Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലശേരി ബ്രണ്ണൻ കോളേജ് 125ന്റെ നിറവിൽ; അമ്പതു വർഷത്തെ മാഗസിനുകൾ ഡിജിറ്റലൈസ് ചെയ്തു കലാലയത്തിനു സമർപ്പിക്കാൻ പൂർവ വിദ്യാർത്ഥികൾ

തലശേരി ബ്രണ്ണൻ കോളേജ് 125ന്റെ നിറവിൽ; അമ്പതു വർഷത്തെ മാഗസിനുകൾ ഡിജിറ്റലൈസ് ചെയ്തു കലാലയത്തിനു സമർപ്പിക്കാൻ പൂർവ വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്തെ പ്രശ്‌സത കലാലയങ്ങളിലൊന്നായ തലശേരി ബ്രണ്ണൻ കോളേജ് 125-ാം വയസിലേക്ക്. കഴിഞ്ഞ അമ്പത് വർഷത്തെ കോളേജ് മാഗസിനുകൾ ഡിജിറ്റലൈസ് ചെയ്ത് കോളേജിന് സമർപ്പിക്കാനൊരുങ്ങുകയാണ് ബ്രണ്ണൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന.

ഇതോടെ ബ്രണ്ണിന്റെ കലാലയമണ്ണിൽ പുറത്തിറങ്ങിയ മാഗസിനുകൾ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും തുറന്നുനോക്കാൻ ഇ-പതിപ്പിലൂടെ വഴിയൊരുങ്ങുമെന്നാണ് പൂർവവിദ്യാർത്ഥികളുടെ പ്രതീക്ഷ. മാഗസിൻ ഡിജിറ്റലൈസേഷനു പുറമേ, പൂർവ്വ വിദ്യാർത്ഥികളായ 125 പേരുടെ അവയവദാന സമ്മതപത്രവും കോളേജിന് കൈമാറും.

സെപ്റ്റംബറിൽ കോളജിൽ ചേരുന്ന 'ബ്രണ്ണൻ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ വച്ച് മാഗസിനുകളുടെ ഇ-പതിപ്പും ശരീര അവയവദാന സമ്മത പത്രവും കോളേജിന് നൽകും. ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പഴയ കാല മാഗസിനുകൾ ഡിജിറ്റലൈസ് ചെയ്യുന്നത്.

തലശ്ശേരി തുറമുഖത്തെ മാസ്റ്റർ അറ്റൻഡന്റ് ആയിരുന്ന എഡ്വേർഡ് ബ്രണ്ണൻ നിക്ഷേപിച്ച 8900 രൂപ ഉപയോഗിച്ച് 1862 സെപ്റ്റംബർ 1ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ് രൂപം. 1866ൽ ഇതിനെ ബാസൽ ജർമ്മൻ മിഷൻ ഹൈസ്‌കൂളുമായി സംയോജിപ്പിച്ചു. ബി.ജി.എം. ബ്രണ്ണൻ ഇംഗ്ലീഷ് സ്‌കൂൾ എന്നു പേരുമിട്ടു. ഈ സ്‌കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികൾ മെട്രിക്കുലേഷൻ പരീക്ഷക്കിരുന്നത് 1871ൽ ആണ്. ബാസൽ മിഷൻകാർ മാനേജ്മന്റ് കയ്യൊഴിഞ്ഞതോടുകൂടി 1872 മുതൽ ഗവൺമന്റ് ജില്ലാ സ്‌കൂൾ ആയിത്തീർന്നു. 1883ൽ മിഡിൽ വിഭാഗവും 1884ൽ വിഭാഗവും തലശ്ശേരി നഗരസഭയുടെ ഭരണത്തിലായി. 1890ൽ എഫ്.എ (Fellow of Arts) ക്ലാസ് ആരംഭിച്ചതോടെയാണ് കലാലയത്തിന്റെ പദവി ലഭിക്കുന്നത്. 1919ലാണ് കോളേജ് ഗവൺമന്റ് ഏറ്റെടുത്തത്. ഗ്രെയിഡ് കോളേജായി ഉയർത്തപ്പെട്ടത് 1947ൽ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP