Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഏകനും മിതഭാഷിയും സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ബാങ്ക് ഓഫീസർ സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു; എല്ലാ പ്രായക്കാർക്കും സ്വാഗതം; എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും; പ്ലീസ് കാൾ..ദയവായി ബിപിഎല്ലുകാർ വിളിക്കരുത് എന്ന പത്രപരസ്യം കണ്ട് അന്തം വിട്ടവരും പൊങ്കാലയിട്ടവരും എത്രയോ! പരസ്യത്തിന്റെ രഹസ്യം യുവാവ് തുറന്നുപറയുന്നു

'ഏകനും മിതഭാഷിയും സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ബാങ്ക് ഓഫീസർ സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു; എല്ലാ പ്രായക്കാർക്കും സ്വാഗതം; എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും; പ്ലീസ് കാൾ..ദയവായി ബിപിഎല്ലുകാർ വിളിക്കരുത് എന്ന പത്രപരസ്യം കണ്ട് അന്തം വിട്ടവരും പൊങ്കാലയിട്ടവരും എത്രയോ! പരസ്യത്തിന്റെ രഹസ്യം യുവാവ് തുറന്നുപറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻപിൻ നോക്കാതെ ഓടുന്ന കുട്ടികളുടെ സ്വഭാവമാണ് പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക്. എന്തും പറയും ആരെയും വിമർശിക്കും, അങ്ങനെ ഒരുബഹുമാനക്കുറവ് പൊതുവെ ഫീൽ ചെയ്യും. ഇവിടെ മാടമ്പിമാരൊന്നും വേണ്ട ..എന്നൊരുഭാവം. കഥയറിയാതെ ആട്ടം കാണുന്നവർ. കിട്ടിയ പാടേ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ എന്നിങ്ങനെ എന്തെല്ലാം. അതുകൊണ്ട് നോക്കിയും കണ്ടുമൊക്കെ വേണം ഒരുപോസ്റ്റ് ഒക്കെ ഇടാൻ. എന്നാൽ, ഫേസ്‌ബുക്കിലോ ഇൻസ്റ്റായിലോ അല്ല, പത്രപരസ്യമാണെങ്കിൽ പോലും പലപ്പോഴും പണി കിട്ടാം. അതാണ് അടുത്തിടെ ഒരുബാങ്ക് ഓഫീസർക്ക് സംഭവിച്ചത്. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് യുവാവ് തുറന്നുപറഞ്ഞിരിക്കുകയാണ്.

'എല്ലാ വിനോദങ്ങളിലും താൽപര്യമുള്ളവനും ഏകനുമായ ബാങ്ക് ഓഫീസർക്ക് സ്ത്രീ സൗഹൃദം വേണം.' സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ച ഒരു പത്രപരസ്യമാണിത്. പരസ്യത്തെ കളിയാക്കി പോസ്റ്റുകളുടെ പ്രളയമായിരുന്നു. ഏകനും മിതഭാഷിയും സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ചെറുപ്പക്കാരനായ ബാങ്ക് ഓഫീസർ സ്ത്രീ സൗഹൃദം' ക്ഷണിക്കുന്നതായിരുന്നു. ബിപിഎൽകാർ വരല്ലേ. അവരെക്കൊണ്ട് സ്‌നേഹത്തിന്റെ ദാഹം തീർക്കാനാവില്ല.' എന്നാണ് സോഷ്യൽ മീഡിയയിൽ പരസ്യത്തിനെതിരെ ഉയർന്ന പരിഹാസം.

'സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്ന എം.കോം കാരനായ സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്ന യുവാവിന് വൈകാരികമായി ഏകാന്തതയും അസംതൃപ്തിയും അനുഭവിക്കുന്ന സത്യസന്ധരും പണത്തെ സ്‌നേഹിക്കാത്തവരുമായ പുരോഗമന ചിന്താഗതിയും വിശാല മനസ്‌കരുമായ ഉപാധികളില്ലാതെ സ്‌നേഹിക്കാൻ സന്മനസുള്ളവരുമായ സ്ത്രീകൾ/ ദമ്പതിമാർ എന്നിവരിൽ നിന്നും ഊഷ്മളമായ സൗഹൃദം പ്രതീക്ഷിക്കുന്നു.' എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നാണ് വാഗ്ദാനം. മൊബൈൽ നമ്പറും കൂടെയുണ്ട് കേട്ടോ. പക്ഷേ ആശാന് ബിപിഎല്ലുകാരുടെ സൗഹൃദം വേണ്ടത്രേ.

എന്നാൽ ഇതൊരു വ്യക്തി ചെയ്തതാണെങ്കിൽ 'ബിപിഎല്ലുകാർ മനുഷ്യരല്ലേടേ ഉവ്വേ' എന്നും ഇത് ആർക്കിട്ടെങ്കിലും 'പണി'കൊടുത്തതാകില്ലേ എന്നും മറ്റുചിലർ ചോദിക്കുന്നു. പരസ്യത്തിൽ നൽകിയിരുന്ന ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ടിയാനുമായി 'സൗഹൃദം' പങ്കുവെക്കാനായില്ല എന്നും ചിലർ പോസ്റ്റിട്ടിരുന്നു. ഏതായാലും ഒരുഓൺലൈൻ മാധ്യമത്തോട് ടിയാൻ എന്താണ് ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കി.

പരസ്യത്തിൽ വിശദീകരിച്ചത് പോലെ താൻ ഏകനാണ്. 30 വയസുകാരനായ തനിക്ക് പത്തനംതിട്ടയിലാണ് ജോലി. തന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹം കഴിച്ചത് പോയതുകൊണ്ട് ഇപ്പോൾ കൂട്ടുകാരില്ല. എന്നാൽ, ഒരുകൂട്ടിനായി കല്യാണത്തിനും തലകൊടുക്കാനില്ല. അച്ഛന്റെ മരണശേഷം അമ്മ തന്റെ രണ്ട് സഹോദരിമാർക്കൊപ്പം കേരളത്തിന് പുറത്താണ് താമസം. ഇങ്ങനെ ഒറ്റയ്ക്കിരുന്ന് ആകെ ബോറടിച്ചപ്പോഴാണ് പത്രപരസ്യം നൽകിയത്.

പുരോഗമന ചിന്താഗതിയും വിശാല മനസ്‌കരുമായ ഉപാധികളില്ലാതെ സ്‌നേഹിക്കാൻ സന്മനസുള്ളവരുമായ സ്ത്രീകൾ/ ദമ്പതിമാർ എന്നിവരിൽ നിന്നും ഊഷ്മളമായ സൗഹൃദം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞത് പുരുഷന്മാരുമായുള്ള സൗഹൃദത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ്. ദയവായി ബിപിഎല്ലുകാർ വിളിക്കരുതെന്ന് പറഞ്ഞതിനും കാരണമുണ്ട്. ബിപിഎല്ലാണെങ്കിൽ പണം മാത്രം നോക്കി സൗഹൃദം പിടിക്കാൻ സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് അങ്ങനെ പരസ്യം ചെയ്തത്. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും അംഗത്വമില്ലാത്തതുകൊണ്ടാണ് പത്രത്തിൽ പരസ്യം നൽകിയതെന്നും യുവാവ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP