Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്' മലയാളം അടക്കം മൂന്നു ഭാഷകളിൽ; പ്രമുഖ നടന്മാർ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്‌ലർ മറുനാടൻ ടിവി പുറത്തുവിടുന്നു

കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്' മലയാളം അടക്കം മൂന്നു ഭാഷകളിൽ; പ്രമുഖ നടന്മാർ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്‌ലർ മറുനാടൻ ടിവി പുറത്തുവിടുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വത്തിക്കാനെ വരെ വാർത്തകളുടെ മുൾമുനയിൽ നിർത്തി ഇന്ത്യയിൽ ഏറ്റവുമടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് ഇതിവൃത്തമാക്കി ഒരു അഭ്രകാവ്യം ഒരുങ്ങുന്നു. സഭകളുടെ അകത്തളങ്ങൾ കേന്ദ്രീകരിച്ച് നടന്ന അതിഭീകരമായ കന്യാസ്ത്രീ പീഡനത്തിന്റെ ഉള്ളുകള്ളികളിലേക്ക് ഒരു നേർക്കാഴ്ചയായി മാറുന്ന സിനിമ പുറത്തിറക്കുന്നത് കടവേലിൽ ഫിലിംസാണ്. 'ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ആൻ ഏൻജൽ അൻഡ് ദ ഷെപ്പേഡ്' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. മൂന്നു ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അണിനിരക്കും. ചിത്രത്തിന്റെ ട്രെയ്‌ലർ മറുനാടൻ ടിവിയിലുടേയാണ് പുറത്തുവിടുന്നത്. ട്രെയ്‌ലർ കാണാം:

ഫ്രാങ്കോ മുളയ്ക്കൽ എന്ന ജലന്ധർ ബിഷപ്പ് നടത്തിയ കൊടിയ പീഡനം അതിനിരയായ കന്യാസ്ത്രീ പുറത്തു വിടുന്നതോടെയാണ് പുറംലോകം അറിയുന്നത്. തുടർന്ന് കേസ് ഇല്ലാതാക്കാൻ വലിയ ശ്രമം തന്നെ നടന്നു. ഫ്രാങ്കോയെ രക്ഷിക്കാൻ സഭയുടെ ഭാഗത്തുനിന്നുതന്നെ കാര്യമായ ശ്രമങ്ങളുണ്ടായി. വിശ്വാസികളെ അണിനിരത്തി ജലന്ധറിലെ സഭാ ആസ്ഥാനത്തെ സുരക്ഷിത താവളമാക്കി ഫ്രാങ്കോ മുളയ്ക്കൽ കളി തുടങ്ങി. കേസൊതുക്കാൻ സർക്കാരിന്റെ ഉന്നതങ്ങളിൽ വരെ സ്വാധീനം ചെലുത്തപ്പെട്ടു.

പക്ഷേ, മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉൾപ്പെടെ വിഷയം സജീവമാക്കി നിലനിർത്തിയതോടെ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് അറസ്റ്റുചെയ്യപ്പെട്ടു. എന്നിട്ടും ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ വത്തിക്കാൻ തയ്യാറായില്ല.

ഇപ്പോഴും ബിഷപ്പിനെതിരെ ശബ്ദമുയർത്തുകയും കന്യാസ്ത്രീയുടെ നീതിക്കായി നിലകൊള്ളുകയും ചെയ്യുന്ന മറ്റു കന്യാസ്ത്രീകളും സഭാ വിശ്വാസികളും ക്രൂരമായി വേട്ടയാടപ്പെടുന്നു. - ഈയൊരു സാഹചര്യത്തിൽ കേസ് മുന്നോട്ടുപോകുന്ന വേളയിലാണ് 'ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ്ആൻ ഏൻജൽ അൻഡ് ദ ഷെപ്പേഡ്' ഒരുങ്ങുന്നത്.

മുൻനിര താരങ്ങൾ തന്നെ അണിനിരക്കുന്ന ചിത്രം കേരളസിനിമാ ചരിത്രത്തിൽ വേറിട്ടൊരു സമീപനമായി മാറും. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ പലതും യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി ഫ്രാങ്കോ കേസിലെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാവും 'ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ആൻ ഏൻജൽ ആൻഡ് ദ ഷെപ്പേഡ് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

തമിഴ് സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ രാംദാസ് രാമസ്വാമിയാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്. ഫ്രാങ്കോ മുളയ്ക്കന്റെ വേഷമാണ് രാംദാസ് കൈകാര്യം ചെയ്യുക. നടിമാരായ നീനാകുറുപ്പ്, മോഹിനി തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തും. ഒരു മെത്രാന്റെയും കന്യാസ്ത്രീയുടേയും ജീവിതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ആകും കഥാതന്തുവെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

 

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫ്രാങ്കോ മുളയ്ക്കൻ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആയാണ് വെള്ളിത്തിരയിൽ എത്തുക. ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും ആയി നടത്തും.

വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. അനിൽ വിജയ് ആണ് ഛായാഗ്രാഹകൻ. വിസ്മയ തങ്കപ്പനാണ് പ്രൊഡക്ഷൻ കൺട്രോളർ. ജെസിയും ജോസിയുമാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്.

രണ്ടാംഘട്ട ഷെഡ്യൂൾ ഡൽഹിയിലും ജലന്ധറിലുമായി മാർച്ച് അവസാനവാരം നടക്കും. സിനിമയുടെ ഡിജിറ്റൽ റൈറ്റ്‌സ് കൈവശമാക്കിയിരിക്കുന്നത് മറുനാടൻ ടിവി ആണ്. ഇന്ന് മറുനാടൻ ടിവിയിലൂടെ ആണ് സിനിമയുടെ ട്രെയ്‌ലർ റിലീസും നടത്തുന്നത്.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP