1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

ബാങ്കിൽ പണയത്തിലിരുന്ന കോടികൾ വിലവരുന്ന വസ്തു കമ്പനി പാർട്ണർ ചതിച്ചു വിറ്റു; പേഴ്‌സണൽ ലോൺ അടച്ചുതീർത്തിട്ടും രേഖകൾ മനഃപൂർവം പിടിച്ചുവച്ചു; 75 കോടിയുടെ വസ്തുവകകൾ ബാങ്കിന്റെ അധീനതയിൽ; പി.ടി.മത്തായി കൺസ്ട്രക്ഷൻ കമ്പനിയിലെ പങ്കാളി ആയിരിക്കെ റോജർ മാത്യുവിനെ ചതിയിൽ കുടുക്കിയത് പാർട്ണർ ജിജു മത്തായിയും ജീവനക്കാരും; സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിയമനടപടി തുടങ്ങുമ്പോൾ ഓടി ഓടി അവശനായ ഈ മനുഷ്യൻ പറയുന്നു ഇത് എന്തൊരു ഗതികേട്!

July 11, 2019 | 06:56 PM IST | Permalink



ബാങ്കിൽ പണയത്തിലിരുന്ന കോടികൾ വിലവരുന്ന വസ്തു കമ്പനി പാർട്ണർ ചതിച്ചു വിറ്റു; പേഴ്‌സണൽ ലോൺ അടച്ചുതീർത്തിട്ടും രേഖകൾ മനഃപൂർവം പിടിച്ചുവച്ചു; 75 കോടിയുടെ വസ്തുവകകൾ ബാങ്കിന്റെ അധീനതയിൽ; പി.ടി.മത്തായി കൺസ്ട്രക്ഷൻ കമ്പനിയിലെ പങ്കാളി ആയിരിക്കെ റോജർ മാത്യുവിനെ ചതിയിൽ കുടുക്കിയത് പാർട്ണർ ജിജു മത്തായിയും ജീവനക്കാരും; സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിയമനടപടി തുടങ്ങുമ്പോൾ ഓടി ഓടി അവശനായ ഈ മനുഷ്യൻ പറയുന്നു ഇത് എന്തൊരു ഗതികേട്!

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ബാങ്ക് ജീവനക്കാരുടെയും ഭൂമാഫിയയുടെയും ഒത്തുകളി മൂലം കോടികളുടെ ബാധ്യതക്കാരനായ കരാറുകാരൻ ആത്മഹത്യയുടെ വക്കിൽ. 10 കോടിയോളം വിലമതിക്കുന്ന കൊച്ചിയിലെ വസ്തുവകകളാണ് ബാങ്ക് സ്വന്തമാക്കിയത്. കോടികൾ വിലമതിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആസുത്രിത നീക്കവും ശക്തമാണ്. സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെയാണ് കരാറുകാരനായ മുളന്തുരുത്തി സ്വദേശി റോജർ മാത്യു നിയമ നടപടികൾ തുടങ്ങിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം എംജി റോഡ് ശാഖയിലെ ജീവനക്കാരുടെ തല തിരിഞ്ഞ നടപടി മൂലം തന്റെ സാമ്പത്തിക സ്ഥിതി താറുമാറായെന്നും ഇതുമൂലം താൻ കോടികളുടെ ബാദ്ധ്യതക്കാരനായെന്നും ഇതിനെതിരെ മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ നിയമ നടപടികൾ നടന്നുവരികയാണെന്നും മുളന്തുരുത്തി സ്വദേശി റോജർ മാത്യു അറിയിച്ചു.

ഇപ്പോഴും കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ബാങ്കിന്റെ അധീനതയിലാണെന്നും മുമ്പ് സംഭവിച്ചതുപോലെ ഇവയിൽ ചിലത് ക്രമവിരുദ്ധമായി വിൽക്കുന്നതിന് ബാങ്ക് ആസുത്രിത നീക്കം നടത്തിവരികയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. 2 കോടി രൂപയിലധികം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതും പൊതുവിപണിയിൽ 8 കോടിയോളം രൂപ വിലവരുന്നതുമായ കൊച്ചി പനമ്പിള്ളി നഗറിലെ 20 സെന്റ് സ്ഥലം നിലവിൽ ബാങ്ക് കൈവശപ്പെടുത്തിക്കഴിഞ്ഞു. അവരെന്നേ ബുദ്ധിമുട്ടിച്ചതിന് കൈയും കണക്കുമില്ല. ഓട്ടപ്പാച്ചിലും മാനസികാഘാതവും മൂലം ഇപ്പോൾ ഞാൻ അവശനായി. നിരവധി രോഗങ്ങൾക്കും അടിമയായി. സമൂഹത്തിലുണ്ടായിരുന്ന സൽപ്പേരും നഷ്ടമായി. നടന്നുവരുന്ന നിയമ നടപടികളിൽ അനുകൂലമാവുമെന്നാണ് പ്രതീക്ഷ.റോജർ മാത്യു മറുനാടനോട് വ്യക്തമാക്കി.

കൊച്ചി ആസ്ഥാനമായി 2003-ൽ രൂപം കൊണ്ട പി റ്റി മത്തായി കൺസ്ട്രക്ഷൻ കമ്പനിയിലെ പങ്കാളികളിൽ ഒരാളായിരുന്നു റോജർ മാത്യു. താനും ഉറ്റവരുൾപ്പെടെ മറ്റ് 3 പേരും ചേർന്നാണ് കമ്പനി രൂപീകരിച്ചതെന്നും ഇതിൽ ഒരാളായ ജിജു മത്തായിയും ബാങ്ക് ജീവനക്കാരും ഒത്തുകളിച്ച് പണയത്തിലിരുന്ന തന്റെ വസ്തുവകകൾ ചെറിയതുകയ്ക്ക് ബാങ്കിന് സ്വന്തമാക്കുന്നതിന് അവസരം ഒരുക്കിയെന്നുമാണ് റോജർ വ്യക്തമാക്കുന്നത്.

ജിജു മത്തായിയുടെ ക്രമം വിട്ടുള്ള പ്രവർത്തനം ചോദ്യം ചെയ്തതിന് തന്നെ കമ്പനിയിൽ നിന്നും പുറത്താക്കിയെന്നും തുടർന്ന് ബാങ്ക് ജീവനക്കാർ ജിജുവിനെ വഴിവിട്ട് സഹായിച്ച്, ചട്ടം ലംഘിച്ച് പണയത്തിലിരുന്ന ജിജു മത്തായിയുടെയും ഭാര്യ അച്ചാമ്മ ജിജുവിന്റെയും പേരിലുണ്ടായിരുന്ന മുളന്തുരുത്തിയിലെ ബാങ്ക് ശാഖ പ്രവർത്തിച്ചിരുന്ന 31 സെന്റ് സ്ഥലവും കെട്ടിടവും കൊച്ചി മരടിലെ 52 സെന്റ് സ്ഥലവും ബാങ്കിൽ പണയത്തിലിരിക്കെ വിൽപ്പന നടത്തിയെന്നും റോജർ മാത്യു ആരോപിക്കുന്നു. റോജർ മാത്യു വെളിപ്പെടുത്തിയ വിവരങ്ങളുടെ പൂർണ്ണ രൂപം ചുവടെ:

3 കോടിരൂപ മൂലധനത്തിലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. 2013 ആയപ്പോഴേയ്ക്കും കമ്പനിയുടെ വാർഷിക turnover 55 കോടിരുപയിലേക്കുയർന്നിരുന്നു. 2005-ലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് എം ജി റോഡ് ശാഖയിൽ നിന്നും ആദ്യമായി ലോണെടുക്കുന്നത്. 5 കോടി രൂപ മുതൽ ഇത് 17 കോടി രൂപവരെ എത്തിയിരുന്നു. 2013 സെപ്റ്റംമ്പറിൽ കമ്പനി അക്കൗണ്ട് എൻ പി എ (നോൺ പെർഫോമിങ് അക്കൗണ്ട്) ലിസ്റ്റിൽ പെടുമ്പോൾ 17 കോടി ഓവർ ഡ്രാഫ്റ്റും 8 കോടി ബാങ്ക് ഗ്യാരണ്ടിയുമായിരുന്നു ബാദ്ധ്യത. അക്കൗണ്ട് എൻ പി എ ആയതിന് ശേഷവും മുമ്പ് ചെയ്തുതീർത്ത നിർമ്മാണ പ്രവർത്തനങ്ങളുടെ ഇനത്തിൽ 13 കോടിയോളം രൂപയുടെ ചെക്കുകൾ ജിജുമത്തായി വിവിധ ബാങ്കുകൾ വഴി മാറി സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഒത്താശയുണ്ടെന്ന് വ്യക്തമാണ്.

ഈ തുക പിടിക്കുന്നതിന് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ലോണിന്റെ കടബാദ്ധ്യത ഇപ്പോൾ നാമമാത്രമായി ചുരുങ്ങുമായിരുന്നു. പുറമേ നേരിൽ താൻ എത്തി ഒപ്പിടാത്ത, തന്റെ പേര് ഉൾപ്പെടുത്തി സമർപ്പിക്കുന്ന ഒരുരേഖയും അംഗീകരിക്കരുതെന്നും രേഖാ മൂലം ബാങ്ക് മാനേജരെ അറിയിച്ചിരുന്നു. ഇതിന് ശേഷം വ്യാജമായി തന്റെ ഒപ്പിട്ട ഹാജരാക്കിയ കമ്പനിയുടെ മിനിട്‌സ് പ്രകാരം 1 കോടി രൂപ ലോൺ ലഭിക്കുന്നതിന് ബാങ്ക് ജീവനക്കാർ ജിജു മത്തായിക്ക് ഒത്താശ ചെയ്തായി രേഖകൾ ലഭിച്ചിട്ടുണ്ട്.
പണയത്തിലിരിക്കുന്ന വസ്തു വിൽപ്പന നടത്തിയതായി താൻ റിസർവ്വ് ബാങ്കിന്റെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. പിന്നീട് മാസങ്ങൾക്കുശേഷം ബാങ്ക് മരട് പൊലീസിൽ ജിജു മത്തായിക്കും ഭാര്യ അച്ചാമ്മയ്ക്കുമെതിരെ പരാതി നൽകി. ഇതേത്തുടർന്ന് ജിജുമത്തായി ്അറസ്റ്റിലായി. ഭാര്യ മുൻകൂർ ജാമ്യം നേടുകയും ചെയ്തു.

കമ്പനിയുടെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് തന്റെ പേഴ്സണൽ ലോൺ അടച്ചുതീർത്തിട്ടും വസ്തുവിന്റെ പ്രമാണമുൾപ്പെടെയുള്ള രേഖകൾ തിരികെ നൽകാതിരിക്കാൻ ബാങ്കിന്റെ ഭാഗത്തുനിന്നും ആസുത്രിത നീക്കമുണ്ടായി. സ്വന്തം നിലയിൽ എടുത്തിരുന്ന ലോൺ തിരിച്ചടയ്ക്കാൻ എത്തിയപ്പോൾ പത്തുരൂപ ബാക്കി നിർത്തിയാണ് തുക അടപ്പിച്ചത്. മുഴുവൻ തുക അടച്ചില്ലന്ന് സ്ഥാപിച്ച് രേഖകൾ പിടിച്ചുവയ്ക്കുന്നതിനായിരുന്നു ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായതെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. തുടർന്ന് 10 രുപ ഈ ബാങ്കിന്റെ മറ്റൊരുശാഖയിൽ അടച്ച രസീതുമായി ലോണെടുത്ത എംജി റോഡ് ശാഖയിൽ എത്തി. ഇതിന് ശേഷവും ഏറെ നാളുകൾക്ക് ശേഷമാണ് മാനേജർ രേഖകൾ തിരിച്ചു നൽകിയത്.

കമ്പനി ലോബോർഡിൽ നിയമ നടപടികൾ ആരംഭിച്ചപ്പോൾ ലോൺ കുടിശിക 16 കോടിയിൽപ്പരമായിരുന്നു. ഇപ്പോൾ ഇത് 20 കോടിയെങ്കിലുമായിക്കാണും. നിലവിലെ വിലനിലവാരമനുസരിച്ച് 75 കോടിയുടെ രൂപയുടെയെങ്കിലും വസ്തുവകകൾ ഇപ്പോഴും ബാങ്കിന്റെ അധീനതയിലാണ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിലും ഇവിടുത്തെ തന്നെ മുൻസിഫ് കോടതിയിലും ഹൈക്കോടതിയിലും സുപ്രിം കോടതിയിലും വിവിധ വശങ്ങൾ ഉൾപ്പെടുത്തി കേസ്സുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ജിജു മത്തായിക്കും ഭാര്യ അച്ചാമ്മയ്ക്കും ബാങ്കിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ നിർമ്മാണ രംഗത്ത് സജീവമായിരുന്ന പി റ്റി മത്തായി ആൻഡ് കൺസ്ട്രക്ഷൻ കമ്പനി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവന്നിരുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാലം നിർമ്മിച്ചതിന്റെ ക്രഡിറ്റ് കമ്പനിയുടെ അമരക്കാരൻ പി റ്റി മത്തായിക്കവകാശപ്പെട്ടതാണ്. പുതിയ ഹൈക്കോടതി സമുച്ചയം, വെണ്ടുരുത്തി പാലം, മുറിഞ്ഞപുഴ പാലം എന്നിവ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന വലിയ നിർമ്മാണങ്ങളിൽ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

റോജർ മാത്യുവിന്റെ വെളിപ്പെടുത്തൽ സംമ്പന്ധിച്ച് പ്രതികരണമാരായാൻ ബാങ്ക് ശാഖ മാനേജരെ നേരിൽക്കണ്ടിരുന്നു. കേസ്സ് നടപടികൾ നടക്കുന്നതായി അറിവുണ്ടെന്നും ഇടപാടുകാരെക്കുറിച്ചുള്ള ഒരു വിവരവും പങ്കുവയ്ക്കാനാവില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ മാനേജരുടെ പ്രതികരണം.

പ്രകാശ് ചന്ദ്രശേഖര്‍    
മറുനാടന്‍ മലയാളി ലേഖകന്‍.

mail: prakash@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്‌ത്തി ടൈം മാഗസിന്റെ കവർചിത്രം വരെയായ ആഗോള പ്രശസ്തൻ; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലിൽ വധിച്ച മിടുമിടുക്കൻ; മുംബൈ പൊലീസിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സർവീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാൻ ഒരുങ്ങുന്ന പ്രദീപ് ശർമയുടെ കഥയിങ്ങനെ
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ