Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബിബിഎസിന് പ്രവേശനം കിട്ടിയപ്പോൾ അഷിത ആദ്യം വിളിച്ചത് അസ്‌നയെ; ഇരുവരും സ്വയം സമർപ്പിച്ചത് ജീവനും ജീവിതവും തിരിച്ചുനൽകിയ വൈദ്യശാസ്ത്രത്തിന്; കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഇരയായ അസ്‌നയും വാഹനാപകടം തകർത്തെറിഞ്ഞ അഷിതയും പൊരുതി ജയിച്ചത് വിധിക്കെതിരെ

എംബിബിഎസിന് പ്രവേശനം കിട്ടിയപ്പോൾ അഷിത ആദ്യം വിളിച്ചത് അസ്‌നയെ; ഇരുവരും സ്വയം സമർപ്പിച്ചത് ജീവനും ജീവിതവും തിരിച്ചുനൽകിയ വൈദ്യശാസ്ത്രത്തിന്; കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഇരയായ അസ്‌നയും വാഹനാപകടം തകർത്തെറിഞ്ഞ അഷിതയും പൊരുതി ജയിച്ചത് വിധിക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജീവനും ജീവിതവും തിരിച്ചുനൽകിയ വൈദ്യശാസ്ത്രത്തിന് മുന്നിൽ വിദ്യാർത്ഥിനിയായി തിരിച്ചെത്തിയ കണ്ണൂർ ചെറുവാഞ്ചേരിയിലെ അസ്നക്ക് എംബിബിഎസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കിട്ടിയത് കഴിഞ്ഞ മാർച്ചിലാണ്. കണ്ണൂർ ജില്ലയുടെ അക്രമ ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അസ്ന.അതുകൊണ്ടു തന്നെ എം.ബി.ബി.എസിന് പ്രവേശനം കിട്ടിയപ്പോൾ അഷിത ആദ്യം വിളിച്ചത് അസ്നയെയാണ്. അസ്‌ന അഷിതയ്ക്ക് ആശംസകൾ നേർന്നു.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് ചെറുവാഞ്ചേരിയിലെ അസ്‌നയെങ്കിൽ അതേ കാലഘട്ടത്തിൽ വാഹനാപകടത്തിന്റെ ഇരയാണ് അഷിത. ഒമ്പതുമാസം മാത്രം പ്രായമുള്ളപ്പോൾ ഉണ്ടായ അപകടത്തിൽ അഷിതയ്ക്ക് രണ്ടു കാലുകൾ മാത്രമല്ല അച്ഛനും അമ്മയും നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട ബസാണ് അപകടത്തിനിടയാക്കിയത്.

വെള്ളച്ചാൽ താമരവിലാസം വീട്ടിൽ കെ. രാജീവന്റെയും ചാമ്പാട് സഹിജാനിവാസിൽ മഹിജയുടെയും മകളാണ് അഷിത. 2000 ഡിസംബർ ഒന്നിന് വെള്ളച്ചാലിലെ വീടിന് സമീപത്തെ റോഡിലായിരുന്നു അവളുടെ ജീവിതം തകർത്ത ദുരന്തം. അമ്മ മഹിജ സംഭവസ്ഥലത്തും അച്ഛൻ രാജീവൻ ആശുപത്രിയിലും മരിച്ചു. അഷിതയുടെ കാൽ രണ്ടും ചതഞ്ഞരഞ്ഞു.

എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഷിതയുടെ രണ്ടുകാലും മുറിച്ചുമാറ്റി. അമ്മയുടെ വീട്ടിൽ അമ്മൂമ്മയ്‌ക്കൊപ്പമായിരുന്ന അഷിത പഠിക്കാൻ മിടുക്കിയായിരുന്നു. ഗുരുനിത്യാ ഇംഗ്ലീഷ് മിഡിയം സ്‌കൂളിലും കോട്ടയം രാജാസ് ഹൈസ്‌കൂളിലും പെരളശ്ശേരി ഹയർസെക്കൻഡറിയിലുമായിരുന്നു വിദ്യാഭ്യാസം. നീറ്റ് പരീക്ഷയിൽ അംഗപരിമിതരുടെ ക്വാട്ടയിൽ മികച്ച റാങ്ക് നേടിയാണ് വൈദ്യപഠനത്തിന്റെ പാത തിരഞ്ഞെടുത്തത്. വർഷങ്ങളായി വിവിധ ഡോക്ടർമാരുടെ ചികിത്സയിലാണ് അഷിത.

അസ്‌നയുടെ കഥ

അഞ്ച് വയസ്സുള്ളപ്പോൾ ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ് വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന അസ്ന വിധിയോട് മല്ലടിച്ചാണ് തിളക്കമാർന്ന നേട്ടം കൊയ്തെടുത്തത്. 2000 സപ്തംബർ 27 ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസ്സുകാരിയായിരുന്ന അസ്നക്ക് ബോംബേറിൽ വലതുകാൽ നഷ്ടമാകുന്നത്.

വീടിന് സമീപത്തെ വിദ്യാലയമായിരുന്നു പോളിങ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ എറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ചാണ് അസ്നക്ക് മാരകമായി പരുക്കേറ്റതും വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നതും. ഇതോടെ കണ്ണൂരിന്റെ ദുഃഖപുത്രിയാവുകയായിരുന്നു അസ്ന. വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു പിന്നിട് അസ്നയുടെ ജീവിതം. ജീവിതം തിരിച്ചേകിയ വൈദ്യശാസ്ത്രത്തിന് മുന്നിൽ വിദ്യാർത്ഥിനിയായി അസ്നയെത്തിയപ്പോൾ കേരളം കൂടെ നിന്നു.

കോഴിക്കോട് മെഡിക്കൽ കോളെജിൽ 2013 ൽ പ്രവേശനം നേടിയപ്പോൾ മുകൾനിലയിലേക്ക് കയറാൻ പ്രയാസമായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇടപെട്ട് പ്രത്യേക ലിഫ്റ്റ് തന്നെ നിർമ്മിച്ചു. അന്ന് കൃഷിമന്ത്രിയായിരുന്ന കെപി മോഹനൻ ലാപ്ടോപ്പ് സമ്മാനമായി നൽകി. തന്റെ വിജയം തന്നെ സഹായിച്ച എല്ലാവർക്കുമായി അസ്‌ന സമർപ്പിക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP