Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത വികൃതിക്കുട്ടനെ വരുതിയിലാക്കാൻ പെടാപെട്ട് വമ്പന്മാരായ പൊലീസ് ഏമാന്മാർ; എന്തിനാണ് ക്ലാസ് ടീച്ചറെ വെട്ടിച്ച് കടന്നുകളഞ്ഞതെന്ന് ചോദിച്ചപ്പോൾ വെളുക്കെയുള്ള ചിരി മാത്രം മറുപടി; കോതമംഗലത്ത് നിന്ന് കാണാതായ സ്‌കൂൾകുട്ടി പെരുമ്പാവൂർ ജനമൈത്രി പൊലീസിനെ പുലിവാൽ പിടിപ്പിച്ചത് ഇങ്ങനെ

ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്ത വികൃതിക്കുട്ടനെ വരുതിയിലാക്കാൻ പെടാപെട്ട് വമ്പന്മാരായ പൊലീസ് ഏമാന്മാർ; എന്തിനാണ് ക്ലാസ് ടീച്ചറെ വെട്ടിച്ച് കടന്നുകളഞ്ഞതെന്ന് ചോദിച്ചപ്പോൾ വെളുക്കെയുള്ള ചിരി മാത്രം മറുപടി; കോതമംഗലത്ത് നിന്ന് കാണാതായ സ്‌കൂൾകുട്ടി പെരുമ്പാവൂർ ജനമൈത്രി പൊലീസിനെ പുലിവാൽ പിടിപ്പിച്ചത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ടീച്ചർ കൂട്ടികളുടെ എണ്ണമെടുത്തപ്പോൾ ഒരാളെ കാണാനില്ല.പ്രദേശമാകെ തപ്പിയിട്ടും ഫലമുണ്ടായില്ല.ഒടുവിൽ വിവരം കോതമംഗലം പൊലീസിലും അറിയിച്ചു.നാലുപാടു വയർലസ് സന്ദേശം പാഞ്ഞു.വിവരമറിഞ്ഞ് പെരുമ്പാവൂർ ജനമൈത്രി പൊലീസിന്റെ ചുമതലയുള്ള എസ്‌ഐ കെ.ജി ജയകുമാരൻ നായർ നേരെ ബസ്സ്‌സ്റ്റാന്റിലേയ്ക്ക് പാഞ്ഞു.ഇദ്ദേഹം സ്റ്റാന്റിലെത്തിയ മാത്രയിൽ ബസ്സ് ജീവനക്കാർ ഒരു കുട്ടിയേയും കൊണ്ട് അടുത്തെത്തി.ഊരും പേരും അറിയില്ലെന്നും കൂടെ ആരും ഉണ്ടായിരുന്നില്ലന്നും അറിയിച്ച് കുട്ടിയെ എസ് ഐ ഏൽപ്പിച്ച് അവർ മടങ്ങി.

കിട്ടിയ വിവരങ്ങൾ വിലയിരുത്തിയപ്പോൾ ടീച്ചറിനെ വെട്ടിച്ച് കടന്ന വിരുതനാണ് ഒപ്പമുള്ളതെന്ന് എസ് ഐയ്ക്ക് ബോദ്ധൃമായി.തുടർന്ന് അറിയിപ്പ് തന്ന കോതമംഗലം പൊലീസിലേയ്ക്കും വിവരം കൈമാറി.കോതമംഗലം പൊലീസ് എത്തുന്നത് വരെയുള്ള അരമണിക്കൂർ ഈ കുരുന്ന് പൊലീസുകാരെ വെള്ളം കുടിപ്പിച്ചു എന്ന് പറയുന്നതാവും വാസ്തവം.ഒരു മിനിട്ടുപോലും അടങ്ങിയിരിക്കാത്ത ഇവന്റെ പ്രകൃതം കാരണം സ്റ്റേഷന്റെ കവാടത്തിലെ ഗ്രില്ല് അധികൃതർ അടച്ചിട്ടു.

വികൃതി കൂടിയപ്പോൾ എടുത്തുയർത്തി താലോലിച്ചാണ് വനിത കോൺസ്റ്റബിൾ മാർ ഉൾപ്പെടെയുള്ളവർ ഇവനെ 'വരുതി'യിലാക്കിയത്.ഇവന്റെ വിക്രിയകൾ മൂലം താനും നന്നായി ഉഷ്ണിച്ചെന്ന് എസ് ഐ ജയകുമാരൻ നായരും സാക്ഷ്യപ്പെടുത്തുന്നു.കോതമംഗലം പൊലീസെത്തി 'ശല്യക്കാരനെ' കൊണ്ടുപോയതോടെയാണ് ഇവിടുത്തെ പൊലീസുകാരുടെ ശ്വാസം നേരെയായത്.

നഗരമധ്യത്തിലെ സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന വിദ്യാർത്ഥിയെയാണ് രാവിലെ 11 മണിയോടെ ഇന്റർവെൽ സമയത്ത് കാണാതായത്.സ്‌കൂളിന് സമീപത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.സ്‌കൂളിൽ നിന്നും നേരെ ബസ്റ്റാന്റിലേയ്ക്കിറങ്ങിയ കുട്ടി ആലൂവയ്ക്ക് പോകുകയായിരുന്ന ബസ്സിൽക്കയറി.ബസ്സ് പെരുമ്പാവൂരിൽ എത്തിയപ്പോൾ സംശയം തോന്നി ബസ്സ് ജീവനക്കാർ കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങും ഇങ്ങും തൊടാതെയുള്ള മറുപിടിയാണ് വിദ്യാർത്ഥിയിൽ നിന്നും ലഭിച്ചത്.കൂടെ ആരും ഇല്ലന്നും വ്യക്തമായി.തുടർന്നാണ് ഇവർ വിദ്യാർത്ഥിയെ പൊലീസിന് കൈമാറിയത്.

എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് വെളുക്കെയുള്ള ചിരി മാത്രമായിരുന്നു മറുപടിയെന്നാണ് അല്പനേരത്തേയ്ക്കാണെങ്കിലും ഇവനെ 'കാത്തുസൂക്ഷിച്ച' പെരുമ്പാവൂരിലെ പൊലീസുകാർ വ്യക്തമാക്കുന്നത്.വിദ്യാർത്ഥിയുടെ തിരോധാനം സ്‌കൂൾ അധികൃതരെ ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിരുന്നു.ദൈവ നിയോഗം പോലെ കാണാതായ വിദ്യാർത്ഥി എസ്‌ഐ ജയകുമാരൻ നായരുടെ കൈകളിലെത്തിയതായുള്ള വാർത്ത കോതമംഗലം പൊലീസിൽ നിന്നും അറിയച്ചതോടെയാണ് സ്‌കൂളിന്റെ പ്രവർത്തനം സാധാരണ നിലയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP