Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർദ്ദേശം എല്ലാം നൽകുന്നത് മുഖ്യമന്ത്രി നേരിട്ട്; എല്ലാം അറിയാവുന്നതുകൊണ്ട് പൊലീസിനെ് ചോദ്യം ചെയ്യാൻ മടിച്ച് തച്ചങ്കരി; ഹൈക്കോടതിയുടെ നിർദ്ദേശം എത്തിയിട്ടും നിയന്ത്രണങ്ങൾ മാറ്റാതെ പൊലീസ്; പത്തിൽ ഏഴ് ഇലക്ട്രിക് ബസുകുൾ തിരിച്ചയച്ച് കെഎസ്ആർടി സി; 50 ഓർഡിനറി ബസുകളും നിരവധി ജീവനക്കാരേയും മറ്റ് ഡിപ്പോകളിലേക്ക് മടക്കി; മണ്ഡലകാലത്ത് കെഎസ്ആർടിസി കണ്ട സ്വപ്നമെല്ലാം വെറുതെയായി; തച്ചങ്കരിക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം

നിർദ്ദേശം എല്ലാം നൽകുന്നത് മുഖ്യമന്ത്രി നേരിട്ട്; എല്ലാം അറിയാവുന്നതുകൊണ്ട് പൊലീസിനെ് ചോദ്യം ചെയ്യാൻ മടിച്ച് തച്ചങ്കരി; ഹൈക്കോടതിയുടെ നിർദ്ദേശം എത്തിയിട്ടും നിയന്ത്രണങ്ങൾ മാറ്റാതെ പൊലീസ്; പത്തിൽ ഏഴ് ഇലക്ട്രിക് ബസുകുൾ തിരിച്ചയച്ച് കെഎസ്ആർടി സി; 50 ഓർഡിനറി ബസുകളും നിരവധി ജീവനക്കാരേയും മറ്റ് ഡിപ്പോകളിലേക്ക് മടക്കി; മണ്ഡലകാലത്ത് കെഎസ്ആർടിസി കണ്ട സ്വപ്നമെല്ലാം വെറുതെയായി; തച്ചങ്കരിക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: മണ്ഡലകാലത്ത് കണ്ട സ്വപ്‌നമെല്ലാം വെറുതെയായി എന്ന് തിരിച്ചറിയുകയാണ് കെ എസ് ആർ ടി സി. ഭക്തരുടെ വൻ തിരക്കും നിലയ്ക്കൽ-പമ്പാ യാത്രയുടെ കുത്തകാവകാശവുമെല്ലാം പ്രതീക്ഷയാക്കിയാണ് ഡിജിപി റാങ്കിലുള്ള എംഡി ടോമിൻ തച്ചങ്കരി പദ്ധതികൾ ആസൂത്രണം ചെയ്തത്. എന്നാൽ പൊലീസ് നിയന്ത്രണം എല്ലാം പൊളിച്ചു. സംഘപരിവാർ പ്രതിഷേധവും യുവതി പ്രവേശന വിവാദവും തകർത്തത് കെ എസ് ആർ ടി സിയെയാണ്.

ശബരിമലയിലേക്കു തീർത്ഥാടകരുടെ വരവു കുറഞ്ഞതോടെ കെഎസ്ആർടിസിക്കു കനത്ത നഷ്ടമാണ്. പല സർവ്വീസുകൾക്കും മതിയായ ആളുകളില്ല. ഒഴിഞ്ഞ ബസുകളാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകുന്നത്. ദീർഘ ദൂര ബസ് സർവ്വീസുകൾക്കും ആളില്ല. ഇതരസംസ്ഥാന തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നെടുമ്പാശേരിയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നുമുള്ള സുഖദർശ പാക്കേജ് യാത്രയും പൊളിഞ്ഞു.

ഇതോടെ ബസുകളേയും ജീവനക്കാരേയും നിലയ്ക്കലിൽ നിന്ന് കെ എസ് ആർ ടി സി മറ്റ് ഡിപ്പോകളിലേക്ക് തിരിച്ചയച്ചു തുടങ്ങി. ഇന്ന് നബി ദിനമാണ്. അവധി ദിനത്തിൽ സാധാരണ വൻ തിരക്കാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇന്ന് വളരെ കുറച്ചു പേർ മാത്രമേ എത്തുന്നുള്ളൂ. ഞായറാഴ്ച ഉണ്ടായ ഭക്തരും നിലയ്ക്കലിലോ സന്നിധാനത്തോ പമ്പയിലോ ഇല്ല. ഇതോടെ

നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള 50 ബസുകൾ സർവീസ് അവസാനിപ്പിച്ചു. പൊലീസ് നിയന്ത്രണങ്ങൾ കെഎസ്ആർടിസിയെ ബാധിച്ചെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആർടിസി ബസുകളാണു നിലയ്ക്കലിൽനിന്നു പമ്പയിലേക്കു ചെയിൻ സർവീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സർവിസിൽനിന്നു പിൻവലിച്ചത്. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓൺലൈൻ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി.

10 ഇലക്ട്രോണിക് ബസുകൾ നിലക്കൽ - പമ്പ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും നഷ്ടം കണക്കിലെടുത്ത് ഇപ്പോൾ മൂന്നു ബസുകൾ ആണ് ഓടുന്നുള്ളു. കെഎസ്ആർടിസി ജീവനക്കാർക്കു പമ്പയിലും നിലയ്ക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വവും ബോർഡിനു കെഎസ്ആർടിസി കത്തുനൽകി. ജീവനക്കാരുടെ എതിർപ്പ് ശക്തമാകാതിരിക്കാൻ പരിമിത സാഹചര്യങ്ങളിൽ ജീവനക്കാർക്കൊപ്പം തച്ചങ്കരിയും കഴിഞ്ഞ ദിവസം സജീവമായിരുന്നു. ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് തച്ചങ്കരി എത്തിയത്. എന്നാൽ ഓടാതെ കിടക്കുന്ന ബസുകളെ നോക്കി ഇരിക്കുകയാണ് ഇപ്പോൾ സിഎംഡി.

കരുത്തനായ പൊലീസ് ഓഫീസറാണ് തച്ചങ്കരി. എന്തും ഏതും ചോദിച്ച് വാങ്ങുന്ന വ്യക്തി. കെ എസ് ആർ ടി സിയിൽ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തി. അതുകൊണ്ട് തന്നെ ശബരിമല സീസണിൽ കെ എസ് ആർ ടി സിയുടെ ലാഭക്കണക്ക് ഉയരുമെന്ന് ജീവനക്കാരും കരുതി. എന്നാൽ ശബരിമലയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ ഒന്നും ചോദ്യം ചെയ്യാൻ തച്ചങ്കരിക്ക് കഴിയുന്നില്ല. പിണറായിയെ പിണക്കി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇത്. അതുകൊണ്ട് തന്നെ മണ്ഡലകാലം കെ എസ് ആർ ടി സിക്ക് കഷ്ടകാലമാകും നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP