Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താൽ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ശമ്പളം വെട്ടിക്കുറച്ചു; ചോദ്യം ചെയ്തപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു; രാവന്തിയോളം പണിയെടുത്തിട്ടും വർഷങ്ങളായി നൽകുന്നത് വെറും ഏഴായിരം രൂപയും; ഉടമസ്ഥന്റെ ക്രൂരതയെക്കുറിച്ചുള്ള മറുനാടൻ വാർത്ത തുണയായി; പിന്തുണയ്ക്കാൻ യൂണിയനുകളും ചാനൽ ക്യാമറകളുമില്ലാതിരുന്നിട്ടും ജയറാണി ടെക്സ്റ്റയിൽസ് സമരം വിജയിച്ച് പെൺപുലികൾ

ഹർത്താൽ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ശമ്പളം വെട്ടിക്കുറച്ചു; ചോദ്യം ചെയ്തപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു; രാവന്തിയോളം പണിയെടുത്തിട്ടും വർഷങ്ങളായി നൽകുന്നത് വെറും ഏഴായിരം രൂപയും; ഉടമസ്ഥന്റെ ക്രൂരതയെക്കുറിച്ചുള്ള മറുനാടൻ വാർത്ത തുണയായി; പിന്തുണയ്ക്കാൻ യൂണിയനുകളും ചാനൽ ക്യാമറകളുമില്ലാതിരുന്നിട്ടും ജയറാണി ടെക്സ്റ്റയിൽസ് സമരം വിജയിച്ച് പെൺപുലികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പിന്തുണയ്ക്കാൻ അധികമാരും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങളുടെ പിന്തുണ അധികം ലഭിച്ചില്ലെങ്കിലും ഒരു മാസം നീണ്ടു നിന്ന പോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ബാലുശ്ശേരി ജയറാണി സിൽക്സിലെ ജീവനക്കാരികൾ. തുടർച്ചയായി വന്ന ഹർത്താൽ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറിച്ചതിനെപ്പറ്റി തിരക്കിയതിനെത്തുടർന്നാണ് ആറ് ജീവനക്കാരികളെയും രണ്ട് പുരുഷ ജീവനക്കാരെയും മാനേജ്മെന്റ് പുറത്താക്കിയത്. അപ്രതീക്ഷിതമായി ജോലി നഷ്ടമായ ഈ സ്ത്രീ ജീവനക്കാരികൾ ടെക്സ്റ്റയിൽസിന് മുമ്പിൽ പന്തൽ കെട്ടി സമരവുമാരംഭിച്ചു

സ്ഥിരം ജീവനക്കാരായിരുന്ന തങ്ങളെ മനഃപൂർവ്വം ഒഴിവാക്കാൻ വേണ്ടിയാണ് ഹർത്താൽ ശമ്പളം കട്ട് ആയുധമാക്കിയതെന്നായിരുന്നു ജീവനക്കാർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ഒരു ദിവസം കാരണം കൂടാതെ ഇറങ്ങിപ്പോരാൻ പറഞ്ഞ ഈ ജീവനക്കാർക്ക് പകരം ജീവനക്കാരെ ജയറാണി ഉടമ രാജേന്ദ്രൻ നിയമിക്കുകയും ചെയ്തു. ജനുവരി മാസം മൂന്ന് ഹർത്താലുകളാണ് ഒരുമിച്ച് വന്നത്. ഈ ദിവസങ്ങളിലെ ശബളം കട്ട് ചെയ്താണ് ശമ്പളം നൽകിയത്. ഇത് ചോദിച്ചപ്പോഴാണ് ജോലിയിൽ നിന്ന് ഇവരെ അധിക്ഷേപിച്ച് പുറത്താക്കിയത്.സമരം ആരംഭിച്ചപ്പോൾ മുഖ്യധാരാ തൊഴിലാളി സംഘടനകളൊന്നും ഇവർക്ക് പിന്തുണ നൽകിയില്ല.

ബി എം എസ് മാത്രം പിന്തുണയുമായെത്തി. തുടർന്ന് ഒരുമാസമായി സമരം നടക്കുകയായിരുന്നു. പ്രമുഖ പത്രങ്ങളൊന്നും വാർത്ത നൽകിയില്ലെങ്കിലും മറുനാടൻ മലയാളി നല്ല രീതിയിൽ ഈ സമരത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തു. സമരം വിജയിച്ചപ്പോൾ മറുനാടൻ വാർത്ത സമൂഹ മാധ്യമങ്ങളിലിട്ട് തൊഴിലാളികളും സമരം നടത്തിയ തൊഴിലാളി നേതാക്കളും മറുനാടൻ മലയാളിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സ്ഥാപനം തുടങ്ങിയത് മുതൽ ജോലിക്കുള്ളവരായിരുന്നു പുറത്താക്കപ്പെട്ടവർ. ഇവർ നാല് ലീവും രണ്ട് കാഷ്വൽ ലീവുമുണ്ട്. മൊത്തം ആറു ലീവ് എടുക്കാനും കഴിയും.

ഏഴായിരം രൂപയാണ് ഏഴു വർഷമായിട്ടും ഇവർക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ഇതിൽ നിന്നാണ് ഹർത്താൽ ദിനത്തിലെ വേതനവും കട്ട് ചെയ്തത്. രാവിലെ ഒമ്പതര മുതൽ എട്ടുമണി വരെ ജോലി ചെയ്ത തങ്ങളോട് വലിയ നന്ദികേടാണ് സ്ഥാപന ഉടമ കാട്ടിയതെന്ന് ഇവർ മറുനാടനോട് വ്യക്തമാക്കിയിരുന്നു. മാത്രമല്ല തറവാട്ടിൽ പിറക്കാത്തവരാണ് നിങ്ങൾ ഇറങ്ങിപ്പോകൂ എന്നെല്ലാം സ്ഥാപനമുടമ ആക്ഷേപിക്കുകയും ചെയ്തു. മുതലാളിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതി നൽകുകയും ചെയ്തു. മാത്രമല്ല തൊഴിലാളികളെ അധിക്ഷേപിച്ച് സ്ഥാപനത്തിന് മുന്നിൽ ബോർഡ് വെക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ തൊഴിലാളികളുടെ പോരാട്ട വീര്യം വിജയം കാണുക തന്നെ ചെയ്തു.

കോഴിക്കോട് ജില്ലാ ലേബർ ഓഫീസിൽ നടന്ന യോഗത്തിലാണ് ലേബർ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഒടുവിൽ മാനേജ്മെന്റ് തയ്യാറായത്. ഇതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പല തവണ ലേബർ ഓഫീസിൽ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ എത്തിയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ സമരപ്പന്തൽ സന്ദർശിക്കുകയും മാനേജ്മെന്റിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കർശനമായി ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെയാണ് മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായത്.ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ ബി എം എസ് ജില്ലാ സെക്രട്ടറി ഒ കെ ധർമ്മരാജ്,മേഖലാ പ്രസിഡന്റ് എ എം പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP