Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി; ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ; പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്; വിദ്യാർത്ഥിനികളെ അധിക്ഷേപിക്കുന്ന ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പ്രസംഗം വിവാദമാകുന്നു

പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി; ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ; പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്; വിദ്യാർത്ഥിനികളെ അധിക്ഷേപിക്കുന്ന ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പ്രസംഗം വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നു. ഹോളിയാഘോഷം നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ മർദ്ദിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ' ചൂഴ്ന്നെടുത്ത വത്തക്ക' പോലെ മുലയും കാണിച്ചു നടക്കുകയാണ് കോളേജിലെ കുട്ടികൾ എന്ന് അധിഷേപിച്ചുകൊണ്ടാണ് അദ്ധ്യാപകൻ പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ ഓഡിയോ പുറത്തുവന്നതിനെ തുടർന്ന് വൻപ്രതിഷേധമുയരുകയാണ്.ഫാമിലി കൗൺസിലിങ്ങിനിടെ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും ഫാമിലി കൗൺസിലറുമായ ജവഹർ നടത്തിയ പ്രസംഗത്തിലാണ് വിദ്യാർത്ഥിനികളെ അപമാനിക്കുന്ന പരാമർശങ്ങളുള്ളത്.

ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ മൂന്ന് അദ്ധ്യാപകരടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുൻപേയാണ് അദ്ധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിക്കുന്നത്.

'മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു' എന്നാണ് അദ്ധ്യാപകന്റെ പ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ അവരുടെ വസ്ത്ര ധാരണം മത ശാസനകൾക്ക് വിരുദ്ധമാണ്. പർദ്ദ പൊക്കിപ്പിടിച്ച് ലഗിൻസും കാണിച്ചാണ് പെൺകുട്ടികൾ ക്യാമ്പസിൽ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികൾക്ക് സ്വർഗം ലഭിക്കില്ലെന്നും രക്ഷിതാക്കൾ ബോധവത്ക്കരിക്കണം- ഇങ്ങനെയായിരുന്നു അദ്ധ്യാപകന്റെ ഉപദേശം.

'എൺപത് ശതമാനം പെൺകുട്ടികൾ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. അതിലും ഭൂരിഭാഗം മുസ്ലിം പെൺകുട്ടികൾ. ഇന്ന് പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാൻ വേണ്ടി. നാട്ടുകാരെ കാണിക്കാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്‌ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകർഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷൻ കാണാതിരിക്കാനാണ് മുഖമക്കന താഴ്‌ത്തിയിടാൻ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെൺകുട്ടികൾ അത് തലയിൽ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവർ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്- അദ്ധ്യാപകന്റെ പ്രസംഗം തുടരുന്നു.

സൽമാൻ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്നം. പെൺകുട്ടികളെ രക്ഷിതാക്കൾ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതൽ ലഗിൻസ് വിറ്റഴിക്കപ്പെടുന്നത് മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിൻസെന്ന് മറ്റ് മതത്തിലുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട്. എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിൻസാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങൾ തകർച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അദ്ധ്യാപകൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP