Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ പ്രധാന ഇടനിലക്കാർ തമ്പാനൂർ രവിയും ബെന്നി ബഹന്നാനുമോ? എല്ലാ വിവാദങ്ങളെല്ലാം എത്തിനിൽക്കുന്നത് മന്ത്രിമാരല്ലാത്ത രണ്ട് സൂപ്പർ മന്ത്രിമാരിൽ; എല്ലാ മന്ത്രിമാരെക്കാളും ഉമ്മൻ ചാണ്ടിക്ക് വിശ്വാസം ഈ രണ്ടു പേരെ

മുഖ്യമന്ത്രിയുടെ പ്രധാന ഇടനിലക്കാർ തമ്പാനൂർ രവിയും ബെന്നി ബഹന്നാനുമോ? എല്ലാ വിവാദങ്ങളെല്ലാം എത്തിനിൽക്കുന്നത് മന്ത്രിമാരല്ലാത്ത രണ്ട് സൂപ്പർ മന്ത്രിമാരിൽ; എല്ലാ മന്ത്രിമാരെക്കാളും ഉമ്മൻ ചാണ്ടിക്ക് വിശ്വാസം ഈ രണ്ടു പേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപ്രതീക്ഷിതാമയാണ് മന്ത്രിയായിരുന്ന ടിഎം ജേക്കബിന്റെ മരണവാർത്ത എത്തിയത്. എല്ലാ ഒരുക്കങ്ങളും ചെയ്യണം. അതിനായി പ്രത്യേക മന്ത്രിസഭാ യോഗവും ചേർന്നു. അജണ്ടയിലെ വിഷയം ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ടവയായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന മന്ത്രിമാരുടെ യോഗത്തിൽ മാദ്ധ്യമങ്ങളുമെത്തി. ചർച്ചയ്ക്കിടയിൽ മൃതദേഹം കൊണ്ടു പോകാനുള്ള കെഎസ്ആർടിസി വാഹനത്തെ പറ്റി ചർച്ച വന്നു. അന്നത്തെ ഗതാഗത മന്ത്രിയിൽ നിന്ന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രിക്ക് കിട്ടിയില്ല. ഉടൻ ഫോണെടുത്ത് ബെന്നി ബഹന്നാനെ വിളിച്ചു. മണി രാത്രി 12ആയി, രാവിലെ ഞാൻ അവിടെത്തുമ്പോൾ വിലാപ ഘോഷയാത്രയ്ക്കുള്ള കെഎസ്ആർടിസി ബസ് ഉണ്ടാകണമെന്നായിരുന്നു നിർദ്ദേശം.

ഗതാഗത മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് ചെയ്യാനാകാത്തത് ബെന്നി ബഹന്നാൻ നിഷ്പ്രയാസം ചെയ്തു. ഇതാണ് മുഖ്യമന്ത്രിക്ക് എറണാകുളത്തെ ഈ കോൺഗ്രസ് നേതാവിനോടുള്ള കോൺഫിഡൻസ്. എല്ലാ പ്രധാനകാര്യങ്ങളും മുഖ്യമന്ത്രി ചെയ്യിക്കുക ബെന്നിയാണ്. ജീവൻ കൊടുത്തും ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന എഗ്രൂപ്പ് നേതാവ്. ഏത് സമയത്തും മന്ത്രിയാകാം. മന്ത്രിയായില്ലെങ്കിലും പവറിന് ഒരു കുറവുമില്ല. മധ്യകേരളത്തിലെ മുഖ്യമന്ത്രിയുടെ എല്ലമെല്ലാം. ഇതുതന്നെയാണ് തെക്കൻ കേരളത്തിൽ തമ്പാനൂർ രവിയും. മുഖ്യമന്ത്രിയെ കാണുന്നത് പോലെയാണ് തമ്പാനൂർ രവിയും. രവി ഒരു കാര്യം ഏറ്റാൽ ഉറപ്പാണെന്നാണ് വിലയിരുത്തൽ.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലും ഇവർ വില്ലന്മാരാണ്. സോളാറിലും ബാർ കോഴയിലും ചന്ദ്രബോസ് കൊലക്കേസിലും എല്ലാം ബെന്നിയുടെ പേര് ഉയർന്നു കേട്ടു. കേസ് അട്ടിമറിക്കുന്നതിനും കാശ് വാങ്ങുന്നതുമെല്ലാം മധ്യകേരളത്തിൽ ഈ നേതാവാണെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് ഇതെല്ലാം തമ്പാനൂർ രവിയാണേ്രത ചെയ്യുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ സെൽവരാജിനെ വിജയിക്കാൻ നടത്തിയ നീക്കങ്ങളിലൂടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ പട്ടികയിൽ തമ്പാനൂർ രവി രണ്ടാമനാകുന്നത്. നെയ്യാറ്റിൻകര സീറ്റ് മോഹമുള്ള രവി, സെൽവരാജിനെ തോൽപ്പിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ശിരാസാവഹിച്ച് നായർ വോട്ടുകൾ സെൽവരാജിന് അനുകൂമാക്കിയത് രവിയായിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ചുക്കാൻ രവിയിലെത്തുന്നത്. ഉമ്മൻ ചാണ്ടിക്ക് എതിരാകുന്നതിനെ കുറിച്ച് പ്രതികരിക്കുകയുമില്ല. രാഷ്ട്രീയം പറഞ്ഞ് വിവാദത്തിലും പെടില്ല. എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാനും കഴിയുന്ന നേതാവ്. സരിത ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് കേസുകൾ ഒതുക്കാൻ കോൺഗ്രസ് നേതാവ് തമ്പാനൂർ രവി മുഖേന മുഖ്യമന്ത്രി നൽകിയിരുന്ന പണം പലതവണ താൻ പോയി വാങ്ങിയിട്ടുണ്ടെന്നാണ് ഒരു ടി.വി ചാനലിന്റെ ഒളികാമറാ ദൃശ്യത്തിൽ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പറയുന്നത്. ഇതോടെ തമ്പാനൂർ രവിയും ബെന്നി ബഹാന്നാനും വീണ്ടു ചർച്ചകളിലും നിറയുന്നു.

ടീം സോളാർ കമ്പനിയുടെ മുൻ മാനേജർ രാജശേഖരൻ, വക്കീൽ ഗുമസ്തനായ രഘു എന്നിവരോടാണ് ഫെനിയുടെ സംഭാഷണം. മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, കെ.സി വേണുഗോപാൽ എംപി, എ.പി അബ്ദുള്ളക്കുട്ടി എംഎ‍ൽഎ എന്നിവരും സരിതയ്ക്ക് പണം നൽകി. തമ്പാനൂർ രവി വഴി ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും പറയുന്നു. മന്ത്രി അടൂർ പ്രകാശ് അഭിഭാഷകനായ ഉണ്ണിത്താൻ വഴി 30 ലക്ഷം രൂപ കൊടുത്തു. കെ.സി. വേണുഗോപാൽ എംപി പണം നൽകിയ കാര്യം സംഭാഷണത്തിനിടെ രാജശേഖരൻ പറയുമ്പോഴും ഫെനി സമ്മതിക്കുന്നു. എറണാകുളത്തെ പണമിടപാടിൽ ബെന്നി ബഹനാനാണ് ഇടനിലക്കാരനായത്. എ.പി അബ്ദുള്ളക്കുട്ടി നൽകിയ പത്ത് ലക്ഷം സരിതയ്‌ക്കൊപ്പം താനും ഡ്രൈവർ ശശിയും പോയാണ് വാങ്ങിയതെന്നും ഫെനി പറയുന്നത്.

അങ്ങനെ സരിതയുടെ പൈസ കൊടുക്കലിലും ബെന്നിയും രവിയുമെത്തുന്നു. നേരത്തെ സോളാറിൽ 21 പേജുള്ള സരിതയുടെ കത്ത് മുങ്ങിയതിന് പിന്നിലും ബെന്നിയുടെ കരങ്ങളാണെന്ന് വാദമുയർന്നിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഫണ്ട് ശേഖരിച്ച് സരിതയ്ക്ക നൽകിയത് ബെന്നിയാണെന്നാണ് ആക്ഷേപം. ചന്ദ്രബോസ് വധക്കേസിൽ വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാൻ ബെന്നി ശ്രമിച്ചതും വാർത്തകളിലെത്തി. ബാർ കോഴയിൽ ബിജു രമേശ് കോഴപ്പണം നൽകിയെന്ന് പറയുന്ന എംഎൽഎമാരിൽ ഒരാൾ ബെന്നിയാണെന്നും സൂചനയുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തർ വിവാദങ്ങളുമായി വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് തമ്പാനൂർ രവിയുടേയും ബെന്നി ബഹന്നാന്റേയും യാത്ര. ഇവരെ കൈവിട്ടൊരു കളിക്ക് മുഖ്യമന്ത്രിയും തയ്യാറല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP