Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ വെബ്‌സൈറ്റുകളിൽ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തി 'മല്ലു സൈബർ സോൾജ്യേഴ്‌സ്' സജീവമാകുന്നു; പാക് സർക്കാറിന്റെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്ത് തീവ്രവാദത്തിൽ നിന്നും പിന്മാറാൻ സന്ദേശമിട്ടു; ആക്രമണം തുടരാൻ ഉറപ്പിച്ച് മലയാളി ഹാക്കർമാരുടെ കൂട്ടായ്മ

പാക്കിസ്ഥാൻ വെബ്‌സൈറ്റുകളിൽ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തി 'മല്ലു സൈബർ സോൾജ്യേഴ്‌സ്' സജീവമാകുന്നു; പാക് സർക്കാറിന്റെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്ത് തീവ്രവാദത്തിൽ നിന്നും പിന്മാറാൻ സന്ദേശമിട്ടു; ആക്രമണം തുടരാൻ ഉറപ്പിച്ച് മലയാളി ഹാക്കർമാരുടെ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉറി ഭീകരാക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കും കൂടിയായപ്പോൾ പാക്കിസ്ഥാൻ അന്തർദേശീയ തലത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്. ഇതിനിടെ സൈബർ ലോകത്തും യുദ്ധം കനക്കുകയാണ്. ഇതാണ് സാഹചര്യമെന്നിരിക്കേ പാക്കിസ്ഥാനെ ടെക്‌നോളജി കൊണ്ട്പാഠം പഠിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കയാണ് ഒരു കൂട്ടം മലയാളികളും. ഇടക്കാലത്തിന് ശേഷം പാക്കിസ്ഥാൻ വെബ്‌സൈറ്റുകളിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരിക്കയാണ് 'മല്ലു സൈബർ സോൾജ്യേഴ്‌സ്' എന്ന ഹാക്കർമാർ.

നിരവധി പാക് വെബ്‌സൈറ്റുകളാണ് മലയാളി ഹാക്കർമാരുടെ ഈ കൂട്ടായ്മ തകർത്തത്. ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ സൈബർ സ്‌ട്രൈക്ക് ഏറ്റെടുത്ത് വരും ദിവസങ്ങളിലും തുടർച്ചയായി പാക് വെബ്‌സൈറ്റുകൾ തകർക്കാനാണ് സൈബർ ലോകത്തെ മല്ലു ഹാക്കേഴ്‌സിന്റെ കൂട്ടായമ്മയുടെ നീക്കം. ഇതിനോടകം തന്നെ നിരവധി പാക് സൈറ്റുകൾ മല്ലു സൈബർ സോളജിയേഴ്‌സ് പിടിച്ചടക്കി കഴിഞ്ഞു.

ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിൽ ഉറി ആക്രമണം മറക്കില്ല.. പൊറുക്കില്ല എന്ന വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് സന്ദേശവും നൽകി 'മല്ലു സൈബർ സോൾജ്യേഴ്‌സ്'. പാക് വെബ്‌സൈറ്റുകൾ തകർത്ത വിവരം ഫേസ്‌ബുക്കിലൂടെ ഹാക്കർമാരുടെ കൂട്ടായമ്മ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും സമാനമായ വിധത്തിൽ നിരവധി പാക് ഗവണ്മെന്റ് സൈറ്റുകൾ അടക്കം തകർത്ത പാരമ്പര്യമാണ് മല്ലു സൈബർ സോളജിയേഴ്‌സിന് ഉള്ളത്. അന്ന് കേരള സർക്കാറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് പ്രതികരിച്ചത്.

പാക്ക് സർക്കാരിന്റെ കീഴിലുള്ള നൂറോളം വെബ്‌സൈറ്റുകളാണ് 'മല്ലു സൈബർ സോൾജ്യേഴ്‌സ്' ഹാക്ക് ചെയ്ത് തകർത്തത്. പാക്കിസ്ഥാൻ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യൻ സൈബർ ഇടങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിച്ചാണ് തിരിച്ചടി നൽകിയത്. നരത്തെയും ഈ സംഘം പാക്കിസ്ഥാൻ സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. നടൻ മോഹൻലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബർ സോൾജ്യേഴ്‌സ് ആദ്യമായി മറുപടി നൽകിയത്.

ഇപ്പോഴത്തെ സൈബർ ആക്രമണം അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്. പാക് തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയില്ലെങ്കിൽ കുടുതൽ പാക് ഗവൺമെന്റ് സൈറ്റുകൾ നശിപ്പിക്കാൻ മല്ലുസൈബർ സോളജിയേഴ്‌സ്, കേരള സൈബർ വാരിയേഴ്‌സ് എന്നീ കേരളം കേന്ദ്രീകരിച്ചുള്ള ഹാക്കർമാരുടെ കൂട്ടായമ്മ തീരുമാനം എടുത്തിട്ടുണ്ട്.

ഇപ്പോൾ പിടിച്ചെടുത്ത പാക്ക് വെബ്‌സൈറ്റുകളിൽ ചിലത് ഇവയാണ്:

http://silkface.com.pk/
http://pcs-online.pk/
http://chinafans.com.pk/
http://luckyfan.com.pk/
http://mtecsoft.com/
http://soch.net.pk/mcs.html

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP