1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്

May 19, 2019 | 12:08 PM IST | Permalinkഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കേരളത്തിൽ നിന്ന് മന്ത്രിമാർ വിദേശത്ത് എത്തുമ്പോൾ അവിടെ മന്ത്രിമാരെ കൊണ്ട് നടക്കാനും ആള് കളിക്കാനുമൊക്കെ നിരവധി പ്രാഞ്ചിയേട്ടന്മാർ എത്താറുണ്ട്. സിപിഎം മന്ത്രിമാർ വിദേശ്തത് എത്തുമ്പോൾ പോലും ഇത്തരക്കാരുടെ വലയിൽ കുടുങ്ങി പോകാറുണ്ട്. വിലയ വ്യവസായിയാണ് രാജ്യാന്തര മാധ്യമ സ്ഥാപനത്തിന്റെ ലണ്ടൻ പ്രതിനിധിയാണ് എന്നൊക്കെ നുണ പറഞ്ഞു ബന്ധം കൂടി പീഡന കേസുകൾ വരെ ഒതുക്കി കാശു വാങ്ങുന്ന ചിലരും ഇക്കൂട്ടത്തിൽ ഉണ്ട്. മസാലബോണ്ടിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോഴും അവരിൽ ചിലർ രംഗത്തുണ്ടായിരുന്നു. അവരൊക്കെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സെൽഫിയെടുക്കാനും മന്ത്രിമാരെക്കൊണ്ട് വരെ പരിശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല

സാധാരണ ഇത്തരക്കാരുടെ വലയിൽ കുടുങ്ങുന്നത് സഥിരമായി കടകംപള്ളിയും ഐസക്കുമൊക്കെ ആണ്. എന്നാൽ ഇത്തവണ പിണറായി നേരിട്ടെത്തിയപ്പോൾ പലർക്കും മോഹം മുഖ്യനെ ഒപ്പം നിർത്തി ആള് കളിക്കണം എന്ന്. എ്ന്നാൽ ഇതിലൊന്നും പിണറായി വീണില്ല എന്ന് മാത്രമല്ല കാണാൻ ആഗ്രഹിച്ചതാക്ടടെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളെ. ലണ്ടനിൽ എത്തുന്നതിന് മുൻപ് സ്വിറ്റ്സർലണ്ടിൽനിന്നും മുഖ്യമന്ത്രി ലണ്ടനിലെ ഒരു നമ്പരിലേയ്ക്ക് പലതവണ വിളിച്ചു. നാട്ടിലേയ്ക്ക് വിളിക്കുന്ന ലൈക മൊബൈൽ ആയിരുന്നതിനാൽ വിളിക്കപ്പെട്ടയാൾ അറിഞ്ഞില്ല. ഒടുവിൽ മുഖ്യമന്ത്രി പരാതി പറഞ്ഞത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം എ ബേബിയോട്. ബേബി വിളിച്ചു വിവരം പറഞ്ഞപ്പോൾ ലണ്ടനിലെ ഈ അതിഥി മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചു. അപ്പോൾ പിണറായിയും എടുത്തില്ല. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ലണ്ടൻ മലയാളിയുടെ ലാന്റ് ഫോണിലേയ്ക്ക് മുഖ്യന്ത്രി വിളിച്ചു ഹോട്ടലിൽ വന്നു കാണാൻ പറഞ്ഞു.

ഇത്രയും കേൾക്കുമ്പോൾ തോന്നും ഏതോ വലിയ പ്രാഞ്ചിയേട്ടൻ ആണ് കക്ഷിയെന്ന്. ഒരിക്കലും അല്ല. തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി മേഖലയിൽ വളർന്ന വെറും ഒരു സാധാരണക്കാരൻ. ലണ്ടനിൽ അധികം ആഡംബരങ്ങൾ ഒന്നുമില്ലാതെ ഉള്ളതുകൊണ്ടു ജീവിച്ചുപോകുന്ന ഒരു പാവം, എപ്പോഴും കറുത്ത രോമ തൊപ്പി ധരിച്ച് ഏതു സാധാരണക്കാരനും സഹായങ്ങൾ ചൊരിഞ്ഞു ജീവിക്കുന്ന ഒരു പാവത്താൻ. പേര് കാർമൽ മിറാൻഡ എന്നാണ്. സ്വന്തമായി ഒന്നും നേടിയിട്ടില്ല മിറാൻഡ പക്ഷേ, ആയിരങ്ങളുടെ മനസു കീഴടക്കിയിട്ടുണ്ട്. ഒരു സാധാരണ കമ്യൂണിസ്റ്റുകാരനായി ലണ്ടനിൽ അകപ്പെട്ടുപോയ പാവങ്ങൾക്കായി ജീവിതം മാറ്റി വച്ചു. അനേകർക്ക് ജോലി വാങ്ങി കൊടുത്തു. അനേകരുടെ പട്ടിണി മാറ്റാൻ കാശുണ്ടാക്കി നൽകി.

സ്വന്തരമായി ഒന്നും ഇതുവരെ നേടിയില്ലെങ്കിലും മിറിന്റക്കൊരു വിശ്വാസ്യതയുണ്ട്. ഒരു സത്യസന്ധതയുണ്ട്. ഉപജാപങ്ങൾ നടത്തി നേതാവാകാൻ ഇല്ലാത്തതിനാൽ വലിയ പദവികളിലും എത്തപ്പെട്ടില്ല. ഇപ്പോഴും തിരുവനന്തപുരത്തെ തീരദേശത്തെ പാവങ്ങളുടെ പട്ടിണി മാറ്റാൻ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. അനേകം തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. വിളിച്ചിട്ടുമുണ്ട്. ഒക്കെ പാവങ്ങൾക്ക് വേണ്ടി മാത്രം. അതുകൊണ്ടായിരിക്കണം മുഖ്യമന്ത്രി മിറാൻഡയെ മാത്രം കാണാൻ ആഗ്രഹിച്ചതും കണ്ടു മടങ്ങിയതും

എയർപോർട്ട് മുതൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഒപ്പം നിഴൽ പോലെ മിറാൻഡ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹോട്ടലിൽ രാത്രി സന്ദർശിക്കാൻ മലയാളികളിൽ അനുവാദം ലഭിച്ചതും ഇദ്ദേഹത്തിന് മാത്രമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ഇരുവരും തമ്മിലെ ബന്ധത്തിന്റെ ഇഴയടുപ്പം. ഇന്ത്യക്കു വെളിയിൽ പാർട്ടിയുടെ പോളിറ്റ് ബ്യുറോ സംവിധാനം പ്രവർത്തിക്കുന്ന ബ്രിട്ടനിലെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ഹർസെവ് ബിശ്വാസിനും മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിച്ചിരുന്നു. കേരളത്തിലെ പാർട്ടിയും ബ്രിട്ടനിലെ പാർട്ടിയും തമ്മിലുള്ള പാലമാണ് ഹർസെവ് ബിശ്വാസ് എന്നും വിശേഷിപ്പിക്കാം.

വളരെക്കാലമായി പാർട്ടിക്ക് വേണ്ടി ബ്രിട്ടനിൽ നിസ്വാർത്ഥ സേവനം നടത്തുന്ന രണ്ടു വ്യക്തികൾ എന്ന നിലയിൽ കൂടിയാണ് കാറൽ മിറാൻഡയും ഹർസെവ് ബിശ്വാസിനും കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങിയത്. ഇതിനുള്ള അംഗീകാരം കൂടിയായി കരുതപ്പെടുകയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. രാഷ്ട്രീയവും സൗഹൃദവും എല്ലാം കൂടിക്കുഴഞ്ഞ കൂടിക്കാഴ്ചയാണ് ലണ്ടനിലെ ഹോട്ടലിൽ വ്യാഴാഴ്ച അരങ്ങേറിയതും. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ ഉള്ള ആളുകളെ ക്ഷണിക്കുന്നതിലും ഇരുവരുടെയും പങ്കും ഏറെ വലുതായിരുന്നു.

ലണ്ടൻ താജ് ഹോട്ടലിലെ ബ്ലോക്ക് 51ൽ നടന്ന കൂടിക്കാഴ്ചയിൽ യുകെ മലയാളികളുടെ നേർ ജീവിത ചിത്രവും മിറാൻഡ മുഖ്യമന്ത്രിക്ക് മുന്നിൽ വിവരിച്ചിരുന്നു. വളരെ കുറച്ചു സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ ധരിപ്പിക്കാനായി. യുകെയിലും പാവങ്ങളായ മലയാളികൾ ഉണ്ടെന്നും അവരെ കണ്ടെത്താനും സഹായിക്കാനും കൂടിയുള്ള ശ്രമങ്ങൾ കേരള സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ പ്ലാൻ ചെയ്ത ഈ പരിപാടി കുറച്ചു കൂടി കാര്യക്ഷമം ആക്കി മാറ്റുവാൻ സാധിക്കാതെ പോയതും ബ്രിട്ടനിലെ ലോക് കേരള സഭ അംഗങ്ങളെ സംബന്ധിച്ച വിവരങ്ങളും ഒക്കെ കൂടിക്കാഴ്ചയിൽ വിഷയങ്ങളായി. ഈ കൂടിക്കാഴ്ചയിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി കെഎസ്എഫ്ഇ ചിട്ടി ലോഞ്ചിങ്ങിൽ നടത്തിയ പ്രസംഗത്തിലും നിഴലിച്ചിരുന്നു.

വെള്ളിയാഴ്ച ഹോട്ടൽ മോന്റക്യാമിൽ നടന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ലോഞ്ചിങ്ങിൽ ഇരുവരുടെയും സാന്നിധ്യവും റോളും നിർണായകവും ആയിരുന്നു. തലയിൽ റോസ് നിറത്തിലുള്ള രോമത്തൊപ്പി വച്ചു ബഹളം കൂട്ടാതെ ഓരോ ചെറിയ കാര്യങ്ങൾക്കും ശ്രദ്ധ നൽകി മുന്നിൽ നിന്ന ഒരു കുറിയ മനുഷ്യൻ. നേരിട്ടറിയാവുന്നവർക്ക് അല്ലാതെ തിരിച്ചറിയാൻ പറ്റാത്ത വ്യക്തിത്വമായി കാറൽ മിറാൻഡ പരിപാടിയുടെ നടത്തിപ്പിൽ മുന്നിൽ നിൽക്കുക ആയിരുന്നു. മലയാളികൾ അല്ലാത്തവരുടെ സാന്നിധ്യം ഉറപ്പാക്കി ഹർസെവ്ബിശ്വാസും ഹാളിൽ സജീവ സാന്നിധ്യമായി. താൻ പാർട്ടിക്ക് നൽകിയ സേവനത്തിനു പ്രത്യുപകാരം എന്ന നിലയിൽ പാർട്ടിയിൽ നിന്ന് ലഭിച്ച സ്നേഹോപഹാരമാണ് കാറൽ മിറാൻഡയുടെ ലോക് കേരള സഭ അംഗത്വം. മറ്റു ആറുപേർ കൂടി ബ്രിട്ടനിൽ നിന്നും ലോക് കേരള സഭ അംഗങ്ങൾ ആണെങ്കിലും മുഖ്യമന്ത്രി എത്തിയപ്പോൾ പ്രധാനമായും ആളുകളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരുന്നതും മിറാൻഡയെ ആയിരുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് യുകെയിൽ എത്തിയ മിറാൻഡയ്ക്കു ചെറുപ്പകാലത്തു കേരളത്തിൽ നടന്ന സഹന സമരങ്ങളിൽ കടുത്ത പൊലീസ് മർദ്ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. അതിന്റെതായ ശാരീരിക പ്രയാസങ്ങളും ഇദ്ദേഹം അനുഭവിക്കുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്ന ഏക അജണ്ടയിൽ പ്രവർത്തിക്കുന്ന ഒരു സാധു മനുഷ്യൻ. അഥവാ സാമൂഹിക സേവനത്തിന്റെ മുൻനിരയിൽ നിന്നപ്പോൾ സ്വന്തം കാര്യം മറന്നു പോയ ഒരാൾ. ഇപ്പോഴും ഇത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം മുന്നിൽ എത്തുന്നതും കാറൽ മിറാൻഡയാണ. തികഞ്ഞ മനുഷ്യസ്നേഹിയായ കാറൽ മിറാൻഡ സ്വന്തമായി ചാരിറ്റി ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്. വയലാർ രാമവർമ്മയുടെ പേരിൽ ഉള്ളതടക്കമുള്ള ചാരിറ്റി സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയാണ് കാറൽ

യുകെ മലയാളികൾ സ്നേഹം നഷ്ടപ്പെട്ടു കണ്ടാൽ മിണ്ടാതെയും പരസ്പരം സഹായിക്കാതെയും കഴിയുന്നവരായി മാറുകയാണ് എന്ന പരിഭവവും മിറാൻഡയ്ക്കുണ്ട്. ആദ്യ കാലങ്ങളിൽ അന്യനാട്ടിൽ എത്തി കുടിയേറിയതിന്റെ വിഷമങ്ങൾ പരസ്പരം പങ്കിട്ടിരുന്ന ഒരു സമൂഹം ഇപ്പോൾ വ്യക്തികൾ തമ്മിലും സംഘടനകൾ തമ്മിലും എന്തിനു വീട്ടിൽ പോലും കലഹിക്കുന്ന ആളുകളായി മാറുകയാണ്. എന്നാൽ ഒന്നിച്ചു നിന്നാൽ ഒരു ലോകം തന്നെ കീഴടക്കാനുള്ള കരുത്തുള്ളവരാണ് മലയാളികൾ എന്നും നമ്മൾ പലവട്ടം തെളിയിച്ചിട്ടുള്ളത് ആണെന്നും മിറാൻഡ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോൾ, നിരവധിപേർ അതു ശരിയാണോയെന്നാരാഞ്ഞ് വിളിച്ചിരുന്നെന്ന യതീഷ് ചന്ദ്രയുടെ പരാമർശം എഡിജിപിയെ പ്രകോപിപ്പിച്ചു; അക്കാര്യം അതന്വേഷിച്ച തന്നോടാണു തിരക്കേണ്ടതെന്നു തൃശൂർ കമ്മീഷണറുടെ വിമർശനത്തിന് താക്കീത് രൂപത്തിൽ മറപടി നൽകി സന്ധ്യയും; സ്മാർട്ട് ഫോണിൽ കളിച്ചും സാമൂഹികമാധ്യമങ്ങളിൽ കണ്ണുനട്ടും സമയം കൊല്ലുന്ന ഐപിഎസുകാർക്ക് ബെഹ്‌റയുടെ വിമർശനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സാക്ഷിയായത് വാക്കേറ്റത്തിനും ഉപദേശത്തിനും
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..: ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പിസി ജോർജിനെ തേച്ച് ബിജെപി നേതൃത്വം; പാലായിൽ മാണിയുടെ സ്ഥാനാർത്ഥിക്കെതിരെ മകനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുളയിലേ നുള്ളി; പാലയടക്കം അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ അരൂർ ബിഡിജെഎസിന്; ജോർജിന് സകലയിടങ്ങളിലും വമ്പൻ തിരിച്ചടി; മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന്റെ പേരിൽ സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാനാവാത്ത പൂഞ്ഞാർ എംഎൽഎ വീണ്ടും പെട്ടു
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ
അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്‌സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്
ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്നത് വിസ്മയകരമായി; ബ്രാഹ്മണർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത കാലത്ത് തമിഴ് മക്കളെ തന്റെ ദോശക്കല്ലിനു ചുറ്റും കൊണ്ടു വന്നിരുത്തിയ പിന്നോക്ക ജാതിക്കാരൻ; 'അണ്ണാച്ചി' വളർന്നത് അലാവുദീൻ കഥകളേക്കാൾ വിസ്മയകരം; മൂന്നാം കെട്ടിന് തുനിഞ്ഞ് രാജഗോപാൽ കൊലയാളിയായി; ഓക്സിജൻ മാസ്‌കും തന്ത്രമാക്കി വീണ്ടും രക്ഷപ്പെടൽ; ശരവണ ഭവൻ ഉടമയായ 'ദോശരാജാവ്' ജയിൽവാസമൊഴിവാക്കാൻ ശരണം തേടുന്നത് വെന്റിലേറ്ററിൽ  
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി