1 usd = 73.63 inr 1 gbp = 96.76 inr 1 eur = 85.12 inr 1 aed = 20.05 inr 1 sar = 19.63 inr 1 kwd = 243.17 inr

Oct / 2018
17
Wednesday

ആറടിയിലേറെ ഉയരവും കട്ടിമീശയും അമിതാഭ് ബച്ചന്റേത് പോലെ കനമുള്ള ശബ്ദവുമായി കിടിലൻ പേഴ്‌സണാലിറ്റി; ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ തമാശക്കഥകൾ പറഞ്ഞൊഴിയുന്ന സൂത്രശാലി; മുംബൈ ഭീകരാക്രമണക്കേസും ജേഡേ വധക്കേസും അന്വേഷിച്ച എടിഎസിന്റെ സൂപ്പർ കോപ്പിന് ഐപിഎൽ വാതുവയ്പ് കേസ് ഈസി കേസ്; അർബുദത്തോട് പൊരുതി തോറ്റപ്പോൾ വിഷാദച്ചുഴിയിൽ വീണ് ജീവനൊടുക്കിയ ഹിമാൻഷു റോയിയുടെ കഥ ഇങ്ങനെ

May 11, 2018 | 06:28 PM IST | Permalinkആറടിയിലേറെ ഉയരവും കട്ടിമീശയും അമിതാഭ് ബച്ചന്റേത് പോലെ കനമുള്ള ശബ്ദവുമായി കിടിലൻ പേഴ്‌സണാലിറ്റി; ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ തമാശക്കഥകൾ പറഞ്ഞൊഴിയുന്ന സൂത്രശാലി; മുംബൈ ഭീകരാക്രമണക്കേസും ജേഡേ വധക്കേസും അന്വേഷിച്ച എടിഎസിന്റെ സൂപ്പർ കോപ്പിന് ഐപിഎൽ വാതുവയ്പ് കേസ് ഈസി കേസ്; അർബുദത്തോട് പൊരുതി തോറ്റപ്പോൾ വിഷാദച്ചുഴിയിൽ വീണ് ജീവനൊടുക്കിയ ഹിമാൻഷു റോയിയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തികഞ്ഞ സൂത്രശാലി.കഥ പറഞ്ഞ് ആളെ പറ്റിക്കും. ഉത്തരം പറയാൻ ഉദ്ദേശിക്കാത്ത ചോദ്യങ്ങളാണെങ്കിൽ തമാശക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. അറേബ്യൻ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരാൾ ഒരു കിണറിനരികെ ടൈ വിൽക്കുന്നയാളെ കണ്ടുമുട്ടിയപ്പോൾ..എന്ന മട്ടിൽ അനർഗളമായി പറഞ്ഞുകൊണ്ടിരിക്കും. ചോദ്യകർത്താവ് ചോദ്യം മറക്കുന്നത് വരെ. മാധ്യമപ്രവർത്തകരോട് ഐപിഎൽ കേസിന്റെ പറയാവുന്ന വിശേഷങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി ചോദ്യങ്ങൾ ചോദിച്ചാൽ മുംബൈയുടെ സൂപ്പർ കോപ് ഇങ്ങനെ തമാശകൾ പൊട്ടിച്ചുകൊണ്ടിരിക്കും.

ക്രോഫോർഡ് മാർക്കറ്റിലെ മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തുന്ന മാധ്യമപ്രവർത്തകരൊക്കെ ഇപ്പോഴും ഓർക്കുന്നു ഹിമാൻഷു റോയിയുടെ ആ സൂത്രങ്ങൾ. ആറടിയിലേറെ ഉയരം, വ്യായാമം ചെയ്ത് മിനുക്കിയെടുത്ത ശരീരം, ഓളം വെട്ടുന്ന മസിലുകൾ, കട്ടിമീശ, അമിതാഭ് ബച്ചന്റേത് പോലെ ഗാംഭീര്യമുള്ള സ്വരം,എല്ലാറ്റിലുമുപരി തികഞ്ഞ പാണ്ഡിത്യം...ആരും കണ്ടാൽ ഒന്നുബഹുമാനിച്ചുപോകും ഹിമാൻഷു റോയിയെ ആദ്യകാഴ്ചയിൽ തന്നെ.

1988 ബാച്ച് മഹാരാഷ്ട്ര കേഡറിൽ പെട്ട റോയിയുടെ കരിയർ ഗ്രാഫ് ഏതൊരു പൊലീസ് ഉദ്യോഗസ്ഥനെയും കൊതിപ്പിക്കും.മാലേഗാവിലായിരുന്നു ആദ്യ പോസ്റ്റിങ്. ബാബ്‌റി മസ്ജിദ് തകർന്നതിനെ തുടർന്നുള്ള കലാപവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യലായിരുന്നു ആദ്യ അസൈന്മെന്റ്. 1995 ൽ നാസിക് റൂറലിലെ ഏറ്റവും പ്രായം കുറഞ്ഞ എസ്‌പിയായി തിളങ്ങി തുടങ്ങിയ 2009 ആകുമ്പോഴേക്കും മുംബൈ പൊലീസി ജോയിന്റ് കമ്മീഷണറായി.മുംബൈയിലെ ആദ്യത്തെ സൈബർ ക്രൈം സെൽ, മഹാരാഷ്ട്ര ഗ്രാമങ്ങളിലെ കൊള്ളക്കാരെ പിടിക്കാനുള്ള ഓപ്പറേഷനുകൾ, സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ സെല്ലുകൾ,ഇതെല്ലാം റോയിയുടെ എളിയ സംഭാവനകൾ മാത്രം.

സൂപ്പർ കോപിന്റെ കൂടെ ജോലി ചെയ്ത കീഴുദ്യോഗസ്ഥർ പറയും. സാഹിബ് ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. ഒരുസ്ഥലത്ത് പോവുകയാണെന്ന് പറഞ്ഞാൽ വാച്ചിൽ നോക്കാം കിറുകൃത്യമായിരിക്കും പോക്കും വരവും.2010 മുതൽ 2014 വരെ ജോയിന്റ് കമ്മീഷണർ(ക്രൈം) ആയി ജോലി നോക്കുമ്പോഴാണ് ഐപിഎൽ വാതുവയ്പ് കേസ്, ലൈല ഖാന്റെയും അഞ്ചുബന്ധുക്കളുടെയും കൊലപാതകക്കേസ് എന്നിവ അന്വേഷിച്ചത്.

ക്രൈംബ്രാഞ്ചിലെ തിളങ്ങുന്ന കരിയറിന് ശേഷമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റം കിട്ടിയത്. എടിഎസിലായിരിക്കുമ്പോഴാണ് ബാന്ദ്ര കുർള സമുച്ചയത്തിലെ അമേരിക്കൻ സ്‌കൂൾ ബോംബ് വച്ച് തകർക്കാനുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ അനീസ് അൻസാരിയുടെ പദ്ധതി പൊളിച്ചത്. 2013 ലെ ഐപിഎൽ പ്രീമിയർ ലീഗ വാതുവയ്പ് കേസായിരുന്നു റോയിയുടെ അവസാനത്തെ പ്രമുഖ കേസ്. വാതുവയ്പുകാരുമായുള്ള ബന്ധത്തിന്റെ പേരിൽ, വിന്ധുധാരാ സിങ്ങിനെ അറസ്റ്റ് ചെയ്തതും റോയിയാണ്.മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഡ്രൈവർ ആരിഫ് ബെയ്‌ലിന്റെ കൊല, വിജയ് പലാന്ദെ ഉൾപെട്ട ഇരട്ട കൊലപാതക കേസ്, നിയമ വിദ്യാർത്ഥി പല്ലവി പുർഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.

ഐപിഎൽ കേസിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ റോയ് പറയും. ' അത് വളരെ എളുപ്പം കണ്ടുപിടിക്കാവുന്ന കേസായിരുന്നു. കടുപ്പമുള്ള കേസുകളിൽ ന്മ്മൾക്ക് കൂടുതൽ കാര്യങ്ങൾ ചുഴിഞ്ഞുകണ്ടെത്തേണ്ടി വരും. ഐപിഎസ് കേസ് ഒരു ഫ്‌ളാറ്റ് കേസാണ്. വസ്തുതകളെ സമർഥിക്കാൻ പോന്ന തെളിവുകൾ ശേഖരിക്കൽ മാത്രമായിരുന്നു പണി'.
മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗ്യാങ് വാറിന്റേയും ഭാഗമായ നിരവധി കൊലപാതക്കേസുകൾ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാൻഷു റോയ് പങ്കെടുത്തിട്ടുണ്ട്.

മുംബൈ ക്രൈംബ്രാഞ്ചിന്റെ മേധാവിയായിരിക്കെയാണ് മാധ്യമപ്രവർത്തകനായ ജ്യോതിർമയി ഡേയുടെ കൊലപാതകക്കേസ് അന്വേഷിച്ചത്. രണ്ടാഴ്ച മുമ്പാണ് ഛോട്ടാ രാജനെയും മറ്റു എട്ടുപേരെയും ഈ കേസിൽ ശിക്ഷിച്ചത്.

പഠനകാലം

കൊളാബയിലെ അറിയപ്പെടുന്ന ഡോക്ടറുടെ ഒറ്റമകൻ. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ പഠനം.പ്ലസ്ടു കഴിഞ്ഞ് മെഡിസിൻ പഠനത്തിന് പോയെങ്കിലും വൈകാതെ അതുപേക്ഷിച്ച് സിഎയ്ക്ക് ചേർന്നു.എന്നാൽ, പിന്നീട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം വേണമെന്ന തോന്നൽ വന്നപ്പോൾ, അതുപേക്ഷിച്ച് ഐപിഎസ് പരീക്ഷ എഴുതാൻ പോയി. പരീക്ഷാഹാളിൽ വച്ചാണ് എഴുത്തുകാരൻ അമീഷ് ത്രിപാഠിയുടെ സഹോദരിയും പിൽകാലത്ത് തന്റെ ജീവിതസഖിയുമായ ഭാവ്‌നയെ റോയ് കണ്ടുമുട്ടിയത്.ഐഎഎസ് പരീക്ഷ എഴുതാൻ വന്നപ്പോൾ പരിചയപ്പെട്ട ഭാവ്‌നയുമായി രണ്ടുവർഷത്തിന് ശേഷം വിവാഹം. ഭാവന് പിന്നീട് ഐഎഎസ് വിട്ട് സാമുഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

സ്വാഭാവം

മദ്യം കൈകൊണ്ട് പോലും തൊടില്ല. ഹിന്ദുസ്ഥാനി സംഗീതത്തിൽ അതീവതൽപരൻ. എതിരാളികൾ പറയുന്നത് വിശ്വസിച്ചാൽ അൽപം ഞാനെന്ന ഭാവവും. ബോളിവുഡ്,മീഡിയ, രാഷ്ട്രീയ സർ്ക്കിളുകളിൽ എല്ലാം പോപ്പുലർ.ഫിറ്റ്‌നസ് പ്രേമികളുടെ വിഗ്രഹം കൂടിയിയായിരുന്നു ഹിമാൻഷു റോയ്. 2012 ൽ നടൻ അർബാസ് ഖാനൊപ്പം ജിം ഉദ്ഘാടനത്തിന് പോയ് റോയിയെ പലരും ഓർക്കുന്നു.മർദ്ദാനി എന്ന ചിത്രത്തിൽ െൈക്രബ്രാഞ്ച് ഓഫീസറുടെ റോൾ അഭിനയിക്കാൻ റാണി മുഖർജി ഹിമാൻഷു റോയിയുടെ ഉപദേശം തേടിയതും വാർത്തായിരുന്നു.

ഒടുവിൽ മഹാരാഷ്ട്ര സർക്കാരിന്റെ അവഗണന

2015 ൽ സ്ഥലംമാറ്റങ്ങളിൽ സ്വജനപക്ഷപാതവും, മുതിർന്ന ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ആരോപിച്ച് റോയിയും ചില ഉദ്യോഗസ്ഥരും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇവരെ തഴയുന്ന സമീപനം സ്വീകരിച്ചത്.ആ സമയത്താണ് എടിഎസ് മേധാവി സ്ഥാനത്ത് നിന്ന് ഹിമാൻഷു റോയിയെ നീക്കുന്നത്. പൊലീസ് ഹൗസിങ്ങിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ എന്ന അപ്രധാന ചുമതയിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തി.

വില്ലനായി അർബുദം

അർബുദം കാർന്നുതിന്നാൻ തുടങ്ങിയതോടെ ഒരുവർഷമായി അവധിയിലായിരുന്നു ഹിമാൻഷു റോയ്. ചികിൽസയ്ക്കായി വിദേശത്ത് പോയപ്പോൾ അൽപം ഭേദപ്പെട്ടുവെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചു. ഇതോടെ കടുത്ത വിഷാദത്തിലേക്ക് അദ്ദേഹം വഴുതി വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുമ്പോൾ റോയ് മനസ്സിൽ പറഞ്ഞിട്ടുണ്ടാവണം...ഈ നരകം എനിക്ക് മടുത്തുവെന്ന്. ധീരനായ,ശാരീരിക ക്ഷമതയിൽ ഏറെ ശ്രദ്ധിച്ചിരുന്ന അത് പരിപാലിച്ചിരുന്ന ഒരു പൊലീസ് ഉദ്യോഗസഥന് താങ്ങാൻ കഴിയുന്നതായിരുന്നില്ല, രോഗത്തിന്റെ ഈ ആധിപത്യം.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
എല്ലാത്തിനും കാരണം ദിലീപിനോടുള്ള അമിതമായ വിധേയത്വം; പ്രശ്‌നക്കാർ സിദ്ധിഖും മുകേഷും ഗണേശും അടക്കമുള്ള നാലഞ്ച് ആൾക്കാർ മാത്രം; ജഗദീഷ് മദ്യപാനവും ചീട്ടുകളിയും ഒന്നുമില്ലാത്ത ക്ലീൻ വ്യക്തിത്വം; ഈ പോക്ക് പോയാൽ വൃത്തികേടുകൾക്ക് കൂട്ടു നിൽക്കാത്ത ലാലിന് രാജിവയ്‌ക്കേണ്ടി വരും; മമ്മൂട്ടിയെ ജാതി പറഞ്ഞു പോലും അധിക്ഷേപിച്ചിട്ടുണ്ട്; മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ: ലിബർട്ടി ബഷീർ മനസ്സ് തുറക്കുമ്പോൾ
ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്സാപ്പ് സന്ദേശങ്ങൾ അമ്മയുടെ മറ്റൊരു നാടകത്തിലെ തിരക്കഥയുടെ ഭാഗമോ? കുപ്രസിദ്ധരായ രണ്ട് നടന്മാർ പോലും നടിക്കൊപ്പമാണെന്ന് എന്ന് വരുത്തി തീർക്കാൻ ആരുടേയോ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞ ഐഡിയ എന്ന് ആരോപണം; സംഭാഷണം പുറത്തു വിട്ടത് അമ്മയിലെ ഭിന്നതയെന്ന് വരുത്തി തീർത്തത് ദിലീപിന് സംരക്ഷണം ഒരുക്കാൻ വേണ്ടി നടന്ന ചവിട്ടു നാടകത്തിന്റെ ഭാഗമെന്ന് സൂചന; ഇതു പുറത്ത് പോയപ്പോൾ ഞാൻ ഉത്തരവാദിയല്ല എന്ന ജഗദീഷിന്റെ ഡയലോഗ് തന്നെ നാടകത്തിന്റെ അടയാളമെന്ന് റിപ്പോർട്ടുകൾ
നടൻ സിദ്ദീഖിന് എന്തും പറയാനും എന്തും ചെയ്യാനും ആര് അധികാരം കൊടുത്തു ? ആക്രമിക്കപ്പെട്ട നടിയുടെ വികാരങ്ങളെ മാനിക്കാതെ പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് വിളിച്ച നടൻ വീണ്ടും വിവാദത്തിൽ ; അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ മാറ്റാനെത്തിയ നഗരസഭാ അധികൃതരോട് ധൈര്യമുണ്ടേൽ തൊട്ടു നോക്കെന്ന് 'കടുത്ത ഭാഷയിൽ' സിദ്ദീഖിന്റെ ഭീഷണി; മമ്മ മിയ ഹോട്ടലിന്റെ ബോർഡുകൾ മാറ്റാനെത്തിയ ഉദ്യോഗസ്ഥരും നടനും തമ്മിൽ തർക്കിച്ചപ്പോൾ സീപോർട്ട്-എയർപോർട്ട് റോഡ് നിശ്ചലമായി
റിപ്പബ്ലിക് ടിവി ചാനൽ വാഹനം പൂർണ്ണമായും അടിച്ചു തകർത്തു; മാധ്യമ പ്രവർത്തകരെ അടിച്ചോടിക്കാനും പ്രതിഷേധക്കാർ; കെ എസ് ആർ ടി സി ബസ് പറഞ്ഞു വിടുന്നത് വാഹനത്തിൽ സ്ത്രീകൾ ഇല്ലെന്ന് ഉറപ്പാക്കി മാത്രം; ബേസ് ക്യാമ്പിൽ പ്രതിഷേധിക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ; പ്രതിഷേധം കൈയാങ്കളിയിലെത്തിയിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന് പൊലീസ്; ശബരിമല പ്രതിഷേധത്തിൽ നിലയ്ക്കലിലും സംഘർഷം
ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എംടി രമേശും നാമജപവുമായി പമ്പയിൽ; സന്നിധാനത്തേക്ക് സ്ത്രീ പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഭക്തരുടെ സമരത്തിന് നേതൃത്വം നൽകി ബിജെപി നേതാക്കൾ; പന്തളം രാജകുടുംബാഗത്തെ അറസ്റ്റ് ചെയ്തതോടെ നാമജപ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പരിവാറുകാർ; വൻ സുരക്ഷയൊരുക്കി പൊലീസ്; 50 വയസിന് താഴെയുള്ളവരെ തടഞ്ഞാൽ നേതാക്കളേയും അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ശബരിമലയിൽ പ്രതിഷേധങ്ങൾക്ക് പുതിയ മുഖം
കറുപ്പണിഞ്ഞ് മാലിയിട്ട് വ്രതം നോറ്റ് മല ചവിട്ടാനുറച്ച് ലിബി; പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തന്നെ യുവതിയായ അയ്യപ്പഭക്തയെ തടഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം; സുരക്ഷാ മതിലൊരുക്കി വാനിൽ പാടുപെട്ട് കയറ്റി ചേർത്തലക്കാരിയെ പൊലീസ് രക്ഷിച്ചത് പെടാപാടുപെട്ട്; ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധം പത്തനംതിട്ടയിലെങ്ങും പടരുന്നു
ശബരിമലക്ക് പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി സ്ഥാപനത്തിന്റെ ക്രൂരത; ജോലി തെറിച്ചത് കോഴിക്കോട് കണ്ണംകണ്ടി ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരി അർച്ചനയ്ക്ക്'; ഇന്നലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് വ്രതം നോറ്റ അർച്ചനയ്ക്ക് ജോലി നഷ്ടമായത് സ്ഥാപനത്തിന്റെ എതിർപ്പ് മറികടന്ന് മാലയിട്ടതിന്; സ്വന്തം നിലപാടിന്റെ പേരിൽ ജോലി പോയെങ്കിലും മലകയറാനുറച്ച് വ്രതവുമായി അർച്ചന മുന്നോട്ട് തന്നെ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ഗൾഫുകാരനായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്യാൻ സഹായം ഒരുക്കിയത് ഭാര്യ; അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ പീഡിപ്പിച്ച സുഹ്ദാബിയെ കസ്റ്റഡിയിൽ എടുത്തിട്ടും തൊണ്ടി മുതൽ കണ്ടെടുക്കാനാവാതെ പൊലീസ്; ബദിയടുക്കയിലെ ബാലവേലയ്ക്കിടെയുള്ള ക്രൂരതയിൽ തെളിവ് നശിപ്പിച്ചെന്നും വിലയിരുത്തൽ
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ