷെ ഇതൊരു ക്ലിപ്പിങ്ങായാൽ നാളെ വിവാദമുണ്ടാകാൻ സാധ്യതയുള്ള വാക്കാണ്. വിവാദത്തിന് വേണ്ടി പറയുകയല്ല, ഇനിയും പറയാതിരുന്നാൽ അത് അപകടമാകുമെന്നതുകൊണ്ടാണ്. ഇവർക്കെല്ലാം മതമുണ്ട്, ഇവർക്കെല്ലാം സൈദ്ധാന്തികമായ ഒരു അടിത്തറയുണ്ട്, ആഗോള സലഫിസത്തിൽനിന്നാണ് ഇവർ തീവ്രവാദ ആശങ്ങൾ സാംശീകരിച്ചെടുക്കുന്നത്.

സുന്നിപക്ഷത്ത് നിന്നും ആരെങ്കിലും പ്രതികരിച്ചാൽ ഇവർ പറയും തീവ്രവാദവും ഫാസിസവും തലക്ക് മുകളിലാണ്, നിങ്ങൾ ഇപ്പോഴാണോ പരസ്പരം പറയുന്നത്. തേടോ ഞങ്ങൾ പറയുമ്പോൾ മാത്രം തീവ്രവാദം, എം.ഇ.എസിന്റെ ഫസൽ ഗഫൂർ പറഞ്ഞ മത വിരുദ്ധപരാമശം, നടത്തി പണ്ഡിതന്മാരെ തെറിപറഞ്ഞപ്പോൾ നിങ്ങൾക്കീ വാക്കു പറയാനുണ്ടായില്ലേ. മീഡിയകൾ മുഴുവൻ ഇപ്പോൾ ഇസ്ലാമി തെരുവിലിട്ട് ബലാൽസംഗം ചെയ്യുമ്പോൾ ഫസൽ ഗഫൂറിന്റെ മുഖത്തു നോക്ക് ഫാസിസം തലക്ക് മുകളിലുള്ളപ്പോൾ ഇങ്ങിനെ പറയരുതെന്ന് പറയാൻ നട്ടെല്ലിന്റെ സ്ഥാനത്ത് ആൺകുട്ടികളായ ഒരു മനുഷ്യനുമുണ്ടായില്ല. ഞങ്ങൾ സുന്നികൾ എല്ലാം കേൾക്കളമെന്നെല്ലേ, ഞങ്ങൾ എല്ലാം സഹിക്കാനുള്ളവരെല്ലെ.

പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത ഫാരീസ് അബൂബക്കർ, അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ എന്റെ പക്കലുണ്ട്, അടുത്ത കാലത്തായ അയാൾ പോസ്റ്റിട്ടതെല്ലാം സുന്നത്ത് ജമാഅത്തിന് എതിരായിട്ടാണ്.മഖ്ബറയെ കുറിച്ച് വ്യവസായം എന്നാണ് അയാൾ പറഞ്ഞത്, സലഫിസം തലക്ക് പിടിച്ചയാളാണ്, അയാളാണ് ഇന്ന് എൻ.ഐ.ഐയുടെ കയ്യിൽ അറസ്റ്റിലായിട്ടുള്ളത്.

ഇത് എന്തിനാണ് മറച്ചുവെക്കുന്നത്, ഫാസിസം തലക്ക് മുകളിലുണ്ടെങ്കിൽ അത് അള്ളാഹു നോക്കിക്കൊള്ളട്ടെ. നമ്മൾ മാത്രം ഒന്നും പറയാതെ മിണ്ടാതിരിക്കുകയോ, ഇനി അത് പറയാതിരുന്നിട്ട് കാര്യമില്ല, കാസർകോട് പടന്നയിൽനിന്ന് സിറിയയിലേക്ക് ആടുമേക്കാൻ പോയവർ ആരാണ്. എന്താണ് അവരുടെ ബാഗ്രൗണ്ട്. എന്താണ് അവരുടെ പശ്ചാത്തലം, അത് സലഫിസമാണ്, കേരള നദ്വത്തുൽ മുജാഹിദീന് ഇങ്ങനെയൊരു ആശയമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങിനെ ബഷീർ ഫൈസി പറയുന്നില്ല. പക്ഷെ അവർ പിൻപറ്റുന്ന അടിത്തറ ആഗോള സലഫിസമാണ്. മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പൊളിച്ചവർ സലഫിയാണ്. 21-ാം നൂറ്റാണ്ടുകണ്ട മഹാനായ സുന്നത്ത് ജമാഅത്തിന്റെ നേതാവിനെ കൊന്നതും ഐഎസുകാരാണ്.

ഫലസ്തീനിനെതിരെ കൊടിയ പീഡനം നടത്തുന്ന ഇസ്രയേലെന്ന് പറയുന്ന ലോകത്തെ കിരാതമായ രാജ്യത്തിനെതിരെ ഒരു മണിക്കല്ലുപോലും എറിയാത്ത ഐ.എസാണ് ഇസ്ലാമിന്റെ പേരിൽ മുസ്ലിംനാമധാരികളുടെ പേരുപറഞ്ഞ് ലോകത്തിന് മുന്നിൽ മുസ്ലിംങ്ങളെ മോശക്കാരാക്കുന്നത്. ന്യൂസ്ലാൻഡിൽ പള്ളികളിൽ കയറി മുസ്ലിംങ്ങളെ വെടിവെച്ചുകൊന്ന ആ തീവ്രവാദിക്കെതിരെ ലോകവ്യാപകമായി ഇസ്ലാമിന് അനുകൂലമായ ഒരു സാഹചര്യമുണ്ടായത് നിങ്ങൾ കണ്ടോ. ന്യൂസ്ലാൻഡിന്റെ പാർലിമെന്റിന്റെ സെന്റർഹാളിൽ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെട്ടു. ്യൂസ്ലാൻഡിന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി പ്രവാചകന്റെ ഹദീസ് വിളിച്ചു പറഞ്ഞു. അസ്ലാമു അലൈകും എന്ന് പറഞ്ഞ് പാർലിമെന്റ് എംപിമാരെ അഭിസംബോധന ചെയ്തു. ന്യൂസ്ലാന്റിലെ പള്ളികൾക്ക് മുന്നിൽ വെള്ളിയാഴ്‌ച്ചകളിൽ അമുസ്ലിംങ്ങളായ സഹോദരങ്ങൾ കാവൽ നിന്നു. പള്ളികൾക്ക് മുന്നിൽ പൂക്കൾകൊണ്ടുപോയിട്ടു. ലോകംമുഴൂവൻ ഇസ്ലാമിന്റെ മനോഹരമായ ആശയത്തെ സ്വീകരിച്ചപ്പോൾ തീവ്രവാദിക്കുവേണ്ടി സംസാരിച്ച പാർലിമെന്റ് മെമ്പറുടെ തലക്ക് മുകളിൽ കോഴിമുട്ടി പൊട്ടി ടച്ചത് അമുസ്ലിമാണ്. എന്നാൽ ശ്രീലങ്കയിൽ തൗഹിദ് ജമാഅത്തെ എന്നപേരിൽ നിരപരാധികളായ നിരവധിപേരെയാണ് ഐ.എസ് കൊന്നുകൊലവിളിച്ചത്. ംഭവം എൻ.ഐ.എ അന്വേഷണം നടത്തിവരികയാണ്, ഫാരിസ് അബൂബക്കർ സലഫിയാണ്, മറുപടി പറ.

മുഖാവരണത്തിന്റെ പേരിൽ സമസ്തയുടെ പണ്ഡിതന്മാരെ ചാനൽ വേദികളിലിരുന്ന പരിഹസിച്ച ഫസൽഗഫൂറിന്റെ ചിന്താഗതികൾക്ക് ഓശാനപാടിയ അതേ സലഫികൾ. ഇനി ബഷീർ പറയാതിരിക്കില്ല. ഇതുവരെ നമ്മൾ പറഞ്ഞിരുന്നത്, ഇസ്ലാം അങ്ങിനെയൊന്നും ചെയ്യില്ല, അവർ യഥാർഥ മുസ്ലിംങ്ങൾ അല്ല, അവർക്ക് മതമില്ല എന്നൊക്കെയാണ്. എന്നാൽ അവർക്ക് മതമുണ്ട്. ഖുർആനെ തെറ്റായ വ്യാഖ്യാനിച്ച് അതിവൈകാരികതയുടെ ഇന്ധനം പകർന്ന് കൊടുത്ത് ട്രഡീഷണൽ ഇസ്ലാമിനെ ഇല്ലാതാക്കി സ്പിരിച്വൽ ഇസ്ലാമിനെ തകർക്കുന്ന നിയോ കൊളോണലിയിസ്റ്റ്് ചിന്താഗതിയാണിത്. ഇഹ്വാനുൽ മുസ്ലിംമിൻ എന്ന് പറയുന്ന ഒരു സംഘടനയുണ്ട് ഈജിപ്തിൽ. ഹസനുൽബെന്ന് ആവിഷ്‌ക്കരിച്ച ഇസ്ലാമിക് ബ്രദർ ഹുഡ്, ആയിരക്കണക്കിന് സൂഫി ഉലമാക്കളെ കൊന്നുകൊലവിളിച്ച തെമ്മമ്മാടികൾ, ത്വരീകത്തിനെ നിഷേധിച്ചവർ, സമസ്ത ആത്മീയ പ്രസ്ഥാനമാണെടോ, അതൊരു സ്പിരിച്വൽ പ്രസ്ഥാനമാണ്.

ആത്മീയമായ നിലപാടിൽനിന്നുകൊണ്ടാണ് ഞങ്ങൾ സംസാരിക്കുന്നത്. തകീയമായ മുഖാവരണത്തിന്റെ ചർച്ച ഒരുഭാഗത്തുനിൽക്കുമ്പോൾ ഇതൊരു പൗരാവകാശമല്ലേ. എവിടെ പോയി ഫ്‌ളാഷ് മോബ് നടത്തിയവർ, എവിടെ മാറ് തുറന്നിട്ട് സമരം നടത്തിയവർ, എവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചവർ, എവിടെ ജമാഅത്തുകാരൻ, എവിടെ നദ്വത്തുകാരൻ, എവിടെ പോയി. എതു മാളത്തിൽപോയി. രു പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം മതബോധം അവിടെ നിൽക്കെട്ടെ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഇന്ത്യൻഭരണ ഘടകന അനുവദിക്കുന്ന മൗലികാവകാശം എവിടെ.

ഇതിന് അനുകൂലമായ സംസാരിക്കാൻ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടികൾ ആയ ആളായിപ്പോയില്ലേ. ജമാഅത്തുകാരാ നീ, നദുവത്തുകാരാ നീ, അതുകൊണ്ടു ലോകതീവ്രവാദത്തിന്റെ സൈദ്ദാന്തികമായ അടിത്തറ ആഗോള സലഫിസമാണെന്ന് പറയാൻ ഇനി മടി കാണിക്കില്ലെന്ന് കരിങ്കല്ലത്താണിയിലെ ഈ ഖുർആൻ പ്രഭാഷണ വേദിയിൽനിന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണെന്നും ബഷീർ ഫൈസി ചേന്ദമംഗലം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP