Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടുമണിക്കൂറിന് പകരം 16 മണിക്കൂർ ജോലി ചെയ്യുന്ന കഠിനാധ്വാനി; സർക്കാർ ഡോക്ടർമാർ മുഖം തിരിക്കുന്ന ഓപ്പറേഷനുകളും നടത്തും; അനസ്‌തേഷ്യ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ കൂട്ടുകാരെ വിളിച്ചുവരുത്തി ചെറിയ തുകയ്ക്ക് ജോലി ചെയ്യിക്കും: എന്നിട്ടും ഒരു നിമിഷംകൊണ്ട് ഡോക്ടർ റഷീദ് കൈക്കൂലിക്കാരനായി; മാദ്ധ്യമങ്ങളും പൊലീസുകാരും ചേർന്ന് നന്മ തല്ലിക്കെടുത്തുന്നത് ഇങ്ങനെ

എട്ടുമണിക്കൂറിന് പകരം 16 മണിക്കൂർ ജോലി ചെയ്യുന്ന കഠിനാധ്വാനി; സർക്കാർ ഡോക്ടർമാർ മുഖം തിരിക്കുന്ന ഓപ്പറേഷനുകളും നടത്തും; അനസ്‌തേഷ്യ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ കൂട്ടുകാരെ വിളിച്ചുവരുത്തി ചെറിയ തുകയ്ക്ക് ജോലി ചെയ്യിക്കും: എന്നിട്ടും ഒരു നിമിഷംകൊണ്ട് ഡോക്ടർ റഷീദ് കൈക്കൂലിക്കാരനായി; മാദ്ധ്യമങ്ങളും പൊലീസുകാരും ചേർന്ന് നന്മ തല്ലിക്കെടുത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് 2000 രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. കഴിഞ്ഞ ദിവസം കേരളത്തിൽ എല്ലാ പത്രങ്ങളും ചാനലുകളും മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. എന്നാൽ രണ്ടുദിവസം കഴിയുമ്പോൾ വ്യക്തമാകുന്നത് മനസ്സിൽ നന്മ കാത്തുസൂക്ഷിച്ച ഒരു നല്ലവനായ സർക്കാർ ഡോക്ടർ തന്റെ ആയുസ്സും ആരോഗ്യവും പാവങ്ങൾക്കു വേണ്ടി സമർപ്പിച്ചപ്പോൾ സ്വകാര്യ ആശുപത്രി ലോബികളും രാഷ്ട്രീയ എതിരാളികളും ചേർന്ന് നടത്തിയ ചതിയുടെ ഇരയായതാണ് എന്നാണ്.

പതിവുപോലെ ആദ്യ വാർത്തയ്ക്കു വിരുദ്ധമായ വാർത്ത വന്നാൽ അത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നതിനാൽ സത്യം അറിഞ്ഞിട്ടും മാദ്ധ്യമങ്ങൾ മിണ്ടാതിരിക്കുകയാണ്. ആരു പഴി പറഞ്ഞാലും സത്യം സത്യമായി അറിയപ്പെടണം എന്ന് ഉറപ്പുള്ളതുകൊണ്ട് മറുനാടൻ പതിവുപോലെ തിരിത്തു വാർത്ത പുറത്തുവിടുന്നു.

ആദ്യമേ പറയട്ടെ ഈ വാർത്ത ഇങ്ങനെ കൊടുത്തതിന് മറുനാടനെ മയത്തിൽ കുറ്റപ്പെടുത്തുക. പൊലീസ് ചാർജ് ചെയ്യുന്നതുപോലെ മാത്രമേ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ പറ്റൂ. അന്ന് പൊലീസ് പറഞ്ഞത് ഈ കഥയാണ്. അതാണ് ചാനലുകളും പത്രങ്ങളും ഞങ്ങളും എഴുതിയത്. അതിന്റെ മറുവശം വ്യക്തമായി ലഭിക്കുന്നതുവരെ ഒരു വാർത്തയും ഹോൾഡ് ചെയ്യാൻ ഒരു മാദ്ധ്യമത്തിനും സാധിക്കില്ല. എന്നാൽ മറുവശം വ്യക്തമായിട്ടും മൗനം പാലിക്കുന്നത് ശരിയാണോ എന്നതാണ് പ്രധാന ചോദ്യം.

എന്താണ് രണ്ടുദിവസം മുമ്പ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്?

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര ശസ്ത്രകിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടിയെന്നും ഇയാളിൽ നിന്ന് ഏഴായിരം രൂപ കണ്ടെടുത്തു വെന്നുമായിരുന്നു വാർത്ത. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ.പി.അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. ജനുവരി 23ന് ചാനലുകളിലും മറ്റും വന്ന വാർത്ത വിശദവിവരങ്ങളുമായി പിറ്റേന്നത്തെ പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു.

അന്നത്തെ വാർത്തയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ഇങ്ങനെ: പ്രസവം നിർത്തുന്നതിനുള്ള ലാപ്രോസ്‌കോപി ശസ്ത്രക്രിയക്ക് എത്തിയ യുവതിയുടെ ഭർത്താവിനോട് രണ്ടായിരം രൂപ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. കൈയിൽ പണമില്ലാത്തതു കാരണം ഇവർ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. രാവിലെ എട്ടുമണിയോട വീട്ടിൽ എത്തിയ ഇവരിൽ നിന്നു ഡോക്ടർ വിജിലൻസ് നൽകിയ പണം വാങ്ങി അഡ്‌മിറ്റ് ചീട്ട് നൽകി. തൊട്ടുപിന്നാലെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ യൂണിറ്റ് ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ എത്തി പിടികൂടുകയായിരുന്നു. തുടർന്നു നടന്ന പരിശോധനയിൽ ഇന്നലെ മറ്റു മൂന്നു പേരിൽ നിന്നു വാങ്ങിയ 5000 രൂപകൂടി വിജിലൻസ് കണ്ടെടുത്തു.റഷീദിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി.

ഡോക്ടറുടെ പകൽകൊള്ളയിൽ സഹികെട്ടപ്പോൾ പ്രദേശവാസികൾ പലതവണ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. താമരശ്ശേരി ലയൺസ് ക്ലബിന്റെ ഭാരവാഹിയായ ഇയാൾ ഐഎംഎ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റുമായിരുന്നു. - ഇത്രയുമായിരുന്നു അന്നത്തെ വാർത്തകളിലെ വിവരങ്ങൾ. ഇതോടൊപ്പം ഡോക്ടറെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും ചാനലുകളിൽ വന്നിരുന്നു.2014ൽ അനാസ്ഥമൂലം ആദിവാസി സ്ത്രീ മരിച്ചെന്ന പരാതിയുടെ പേരിൽ ഡോ.റഷീദിനെതിരെ കേസെടുത്തിരുന്നു. താലൂക്ക് ആശുപത്രിക്കു സമീപമുള്ള ഡോക്ടരുടെ വീടിന്റെ ഒന്നാം നില സമാന്തര ആശുപത്രി പോലെ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. മലയോര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രധാന ആശ്രയകേന്ദ്രമാണ് താമരശ്ശേരി താലൂക് ആശുപത്രി. അബ്ദുൽ റഷീദിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ചില രാഷ്ട്രീയസംഘടനകൾ ആശുപത്രിയിൽ സമരം നടത്തിയെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.

ഡോ.അബ്ദുൽ റഷീദിന്റെ വീട്ടിൽ സ്‌കാനിങ് സംവിധാനം ഉൾപ്പെടെ സജ്ജീകരിച്ച് സമാന്തര ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്നവരെ വീട്ടിലേക്ക് റഫർ ചെയ്താണ് പലപ്പോഴും പരിശോധനയും ചികിത്സയും നടത്താറ്. ഡോക്ടറുടെ പകൽകൊള്ളയിൽ സഹികെട്ടപ്പോൾ പ്രദേശവാസികൾ പലതവണ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. താമരശ്ശേരി ലയൺസ് ക്ലബിന്റെ ഭാരവാഹിയായ ഇയാൾ ഐഎംഎ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റുമായിരുന്നു. - ഇത്രയുമായിരുന്നു അന്നത്തെ വാർത്തകളിലെ വിവരങ്ങൾ. ഇതോടൊപ്പം ഡോക്ടറെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും ചാനലുകളിൽ വന്നിരുന്നു.

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

ഇത്രയും വിവരങ്ങൾ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്തകളായി വരികയും കൈക്കൂലി വാങ്ങിയ ഡോക്ടർ എന്ന നിലയിൽ ഡോ. റഷീദ് ചിത്രീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുത്ത് ജനപ്രിയമാക്കിയതിൽ മുഖ്യപങ്കുവഹിച്ച ഡോക്ടറാണ് കെ.പി അബ്ദുൾ റഷീദ്. ഒരു പ്രൈവറ്റ് ആശുപത്രിയിൽ ചെയ്യുന്ന എല്ലാ സർജറികളും അവിടെ നടത്താറുണ്ട് ഇദ്ദേഹം. എട്ടുമണിക്കൂറല്ല, ദിവസം പതിനെട്ടുമണിക്കൂർ വരെ ജോലിചെയ്യാൻ സന്നദ്ധനാണ് അദ്ദേഹമെന്ന് അടുത്തറിയുന്നവർ പറയും. സുഹൃത്തുക്കളായ മറ്റു ഡോക്ടർമാരും സഹപ്രവർത്തകരും തന്നെ ഇത്രയും കഠിനാധ്വാനിയാകുന്നതിൽ അത്ഭുതപ്പെട്ടിട്ടുമുണ്ട്.

അതേസമയം, സർക്കാർ ആശുപത്രിയിലെ അപര്യാപ്തതകളെ മറികടന്നും രോഗികളെ സഹായിക്കാൻ ഡോ. റഷീദ് തയ്യാറാകാറുമുണ്ട്. താമരശ്ശേരി ആശുപത്രിയിൽ അനസ്‌തേഷ്യ നൽകാൻ വിദഗ്ധനില്ല. അതിനാൽ തന്റെ ക്ലാസ് മേറ്റ് കൂടിയായ അനസ്‌തേഷ്യ വിദഗ്ധനെ 
 കോഴിക്കോടുനിന്ന് ചെറിയ ചാർജ് കൊടുത്ത് താമരശ്ശേരിയിൽ വരുത്തിയാണ് ജനങ്ങൾക്ക് സേവനം നൽകിയിരുന്നത്. അത്യാവശ്യഘട്ടങ്ങളിൽ നേരവുംകാലവുമൊന്നും നോക്കാതെ തന്നെ അദ്ദേഹം സേവനത്തിനെത്തും. ഏത് എമർജൻസി കേസും സീരിയസ് പ്രസവ കേസുമെല്ലാം ഏറ്റെടുത്ത് നടത്തും.

ഡോക്ടർ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു ദിവസം രാവിലെ ഇസ്മായിൽ എന്ന ഒരു അരീക്കോട്ടുകാരനാണ് ഡോക്ടറെ കാണാനെത്തുന്നത്. കാര്യംതിരക്കിയപ്പോൾ ഭാര്യയ്ക്ക് പ്രസവം നിർത്തണമെന്നാണ് പറഞ്ഞത്. സാധാരണമാതിരി ആണെങ്കിൽ അഡ്‌മിറ്റ് ചെയ്‌തോളൂ എന്നു ഡോക്ടർ പറഞ്ഞപ്പോൾ കീഹോൾ സർജറി വേണമെന്നാണ് ആവശ്യപ്പെട്ടത്.ഗർഭപാത്രം നീക്കൽ, അണ്ഡാശയ മുഴകൾക്ക് ഉള്ള ഓപറേഷൻ, പ്രസവം നിർത്തൽ, ശക്തമായി ചോര വാർന്നൊലിക്കുന്ന ഗർഭം അലസിപ്പോവുന്ന രോഗാവസ്ഥ, തീരെ രക്തമില്ലാത്ത ഗർഭിണികളെ പരിചരിക്കുന്ന അവസ്ഥ എന്നിവയെല്ലാം വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നു റഷീദെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. സ്വകാര്യ ആശുപത്രികളിൽ ചിലവേറിയ താക്കോൽ ദ്വാര ശാസ്ത്രക്രിയ റഷീദ് സ്വന്തം ചെലവിൽ, ഈ താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നുകൂടി അറിയണം. രോഗിയുടെ കൈയിൽ കാശില്ലാത്തപ്പോൾ സ്വന്തം കാശുകൊടുത്ത് എത്രയോ പാവങ്ങളെ സഹായിച്ചിട്ടുമുണ്ട്. സത്യത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ എല്ലാമായിരുന്നു ഡോക്ടർ റഷീദെന്ന് അദ്ദേഹത്തിന്റെ മുന്നിൽ സേവനത്തിന് എത്തിയവരെല്ലാം പറയും.

ഡോക്ടർ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു ദിവസം രാവിലെ ഇസ്മായിൽ എന്ന ഒരു അരീക്കോട്ടുകാരനാണ് ഡോക്ടറെ കാണാനെത്തുന്നത്. കാര്യംതിരക്കിയപ്പോൾ ഭാര്യയ്ക്ക് പ്രസവം നിർത്തണമെന്നാണ് പറഞ്ഞത്. സാധാരണമാതിരി ആണെങ്കിൽ അഡ്‌മിറ്റ് ചെയ്‌തോളൂ എന്നു ഡോക്ടർ പറഞ്ഞപ്പോൾ കീഹോൾ സർജറി വേണമെന്നാണ് ആവശ്യപ്പെട്ടത്.

അപ്പോഴാണ് ഡോക്ടർ പറഞ്ഞത്. അതിന് അനസ്‌തേഷ്യ വിദഗ്ധനെ
 കോഴിക്കോട്ടുനിന്ന് വരുത്തേണ്ടിവരുമെന്നും ചില ഡിസ്‌പോസിബിൾ സാധനങ്ങൾ പുറത്തുനിന്നും വാങ്ങേണ്ടിവരുമെന്നും ഇതിന് സർക്കാർ വക ഉപകരണമില്ലെന്നും രണ്ടായിരം രൂപ അനസ്‌തേഷ്യക്ക് ഉൾപ്പെടെ ആകുമെന്നും ഡോക്ടർ പറയുകയായിരുന്നു. സിസേറിയന് അരലക്ഷത്തിന് പുറത്തും കീഹോൾ ശസ്ത്രക്രിയക്ക് ചുരുങ്ങിയത് കാൽ ലക്ഷത്തിന് പുറത്തും സ്വകാര്യ ആശുപത്രികളിൽ ആകുമ്പോൾ കൈക്കൂലി വാങ്ങുന്ന ഒരു ഡോക്ടർ അത് 2000 രൂപ മാത്രം വാങ്ങി നടത്തിക്കൊടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇത്തരത്തിൽ സംസാരിച്ചതു പ്രകാരം 23ന് രാവിലെ ഏഴുമണിക്ക് ഇസ്മായിൽ പണവുമായി എത്തുന്നു. വിജിലൻസ് എട്ടുമണിയോടെയും. പരിശോധനയിൽ പണം കണ്ടെത്തുകയും ഡോക്ടറെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ആരാണ് ഈ ചതിക്കു പിന്നിൽ ഒളിഞ്ഞിരുന്നത്?

ഇസ്മായിലിന്റെ ഭാര്യ അഡ്‌മിറ്റ് ആയിട്ടില്ല. അരീക്കോട്ടും, മലപ്പുറത്ത് മറ്റിടങ്ങളിലും ചെറുതുംവലുതമായ നിരവധി ആശുപത്രികളുണ്ട്. എന്നിട്ടും ഇസ്മായിൽ എന്തിന് താമരശ്ശേരിയിൽ ഭാര്യയെ പ്രവേശിപ്പിക്കാനെത്തി? വിജിലൻസ് രാവിലെ എട്ടുമണിക്കെത്തിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചയ്ക്ക് ഒരുമണിക്കാണ്. പക്ഷേ, പ്രഭാത ന്യൂസിൽ ചാനലുകളിൽ രാവിലെതന്നെ ഡോക്ടറെ വിജിലൻസ് അറസ്റ്റുചെയ്തതായി വാർത്തകൾ വന്നിരുന്നു. രാവിലെ തന്നെ റഷീദിന്റെ വീടിനടുത്ത് ചില വണ്ടികൾ നിന്നിരുന്നു. ചാനൽ വാഹനവും രാവിലെ എത്തിയിരുന്നു.

ഡോക്ടറെ അറസ്റ്റുചെയ്യുമെന്ന് വിവരം ലഭിച്ചതുപോലെയായിരുന്നു കാര്യങ്ങളെല്ലാം. എങ്കിൽ ആരാണ് ഇതെല്ലാം ആസൂത്രണം ചെയ്തതെന്ന ചോദ്യവും ഉയരുന്നു. ഡോ. റഷീദ് താമരശ്ശേരി ആശുപത്രിയിൽ അപകടം പിടിച്ച കേസുകൾ കൈകാര്യം ചെയ്തില്ലായിരുന്നെങ്കിൽ അതെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പോകുമായിരുന്നു. അതുകൊണ്ടുതന്നെ അവരാണോ ഇത്തരത്തിൽ ഒരു കെണിയിൽപ്പെടുത്തി ഡോക്ടറെ കുടുക്കാൻ ചരടുവലിച്ചതെന്ന സംശയവും പലരും പങ്കുവയ്ക്കുന്നു.

കഴിഞ്ഞ വർഷം ഒരു ആദിവാസിയുടെ മരണം സംഭവിച്ചതോടെയും റഷീദ് പ്രതിക്കൂട്ടിലാക്കപ്പെട്ടിരുന്നു. ആശുപത്രിയുടെ അനാസ്ഥയെന്ന് പറഞ്ഞ് അന്ന് കോൺഗ്രസ്സും ബിജെപിയും സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പലരും റഷീദിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനസമ്മതിക്ക് ഒരു കോട്ടവും ഉണ്ടായില്ല.അതോടൊപ്പം ഇതിന് പിന്നിൽ ചില രാഷ്ട്രീയ കളികളുമുണ്ടോ എന്ന സംശയവും ഉണ്ട്്. ഇടതുപക്ഷ സഹയാത്രികനായിരുന്നുവെങ്കിലും എല്ലാ കക്ഷികളിലും സുഹൃത്തുക്കളുണ്ടായിരുന്നു റഷീദിന്. ജനകീയനായ ഡോക്ടർ ആയതിനാൽ ജനസ്വാധീനം ഉണ്ടായിരുന്ന റഷീദ് ലീഗിൽ നിന്ന് രാജിവച്ച് സ്വതന്ത്രമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച കൊടുവള്ളി എംഎൽഎ റസാഖ് കാരാട്ടിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ പലരുടേയും വിരോധം റഷീദിനെതിരെ ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒരു ആദിവാസിയുടെ മരണം സംഭവിച്ചതോടെയും റഷീദ് പ്രതിക്കൂട്ടിലാക്കപ്പെട്ടിരുന്നു. ആശുപത്രിയുടെ അനാസ്ഥയെന്ന് പറഞ്ഞ് അന്ന് കോൺഗ്രസ്സും ബിജെപിയും സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പലരും റഷീദിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനസമ്മതിക്ക് ഒരു കോട്ടവും ഉണ്ടായില്ല. പഴയതുപോലെ പാവങ്ങളെ സഹായിച്ചുകൊണ്ടുതന്നെയായിരുന്നു ഡോക്ടറുടെ പ്രവർത്തനം. പക്ഷേ, ഇതിൽ അസൂയപൂണ്ട ആരെങ്കിലുമോ, അല്ലെങ്കിൽ സ്വകാര്യ ആശുപത്രി ലോബിയോ, അതുമല്ലെങ്കിൽ രാഷ്ട്രീയ വൈരികളോ ആരുമാകാം ഈ ഇടതു സഹയാത്രികനെ കുടുക്കാൻ ഇപ്പോൾ കരുക്കൾ നീക്കിയതെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

സാങ്കേതികമായി ശരിയായ വാർത്ത നന്മ തല്ലിക്കെടുത്തുന്നത് എങ്ങനെ?

പക്ഷേ, ഇപ്പോഴുണ്ടായ നടപടിയിൽ ആർക്കും വിജിലൻസിനെ കുറ്റപ്പെടുത്താനാവില്ല. സാങ്കേതികമായി ശരിയായ ഒരു സംഭവമാണ് ഉണ്ടായത്. അതാണ് ഒരുപക്ഷേ, അതുമാത്രമാണ് വാർത്തയായി ജനങ്ങൾക്കുമുന്നിൽ എത്തിയതും. ഇത്തരമൊരു കേസിൽ കുടുങ്ങിയ ഡോക്ടർ റഷീദ് ഇനിയും ജനങ്ങൾക്കുവേണ്ടി സഹായങ്ങളുമായി ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. വെറും എട്ടുമണിക്കൂർ ഡ്യൂട്ടിക്കാരൻ മാത്രമായി അദ്ദേഹം മാറാം. തന്റെ ആശുപത്രിയിലെ സൗകര്യങ്ങൾക്ക് അപ്പുറത്ത് ഒരു സഹായവും ചെയ്യാതെ നിയമപ്രകാരമുള്ള ജോലികൾ മാത്രം ചെയ്യുന്ന ഒരു ഡോക്ടറായി കഴിയാം. ഇതുകൊണ്ടെല്ലാം ബുദ്ധിമുട്ടിലാവുന്നത് പാവപ്പെട്ട രോഗികൾ മാത്രമായിരിക്കും.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾ തെറ്റിക്കരുതെന്നും നല്ല കാര്യങ്ങൾക്കായാലും പണം വാങ്ങിയാൽ കേസാണെന്ന ബോധ്യം വേണമെന്നും ഇപ്പോഴത്തെ സംഭവം എല്ലാവരേയും ഓർമിപ്പിക്കുമ്പോൾ ഇത്തരത്തിൽ സേവനമാതൃകയായി കഴിയുന്ന ഡോക്ടർമാരും ഇനി അത്തരം കാര്യങ്ങൾ ചെയ്യാൻ മടിക്കും.മയക്കുഡോക്ടർ ഇല്ലാത്ത സാഹചര്യത്തിൽ അത്തരം കേസുകൾ മറ്റ് വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്തും ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയക്ക് രണ്ട് സർജൻ വേണമെന്നിരിക്കെ അത് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് ശഠിച്ചും ഡോ. റഷീദിന് മാറിനിൽക്കാം. സ്വന്തം പൈസകൊടുത്ത് വാങ്ങിയ ലാപ്രോസ്‌കോപ്പി ഉപകരണം ഇനി ഉപയോഗിക്കാതെയുമിരിക്കാം. വിജിലൻസ് സാങ്കേതികമായി ഡോക്ടറെ അറസ്റ്റുചെയ്യുമ്പോൾ അതേ സാങ്കേതികത്വം പറഞ്ഞ് റഷീദിനും ഇനി മാറിനിൽക്കാമെന്നോർക്കുക.

അപ്പോൾ നഷ്ടം അദ്ദേഹത്തെ ദൈവത്തെപ്പോലെ കണ്ട് താമരശ്ശേരി ആശുപത്രിയിൽ എത്തിയിരുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് മാത്രമായിരിക്കും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾ തെറ്റിക്കരുതെന്നും നല്ല കാര്യങ്ങൾക്കായാലും പണം വാങ്ങിയാൽ കേസാണെന്ന ബോധ്യം വേണമെന്നും ഇപ്പോഴത്തെ സംഭവം എല്ലാവരേയും ഓർമിപ്പിക്കുമ്പോൾ ഇത്തരത്തിൽ സേവനമാതൃകയായി കഴിയുന്ന ഡോക്ടർമാരും ഇനി അത്തരം കാര്യങ്ങൾ ചെയ്യാൻ മടിക്കും. ഇതോടെ ഇല്ലാതാവുന്നത് അവരുടെ നന്മയാണ്. നഷ്ടം പാവപ്പെട്ട സാധാരണക്കാർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP