Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആടിയുലഞ്ഞ വിമാനം ഇടിച്ചിറക്കിയപ്പോൾ ഉറക്കെയുള്ള നിലവിളികളും പ്രാർത്ഥനകളും മാത്രം; തീപിടിച്ച ചിറകുകളുമായി റൺവേയിലൂടെ നിരങ്ങി നീങ്ങിയപ്പോൾ മരണത്തിലേക്കുള്ള ദൂരം കുറിച്ചു; വിമാനം നിർത്തും മുമ്പ് ആളുകൾ ചാടി ഇറങ്ങി തുടങ്ങി; ജീവൻ കാത്തത് 90 സെക്കന്റ് കൊണ്ട് എല്ലാവരേയും ഒഴിപ്പിക്കാൻ പരിശീലിച്ച ജീവനക്കാർ; എമിറേറ്റ്‌സിൽ യാത്ര ചെയ്തവർക്ക് പറയാനുള്ളത്

ആടിയുലഞ്ഞ വിമാനം ഇടിച്ചിറക്കിയപ്പോൾ ഉറക്കെയുള്ള നിലവിളികളും പ്രാർത്ഥനകളും മാത്രം; തീപിടിച്ച ചിറകുകളുമായി റൺവേയിലൂടെ നിരങ്ങി നീങ്ങിയപ്പോൾ മരണത്തിലേക്കുള്ള ദൂരം കുറിച്ചു; വിമാനം നിർത്തും മുമ്പ് ആളുകൾ ചാടി ഇറങ്ങി തുടങ്ങി; ജീവൻ കാത്തത് 90 സെക്കന്റ് കൊണ്ട് എല്ലാവരേയും ഒഴിപ്പിക്കാൻ പരിശീലിച്ച ജീവനക്കാർ; എമിറേറ്റ്‌സിൽ യാത്ര ചെയ്തവർക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായ് വിമാനത്താവളത്തിൽ തീപിടിച്ച വിമാനത്തിലെ മലയാളികളായ യാത്രക്കാർ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മനോധൈര്യം തുണയാക്കിയാണ് പലരും രക്ഷപ്പെട്ടത്. എമിറേറ്റ്‌സ് വിമാന ജീവനക്കാരുടെ രക്ഷാപ്രവർത്തന മികവും യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ''റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന്റെ ചിറകിനു തീപിടിച്ചിരുന്നു. അത് ആശങ്കയേറ്റി. വിമാനം പൂർണനിശ്ചലമാകുന്നതിനു മുമ്പ് തന്നെ പലരും എമർജൻസി വാതിലിലൂടെ ചാടി രക്ഷപ്പെട്ടു. ചിലർക്കു വീണു പരുക്കേറ്റു. അതെല്ലാം മറന്ന് എഴുനേറ്റ് ഓടുകയായിരുന്നു പലരും.'' -വിമാന യാത്രക്കാരുടെ പൊതു വികാരമാണിത്. എല്ലാം നേരിടാൻ ഫയർഫോഴ്‌സ് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. എല്ലാവർക്കും മുകളിലൂടെ വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി. നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിനുള്ളിൽ തീ നിറഞ്ഞു.

രാവിലെ 10.19ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട് 12.50ന് ദുബായിയിൽ ലാൻഡ് ചെയ്യാനിരിക്കെയാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇടിച്ചിറങ്ങി എഴുപതു സെക്കൻഡിനുള്ളിൽ എല്ലാവരെയും പുറത്തിറക്കാൻ ജീവനക്കാർക്കു കഴിഞ്ഞു. ഇത്തരം അപകടങ്ങളുണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്താൻ എമിറേറ്റ്‌സ് ജീവനക്കാർക്കു നൽകിയിരുന്ന പരിശീലനമാണ് ഇവിടെ തുണയായത്. വിമാനത്താവള അധികൃതരെ വിവരമറിയിച്ചതോടെ അടിയന്തര ലാൻഡിങ്ങിനു ക്രമീകരണമൊരുക്കി. വിപുലമായ സുരക്ഷാ സംവിധാനങ്ങൾക്കു മധ്യത്തിലേക്കാണു വിമാനം ഇറങ്ങിയത്. തീപിടിച്ച വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും എമർജൻസി വാതിലിലൂടെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിഞ്ഞു. എമർജൻസി വാതിൽ തുറക്കാൻ അൽപം ബുദ്ധിമുട്ടുണ്ടായത് മാത്രമാണ് ഏക അനിശ്ചിതത്വമായത്.

അതുകൊണ്ട് തന്നെ തലനാരിഴയ്ക്കാണ് രക്ഷപ്പെടലെന്ന് മലയാളികൾ തിരിച്ചറിയുന്നു. ''ജോലിയിലേക്കു മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. അധികൃതരുടെ അറിയിപ്പിനൊപ്പം കരച്ചിലുകൾ കേട്ടപ്പോൾ ഞാൻ അന്ധാളിച്ചു. ചിലർ മൗനമായി പ്രാർത്ഥിച്ചു. നിശബ്ദമായി തേങ്ങുന്നവരെയും ഞാൻ കണ്ടു. മരണം തൊട്ടടുത്ത് എത്തിയതുപോലെ... എല്ലാം കണ്ണുകളും കണ്ണീരാൽ നിറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ഉടൻ എല്ലാ വാതിലുകളും തുറന്നു. ജീവനും കൊണ്ട് ഞങ്ങൾ എടുത്തുചാടുകയായിരുന്നു. ചിലരുടെ െകെയിൽനിന്നു ബാഗുകൾ തെറിച്ചു വീഴുന്നതു കണ്ടു.''-എങ്ങനേയും വിമാനത്തിന് പുറത്തെത്തുക മാത്രമായിരുന്നു ലക്ഷ്യം-മറ്റൊരു യാത്രക്കാരൻ പറയുന്നു.

''വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് അപായ സൂചന ഞങ്ങൾക്കു ലഭിക്കുന്നത്. പ്രാർത്ഥനയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. ജീവൻ െകെയിൽപ്പിടിച്ചോടിയ നിമിഷങ്ങൾ. ശ്വാസം വീണപ്പോൾ ഞാൻ പറഞ്ഞു. െദെവം രക്ഷിച്ചു.'' ദുബായിയിൽ വ്യവസായിയായ ഷാജി കൊച്ചുകുട്ടിയുടെ വാക്കുകൾ. ദൈവം എന്നെയും കുടുംബത്തെയും രക്ഷിച്ചു. ജീവനോടെ രക്ഷപ്പെട്ടു. അതിൽക്കൂടുതൽ എന്ത് ഭാഗ്യം വേണം?'' അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇനി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ എന്റെ അനുഭവം അറിയാനാകും പലർക്കും താൽപര്യം. ഒന്നും ഇനി ഓർക്കാൻ ആഗ്രഹമില്ല'' അദ്ദേഹം വ്യക്തമാക്കി. ''രക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അപകടത്തിന്റെ രൂക്ഷത ഞാൻ അറിയുന്നത്. സോദോം നഗരത്തിൽനിന്നു രക്ഷപ്പെട്ട െബെബിളിലെ ലോത്തിനെ ഒരു നിമിഷം ഞാനോർത്തു. പിന്നിൽ മുഴുവൻ പുകയായിരുന്നു'' അദ്ദേഹം പറഞ്ഞു നിർത്തി.

ഉച്ചയോടെ വിമാനം ദുബായിൽ ഇറങ്ങാൻ അറിയിപ്പു ലഭിച്ചു. എല്ലാവരും സീറ്റ് ബൽറ്റ് ധരിച്ച് ഇറങ്ങാൻ തയാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുൻ ഭാഗത്ത് നിന്ന് പുക അകത്തേക്ക് കയറിയത്. പലർക്കും നേരിയ തോതിൽ ശ്വാസതടസമുണ്ടാകുന്നതുപോലെ തോന്നി. പലരും പരിഭ്രാന്തരായി പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എല്ലാപേരോടും പെട്ടെന്ന് പുറത്തിറങ്ങാൻ വിമാനത്തിലെ ജീവനക്കാർ അറിയിച്ചു. പിൻ വശത്തെ വാതിലിലൂടെയും എമർജൻസി വാതിലിലൂടെയും യാത്രക്കാർ ചുരുങ്ങിയ സമയം കൊണ്ട് പുറത്തിറങ്ങി. പലർക്കും തങ്ങളുടെ ലെഗേജുകൾ എടുക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും ഏറെ പാടുപെട്ടാണ് പുറത്തിറങ്ങിയത്. എല്ലാവരും വിമാനത്തിന്റെ അടുത്തു നിന്ന് ദൂരേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് വിമാനത്തിന്റെ മുൻ വശത്ത് നിന്നു തീഗോളം ഉയർന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് തലനാരിഴക്ക് വൻ ദുരന്തം വഴിമാറിയതെന്ന് മറ്റൊരു യാത്രക്കാരനും പറയുന്നു.

ഓമല്ലൂർ താനുശേരിൽ അനുഭവനിൽ ഡെയ്‌സി ഷിജു രാജുവി(37)ന്റെ രക്ഷപ്പെടൽ മനോെധെര്യം കൊണ്ടു മാത്രം. റൺവേയിൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ യാത്രക്കാർ ഒന്നാകെ ഉലഞ്ഞു. വിമാനം നിശ്ചലമായതോടെ തീയും പുകയുമുയർന്നു. ഒന്നും ചിന്തിക്കാൻ സമയമുണ്ടായില്ല. മൂന്നുവയസുകാരൻ ഡേവിഡിനെ െകെയിലെടുത്തു. ആഞ്ചലേനയോടു തന്നെ മുറുകെ പിടിക്കാൻ പറഞ്ഞു. സുഹൃത്തിന്റെ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ച് എമർജൻസി വാതിലിനടുത്തേക്കു പാഞ്ഞു. അപ്പോഴേക്കും വാതിലിനു മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമായിരുന്നു. ചിലർ എമർജൻസി വാതിലിലൂടെ പുറത്തേക്കു ചാടി. ഒരുവിധത്തിൽ വിമാനത്തിൽ നിന്നു കുട്ടികളുമായി പുറത്തെത്തിയ ഡെയ്‌സി ചുട്ടുപൊള്ളുന്ന വെയിലത്തു കൂടി മകനുമായി ഓടി. മകൾ ആഞ്ചലീനയും സുഹൃത്തിന്റെ കുട്ടികളും പിന്നാലെ. സുരക്ഷിതരാണെന്ന്‌ െവെകുന്നേരത്തോടെ ഓമല്ലൂരിലെ ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. ദുബായിലേക്കു പോകാനായി സഹോദരൻ ബിനുവാണ് ഡെയ്‌സിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ഭർത്താവ് ഷിജു രാജു ദുബായിലെ പോഴ്‌ഷെ കാർ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾക്കൊപ്പം വകയാറിലെ സുഹൃത്തിന്റെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

രാജ്യാന്തര റൂട്ടുകളിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇന്നലെയുണ്ടായത്. അവരുടെ ഒരു വിമാനം മൊത്തത്തിൽ കത്തി നശിച്ച് പോകുന്നതും ഇതാദ്യം. ലോകത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെടുന്ന ബോയിങ്ങ് 777 ഇനത്തിൽ പെട്ടതാണ് ദുബായിൽ തകർന്നു വീണ വിമാനം. 2003 മാർച്ചിലാണ് ഇന്നലെ അപകടത്തിൽ പെട്ട വിമാനം എമിറേറ്റ്‌സ് വാങ്ങിയത്. അവർക്കുണ്ട്. അതിൽ ഏറ്റവും പഴക്കമുള്ള മൂന്നെണ്ണം ഈ വർഷം സർവീസിൽ നിന്ന് മാറ്റാൻ ഇരിക്കുകയാണ്. സെക്കൻഡുകളുടെ ഇടവേളയിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. സാങ്കേതിക തകരാർ മൂലം ഇടിച്ചിറക്കുന്നതിനിടെ തീപിടിച്ച വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാരടക്കം 300 പേർ. ഇതിൽ രണ്ടു ജീവനക്കാരടക്കം 226 പേരും ഇന്ത്യക്കാർ. അതായത് ബഹുഭൂരിഭാഗവും മലയാളികളായിരുന്നു.

വിമാനത്താവളത്തിലെ 12എൽ റൺവേയുടെ അറ്റത്തായിരുന്നു എമിറേറ്റ്‌സ് വിമാനം കത്തിയത്. സാധാരണ രീതിയിലായിരുന്നു വിമാനം ഇറങ്ങാൻ എത്തിയതെന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പിനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല. വിമാനത്തിൽ നിന്ന് ലാൻഡിങ്ങിനുള്ള സന്ദേശം ലഭിച്ചയുടൻ വിമാനത്തിന് ഗിയർ മാറ്റി വേഗം കുറയ്ക്കാനും തുടർന്ന് നിലത്തിറക്കാനും നിർദ്ദേശം നൽകി. എന്നാൽ, എ.ടി.സിയുമായി ബന്ധപ്പെട്ടതിനു രണ്ടു മിനിറ്റിനു ശേഷം വീണ്ടും വട്ടമിട്ടു പറക്കാൻ പോവുകയാണെന്ന് വിമാനത്തിൽ നിന്നു സന്ദേശമെത്തി. ഇതേത്തുടർന്ന് 4000 അടിയിലേക്ക് ഉയർത്താൻ എ.ടി.സി. നിർദ്ദേശം നൽകി. വിമാനം 4000 അടിയിലേക്ക് ഉയർത്തുകയാണെന്ന് തിരിച്ചും സന്ദേശമെത്തി. ഏതാനും സെക്കൻഡിനു ശേഷമാണ് ഒരിക്കൽ കൂടി വട്ടമിടാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശമെത്തിയത്. എന്നാൽ, ഉടൻ തന്നെ സുരക്ഷാ സന്നാഹങ്ങളോടെല്ലാം വേഗം തയാറാകാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശം പോയി. അപ്പോൾ തന്നെ വിമാനം വീഴുകയും ചെയ്തു. റൺവേയുടെ അറ്റത്തായിരുന്നു വിമാനം അപ്പോൾ.

ലോകത്തിലെ പ്രധാന നാലു വിമാനക്കമ്പനികളിലൊന്നാണ് എമിറേറ്റ്‌സ് എയർെലെൻസ്. ആറു ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളിലെ 148 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. എൻപതുകളിൽ ബഹ്‌റൈൻ ആസ്ഥാനമായ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചപ്പോളാണ് സ്വന്തം വിമാനക്കമ്പനിയേക്കുറിച്ച് ദുബായ് ഭരണാധികാരികൾ ആലോചിച്ചു തുടങ്ങിയത്. പാക്കിസ്ഥാൻ എയർലൈൻസ് പാട്ടത്തിനു നൽകിയ രണ്ടു വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങിയ എമിറേറ്റ്‌സ് പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി വളരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP