Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ

ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഉജ്ജെയിൻ: സിനിമാ താരങ്ങൾക്കും കായികതാരങ്ങൾക്കും മാത്രമാണ് ആരാധകരെന്ന് കരുതിയെങ്കിൽ തെറ്റി. സോഷ്യൽ മീഡിയ വന്നതോടെ അറിയപ്പെടാത്ത പലരും ഒരു
ദിവസം കൊണ്ട് സെലിബ്രിറ്റികളായി മാറുന്നു.മാണിക്യ മലരായി ഫെയിം പ്രിയ വാര്യരെ മറക്കാറായിട്ടില്ലല്ലോ? മധ്യപ്രദേശിൽ ഒരുഐപിഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സൂപ്പർതാരം.ആളുടെ പേര് സച്ചിൻ അതുൽക്കർ. കണ്ടാൽ ആരും നോക്കി നിന്നു പോകും.ശാരീരിക സൗന്ദര്യത്തിലും പേഴ്‌സണാലിറ്റിയിലും ചുള്ളൻ.ആറടി ഉയരം, ഓളം വെട്ടുന്ന മസിലുകൾ,ഷേവ് ചെയ്ത് മിനുക്കിയ മുഖം, കായിക വിനോദങ്ങളിൽ അതീവതൽപരൻ.ഇങ്ങനെ യാഥാർഥ്യവും കഥകളും എല്ലാം കൂടി ഇഴചേർന്ന് ആളൊരു വലിയ സംഭവമായി. 34 കാരനായ സച്ചിൻ അതുൽക്കർ ഉജ്ജെയിനിലെ പൊലീസ് സൂപ്രണ്ടാണ്.

ഏതായാലും കഥകളെല്ലാം കണ്ടും കേട്ടും അതുൽക്കർക്ക് ആരാധികമാർ ഏറെയാണ്. ഇതിലൊരു ആരാധികയാണ് കഴിഞ്ഞ ദിവസം പണി പറ്റിച്ചത്.പഞ്ചാബിൽ നിന്നുള്ള 27 കാരിയാണ് അതുൽക്കറിൽ ഭ്രമിച്ച് ഉജ്ജ്വെയിനിലെത്തിയത്.ഓഫീസിൽ മാത്രമല്ല എസ്‌പി പോകുന്ന പരിപാടികളിലെല്ലാം യുവതിയുമുണ്ടാകും. ഒന്നു കാണുക ..തരപ്പെട്ടാൽ സംസാരിക്കുക. വഴി തെറ്റിയാണ് താൻ ഉജ്ജെയിനിലെത്തിയതെന്ന് യുവതി കൂടെക്കൂടെ പറയുന്നുണ്ടെങ്കിലും എസ്‌പിയെ കണ്ടുകൊണ്ടേയിരിക്കണമെന്ന് ആഗ്രഹത്തിന് കുറവൊന്നുമില്ല.സോഷ്യൽ മീഡിയയിൽ സച്ചിൻ അതുൽക്കറുടെ മസിൽ ബോഡി കണ്ട് ആകൃഷ്ടയായാണ് യുവതിയുടെ വരവെന്ന് വനിതാ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രേഖ വർമ പറയുന്നു.

യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയെങ്കിലും അവർക്കൊപ്പം പോകാൻ അവൾ തയ്യാറല്ല.സൈക്കോളജിയിൽ പിജി വിദ്യാർത്ഥിനിയായ യുവതി അതുൽക്കറെ കണ്ടേ അടങ്ങൂവെന്ന വാശിയിലായിരുന്നു.നാഗ്ഡാ റെയിൽവെ സ്റ്റേഷനിൽ പഞ്ചാബിലേക്കുള്ള ട്രെയിനിൽ കയറ്റിയിരുത്തിയെങ്കിലും താൻ എടുത്തുചാടുമെന്നായിരുന്നു ഭീഷണി.കൗൺസിലർമാരെ ഉപയോഗിച്ച് യുവതിയുടെ മനസ് മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്. പിസ അടക്കം യുവതി ചോദിക്കുന്നതെന്തും കൊടുത്താണ് പൊലീസ് അവളെ പ്രസാദിപ്പിക്കുന്നത്.യുവതിയുടെ മാതാപിതാക്കൾ രണ്ടുദിവസം മുമ്പേ ഇവിടെ എത്തി മകളെ കൂട്ടിക്കൊണ്ടുപോകാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ, അവൾ ഇതുവരെ വഴങ്ങിയിട്ടില്ല.

ജോലിയുടെ ഭാഗമായി ആരെ വേണമെങ്കിലും കാണാൻ താൻ തയ്യാറാണെന്ന് സച്ചിൻ അതുൽക്കർ പറയുന്നു. എന്നാൽ, തന്റെ വ്യക്തി ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ എസ്‌പി തയ്യാറല്ല.സാഗർ ജില്ലയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു ഏഴുവയസുകാരൻ തന്നെ കാണണമെന്ന് ആവശ്യരപ്പെട്ട് വാശി പിടിച്ചത് ഓർക്കുന്നു അതുൽക്കർ. അന്ന് തന്റെ ഓട്ടോഗ്രാഫ് കിട്ടിയാൽ മാത്രമേ ഭക്ഷണം കഴിക്കൂവെന്നായിരുന്നു കുട്ടിയുടെ വാശി. അതിന് ഒടുവിൽ സ്‌നേഹപൂർവം വഴങ്ങിക്കൊടുക്കേണ്ടി വന്നു.

ഫിറ്റ്‌നസ് ഫ്രീക്കാണ് സച്ചിൻ അതുൽക്കർ. ദിവസം 70 മിനിറ്റ് ജിമ്മിൽ ചെലവഴിക്കും.ഭോപ്പാലിലെ ഐപിഎസ് ഓഫീസർമാരുടെ സമ്മേളനത്തിൽ ഫിറ്റ്‌നസ് മൽസരങ്ങളിൽ നിരവധി സമ്മാനങ്ങളാണ് നേടിയത്.അതുൽക്കറിന്റെ അച്ഛനും ഐപിഎസ് ഓഫീസറായിരുന്നു. സഹോദരൻ കരസേന ഉദ്യോഗസ്ഥനാണ്.1999 ൽ ദേശീയതല ക്രിക്കറ്റ് മൽസരത്തിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. ക്രിക്കറ്റിൽ മാത്രമല്ല കുതിര സവാരിയിലും സ്വർണമെഡൽ നേടി.ശരീരം ഫിറ്റായി സൂക്ഷിക്കാൻ സ്ഥിരമായി യോഗ ചെയ്യും.അവസരത്തിനൊത്ത് ഡ്രെസ് ചെയ്യാൻ ഇഷ്ടമുള്ള എസ്‌പി ഫാഷൻ സെൻസ് ഉള്ള വ്യക്തിയാണ്.ഇതൊക്കെ കൊണ്ടുതന്നെ എവിടെ പോയാലും ഫോട്ടോഗ്രാഫർമാരും ആരാധികമാരും എസ്‌പിയുടെ പിന്നാലെ കൂടും.

ആദ്യാവസരത്തിൽ തന്നെ സിവിൽ സർവീസ് പാസായ സച്ചിൻ അതുൽക്കർ മധ്യപ്രദേശ് പൊലീസ് സർവീസിലെ ഒരു വിഗ്രഹം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു.ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം,മടിയില്ലാതെ പണിയെടുക്കാനുള്ള ത്വര ഇതൊക്കെ തന്നെയാണ് എസ്‌പിയുടെ ആരോഗ്യരഹസ്യം.സച്ചിൻ അതുൽക്കറുടെ ഫേസ്‌ബുക്ക് പേജിൽ കയറിയാൽ അറിയാംആ പ്രശസ്തിയുടെ ആഴം.പുതിയ തലമുറ ആദരവോടെയും സ്‌നേഹത്തോടെയും
കാണുന്ന പുരുഷവിഗ്രഹം.ഈ ഭോപ്പാൽ സ്വദേശിയാണ് ഇപ്പോൾ മധ്യപ്രദേശിലെ നാട്ടു-നഗരവർത്താനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP