Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലത്തെ ചായയ്‌ക്കൊപ്പം യുവാക്കൾ വാർത്ത വായിക്കുന്നത് മൊബൈലിൽ; പ്രിന്റ് എഡിഷൻ തിരിഞ്ഞുനോക്കുന്നില്ല; ഒപ്പം കടവും ബാധ്യതകളും ഓരോ ദിവസവും പെരുകുന്നു; പുതിയ കമ്പനി എന്ന് ഏറ്റെടുക്കുമെന്ന് എത്തും പിടിയുമില്ല; കേരളത്തിന് പുറമേ ബെംഗളൂരു എഡിഷനും നിർത്തി ഡെക്കാൻ ക്രോണിക്കിൾ; അവസാന പതിപ്പ് ഇറങ്ങുക ശനിയാഴ്ച; എന്തുചെയ്യണമെന്ന് അറിയാതെ മാധ്യമപ്രവർത്തകർ അടക്കമുള്ള ജീവനക്കാർ

രാവിലത്തെ ചായയ്‌ക്കൊപ്പം യുവാക്കൾ വാർത്ത വായിക്കുന്നത് മൊബൈലിൽ; പ്രിന്റ് എഡിഷൻ തിരിഞ്ഞുനോക്കുന്നില്ല; ഒപ്പം കടവും ബാധ്യതകളും ഓരോ ദിവസവും പെരുകുന്നു; പുതിയ കമ്പനി എന്ന് ഏറ്റെടുക്കുമെന്ന് എത്തും പിടിയുമില്ല; കേരളത്തിന് പുറമേ ബെംഗളൂരു എഡിഷനും നിർത്തി ഡെക്കാൻ ക്രോണിക്കിൾ; അവസാന പതിപ്പ് ഇറങ്ങുക ശനിയാഴ്ച; എന്തുചെയ്യണമെന്ന് അറിയാതെ മാധ്യമപ്രവർത്തകർ അടക്കമുള്ള ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയ പിടിമുറുക്കുകയും, യുവാക്കൾ അപ്പാടെ വാർത്ത അറിയാൻ മൊബൈലിനെ ആശ്രയിക്കുകയും ചെയ്തതോടെ പത്രങ്ങളുടെ പ്രിന്റ് എഡിഷനുകൾക്ക് ശനിദശയായി. ഇതിന് പുറമേ സാമ്പത്തിക പ്രതിസന്ധി കൂടി തലയ്ക്കടിച്ചതോടെ പല പത്രങ്ങളും പ്രിന്റ് എഡിഷനുകൾ പൂട്ടി തുടങ്ങി. കേരളത്തിലെ പ്രിന്റ് എഡിഷനുകൾ പൂട്ടിയതിന് പുറമേ, ഡെക്കാൻ ക്രോണിക്കിൾ ബെംഗളൂരു എഡിഷനും പൂട്ടിടുകയാണ്. നാളെയാണ് ബെംഗളൂരു എഡിഷന്റെ അവസാന പതിപ്പ് ഇറങ്ങുക. നല്ലൊരുശതമാനം മാധ്യമപ്രവർത്തകർക്കും, മറ്റുജീവനക്കാർക്കും പണി പോകുമെന്ന് ഉറപ്പാണ്. ഓൺലൈൻ എഡിഷനിൽ കുറെപ്പേരെ ഉൾക്കൊള്ളുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

ഡിഎൻഎ അടക്കമുള്ള പ്രമുഖ പത്രങ്ങൾ പ്രിന്റിങ് നിർത്തിയതിന് പിന്നാലെയാണ് ഡക്കാൻ ക്രോണിക്കിൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ എഡിഷനുകളും നിർത്തിയത്. കേരളത്തിൽ മൂന്ന് എഡിഷനുകളിൽ ഉള്ള ഡെക്കാൾ ക്രോണിക്കിൾ ഈ എഡിഷനുകളിൽ എല്ലാം പ്രിന്റിങ് നിർത്തി. കോഴിക്കോട, കൊച്ചി, തിരുവനന്തപുരം എഡിഷനുകളാണ് പത്രത്തിന് കേരളത്തിലുള്ളത്. ഈ എഡിഷനുകളിലെ പ്രിന്റിങ് നിർത്തിയതോടെ പത്രം ഡിജിറ്റൽ രൂപത്തിൽ മാത്രമാണ് കിട്ടുന്നത്.

അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയാണ് കമ്പനി മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് ജീവനക്കാർക്ക് നൽകാനുണ്ടായിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡെക്കാൺ ക്രോണിക്കിളിന്റെ മാനേജ്മെന്റ് സ്ഥാപനം മറ്റൊരു കമ്പനിക്ക് വിൽക്കാൻ ഒരുങ്ങുകയാണ്. ഐഡിബിഐ, കാനറാ ബാങ്ക് തുടങ്ങിയ ബാങ്കുകൾക്ക് കിട്ടാക്കടം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഈ ബാധ്യതകൾ തീർക്കാനുള്ള ശ്രമം നടന്നുവരികയാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയാണ് പത്രം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു രംഗത്തുള്ളത്. ഈ ഏറ്റെടുക്കൽ നടപടി നീണ്ടു പോകുന്നതു കൊണ്ടാണ് ഇപ്പോൾ പ്രിന്റിങ് അവസാനിപ്പിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നത്.

ജനുവരിയോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നും ഇതോടെ പുതിയ മാനേജ്മെന്റാകും കേരളത്തിൽ പത്രത്തിന്റെ പ്രിന്റ് എഡിഷനുകൾ തുടർന്നു പോകണോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. അതേസമയം ജീവനക്കാർക്ക് പിരിഞ്ഞു പോകാനായി നോട്ടീസ് നൽകുകയോ മറ്റോ ചെയ്തിട്ടില്ല. ജനുവരി വരെ കാത്തിരിക്കാൻ മാത്രമാണ് ഹൈദരാബാദിൽ നിന്നുള്ള നിർദ്ദേശം. കേരളത്തിലെ നിന്നും ഇറങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങളിൽ നാലാം സ്ഥാനത്താണ് ഡെക്കാൺ ക്രോണിക്കിളിന്റെ സ്ഥാനം. ദി ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യൻ എക്സ്‌പ്രസുമാണ് മറ്റ് പത്രങ്ങൾ.

കേരളത്തിൽ കാര്യമായി തന്നെയാണ് ഡെക്കാൺ ക്രോണിക്കിളിന്റെ പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ നല്ലരീതിയിൽ മുന്നോട്ടു പോയ പത്രം ക്രമേണ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. എൻഫോഴ്സ്മെന്റ് നടപടികൾ കൂടിയായപ്പോൾ കമ്പനി സാമ്പത്തികമായി പ്രതിസന്ധിയിലായി. ഇതോടെ കുറേ മാധ്യമ പ്രവർത്തകർ മറ്റു മാധ്യമങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. പരസ്യ വരുമാനത്തിൽ വന്ന ഇടിവും മിക്ക കമ്പനികളിലും നിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഓൺലൈൻ രംഗത്തേക്കുള്ള ചുവടു മാറ്റവും ഡെക്കാൺ ക്രോണിക്കിളിനെയും സാരമായി ബാധിക്കുകയായിരുന്നു.

പതിന്നാല് വർഷം മുൻപ് ആരംഭിച്ച ഇംഗ്ലീഷ് ദിനപത്രം ഡി. എൻ. എ (ഡെയ്ലി ന്യൂസ് ആൻഡ് അനാലിസിസ് ) നേരത്തെ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ് എഡിഷനുകളുടെ പ്രസിദ്ധീകരണമാണ് ഡിഎൻഎ നിർത്തിയത്. ഡിജിറ്റൽ എഡിഷൻ മാത്രമാണ് ഇപ്പോൾ ഡിഎൻഎക്ക് ഉള്ളത്. മാതൃസ്ഥാപനമായ സീ എന്റർടെയിന്മെന്റ് എന്റർപ്രൈസസിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രിന്റ് എഡിഷൻ പൂട്ടാൻ കാരണം. പത്രത്തിന്റെ ഡൽഹി ഉൾപ്പെടെയുള്ള എഡിഷനുകൾ നേരത്തേ നിറുത്തിയിരുന്നു. 2.60ലക്ഷം കോപ്പി അച്ചടിച്ചിരുന്ന പത്രമാണ് ഡിഎൻഎ. ഡിഎൻഎക്ക് പിന്നാലെയാണ് കേരളത്തിലെ എഡിഷനുകൾ ഡെക്കാൺ ക്രോണിക്കിളും അടച്ചു പൂട്ടുന്നത്.

വായനക്കാർ കൂടുതലും ഡിജിറ്റൽ പതിപ്പിന് മുൻഗണന നൽകുന്നതു കൂടി കണക്കിലെടുത്താണ് പത്രങ്ങ ൾ ഇപ്പോൾ പ്രിന്റ് എഡിഷൻ നിർത്തി ഡിജിറ്റർ രൂപത്തിലേക്ക് കടക്കുന്നത്. ചെറുപ്പക്കാർ മൊബൈൽ ഫോണിൽ പത്രം വായിക്കാൻ കൂടുതലായി ഇഷ്ടപ്പെടുന്നു. വായനക്കാർക്ക് വീഡിയോ ഉൾപ്പെടെയുള്ള വാർത്തകളും മറ്റും എത്തിക്കാനാണ് ഇപ്പോൾ മിക്ക മാധ്യമങ്ങളും ശ്രമിക്കുന്നത്. നേരത്തെ ഡെക്കാൺ ക്രോണിക്കിൾ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ക്രോണിക്കിൾ അടച്ചു പൂട്ടിയിരുന്നു. റിലയൻസ് ഉടമ മുകേഷ് അംബാനി ഇക്കൊല്ലം ജനുവരിയിൽ ഫസ്റ്റ് പോസ്റ്റ് എന്ന പത്രം തുടങ്ങിയെങ്കിലും ആറ് മാസത്തിന് ശേഷം പൂട്ടിയ അവസ്ഥയും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP