Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ഞാൻ ചണബാഗ് കുടയാക്കും..പുസ്തകങ്ങളും നനയാതെ നോക്കും; വേനൽകാലത്ത് ഞങ്ങളുടെ സ്‌കൂൾ മരക്കീഴിലായിരിക്കും; വനത്തിൽ കാലിമെയ്‌ക്കാൻ പോകുമ്പോഴും പഠിക്കും; ഐഎഎസ് കിട്ടി മലപ്പുറത്ത് ആദ്യം പോസ്റ്റിങ് കിട്ടുമ്പോൾ മലയാളം കടുകട്ടിയായിരുന്നെങ്കിലും ഇപ്പോൾ വെള്ളം പോലെ: രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്തുന്ന ടിക്കാറം മീണ സവായ് മധോപൂരിൽ നിന്നും യാത്ര പുറപ്പെടും മുമ്പ് താണ്ടിയത് കഠിനപരീക്ഷണങ്ങൾ

മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ഞാൻ ചണബാഗ് കുടയാക്കും..പുസ്തകങ്ങളും നനയാതെ നോക്കും; വേനൽകാലത്ത് ഞങ്ങളുടെ സ്‌കൂൾ മരക്കീഴിലായിരിക്കും; വനത്തിൽ കാലിമെയ്‌ക്കാൻ പോകുമ്പോഴും പഠിക്കും; ഐഎഎസ് കിട്ടി മലപ്പുറത്ത് ആദ്യം പോസ്റ്റിങ് കിട്ടുമ്പോൾ മലയാളം കടുകട്ടിയായിരുന്നെങ്കിലും ഇപ്പോൾ വെള്ളം പോലെ: രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്തുന്ന ടിക്കാറം മീണ സവായ് മധോപൂരിൽ നിന്നും യാത്ര പുറപ്പെടും മുമ്പ് താണ്ടിയത് കഠിനപരീക്ഷണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് എല്ലാവരും വീണ്ടും ടിക്കാറം മീണയെ ഓർത്തത്, അദ്ദേഹത്തെ ചാനലുകളിലും സോഷ്യൽ മീഡിയയിലും കണ്ടത്. ആ ശബ്ദം കേട്ടത്. മറന്നിരുന്ന ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് പോലെ. എന്നാൽ, കേരളം ഇന്നും ഇന്നലെയുമല്ല ടിക്കാറാം മീണയെ കാണാൻ തുടങ്ങിയത്. 19 വർഷമായി വന്നും പോയും ഈ മനുഷ്യൻ ഇവിടെയൊക്കെ തന്നെയുണ്ട്. തിരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ പ്രത്യേകിച്ച് ശബരിമലയുടെ പേര് ദുരുപയോഗിക്കരുതെന്ന് നിർദ്ദേശിച്ചപ്പോൾ രാഷ്ട്രീയകക്ഷികൾ വാളെടുത്തപ്പോൾ മുതൽ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചെന്ന് മാത്രം.

രാജസ്ഥാനിലെ സവായ് മധോപൂറിലെ കാടുകൾ മുതൽ ഇങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വരെ എന്നും പുതുമകളെ ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥനാണ് ടിക്കാറം മീണ. സവായ് മധോപൂരിലെ ഏകാധ്യാപക വിദ്യാലയത്തിൽ പഠിക്കുമ്പോഴുള്ള കഥ അദ്ദേഹം പഴയ ഒരഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. മഴ പെയ്യുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് നനയാതിരിക്കാൻ മേൽക്കൂരയുണ്ടായിരുന്നില്ല. ഒരുചണബാഗ് ഉപയോഗിച്ചാണ് ഞാൻ അന്ന് കുടചൂടിയത്. പുസ്തകങ്ങൾ നനയാതെ നോക്കിയതും അങ്ങനെ തന്നെ. വേനൽകാലത്ത് ഞങ്ങളുടെ സ്‌കൂൾ ഒരു മരത്തിന്റെ കീഴിലായിരിക്കും. മിഡിൽ സ്‌കൂളിൽ കയറിയപ്പോൽ ഏകേദശം 10 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. ഒരുപുഴ കടന്നാണ് പോക്ക്. എന്നാൽ. ജയ് റാം മീണയുടെ ഇളയമകന് എപ്പോഴും പഠനം ഒരുഹരമായിരുന്നു. പുതിയ വിഷയങ്ങൾ ഉള്ളം കൈയിലെ നെല്ലിക്ക പോലെയാക്കാൻ ഊണും ഉറക്കവും ഉപേക്ഷിക്കും. അതാണ് ടിക്കാറാം മീണ.

ജവഹർലാൽ നെഹ്‌റുവിന്റെ ഒരു പ്രസംഗം കേട്ടതിനെ തുടർന്നാണ് ജയ്‌റാ മീണയ്ക്ക് വിദ്യാഭ്യാസം സർവധനാൽ പ്രധാനമെന്ന് മനസ്സിലായത്. തന്റെ ആറുകുട്ടികളിൽ രണ്ടുപേരെ സ്‌കൂളിൽ അയയ്ക്കാൻ തീരുമാനിച്ചു അദ്ദേഹം. അതിന് മാത്രമേ ജയ് റാം മീണയ്ക്ക് കഴിയുമായിരുന്നുള്ളു. മൂത്ത ജ്യേഷ്ഠൻ രത്തൻ ലാലും ഇളയകുട്ടി ടിക്കാറാം മീണയെയുമാണ് അതിനായി തിരഞ്ഞെടുത്തത്. പന്ത്രണ്ട് വയസായപ്പോൾ ഒരു അദ്ധ്യാപകൻ കൊടുത്ത പുസ്തകത്തിലാണ് മീണ ആദ്യമായി ഇംഗ്ലീഷ് വാക്കുകളും അവയുടെ അർഥങ്ങളും മനസിലാക്കിയത്. സ്‌കൂളിലോ കോളേജിലോ ആ കുട്ടി ഇംഗ്ലീഷ് പഠിച്ചിട്ടില്ല. ബിഎ ബിരുദക്ലാസിൽ എത്തും വരെ. അന്നൊക്കെ കന്നുകാലി മെയ്‌ക്കലായിരുന്നു പ്രധാന ജോലി. കന്നുകാലികളെ രന്തംപൂർ ദേശീയോദ്യാനത്തിലെ വനത്തിലായിരുന്നു മെയ്‌ച്ചുകൊണ്ടിരുന്നത്. കാലികൾ മേഞ്ഞുനടക്കുന്നതിനിടെ കുഞ്ഞുമീണ അദ്ധ്യാപകൻ കൊടുത്ത പുസ്തകം വായിച്ചുപഠിക്കും. അതൊരു പുതിയ ലോകം തുറക്കുകയായിരുന്നു മീണയുടെ മുമ്പിൽ. ഇപ്പോഴും അദ്ദേഹം ഓർക്കുന്നു ആ അദ്ധ്യാപകനെ...മന്മോഹൻ സിങ് ശർമ. ഗ്രാമത്തിലെത്തുമ്പോൾ ഇപ്പോഴും മീന ശർമയെ കാണും, കാൽ തൊട്ടുവന്ദിക്കാറുമുണ്ട്.

ഉൾഗ്രാമമായ പുരയിൽ അന്ന് റോഡുകൾ പോലുമില്ലായിരുന്നുവെന്ന് ഓർക്കുന്നു മീണ. ഇത്തിരി ഭൂമിയിൽ കൃഷി ചെയ്തായിരുന്നു ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. മൂന്നു സഹോരന്മാരും രണ്ടു സഹോദരന്മാരും മീണയും കൂടി മാതാപിതാക്കളെ കൃഷിയിൽ സഹായിക്കുമായിരുന്നു. അങ്ങനെ പഴയ ശൈലിയിൽ പറഞ്ഞാൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട നാളുകൾ. മൂത്ത ചേട്ടൻ രത്തൻ ലാൽ ഐപിഎസിൽ കയറി. ചേട്ടനെ മാതൃകയാക്കിയാണ് മീണ സിവിൽ സർവീസ് മോഹിച്ചതും നേടിയതും. മൂന്നാം വട്ട പരീക്ഷണത്തിനൊടുവിലാണ് ജയിച്ചുകയറിയത്. രാജസ്ഥാനിൽ ആ സമയത്ത് പോസ്റ്റിഹ് ഇല്ലാതിരുന്നതുകൊണ്ട് കേരളത്തിലേക്ക് അയച്ചു. മലപ്പുറത്ത് സബ് കള്കടറായി ജോയിൻ ചെയ്തപ്പോൾ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം ഭാഷ അറിയില്ല. ഇപ്പോൾ 19 വർഷത്തിലേറെയായായി. മലയാളം നല്ല വെള്ളം പോലെ പറയും. രാഷ്ട്രീയക്കാരെ വിരട്ടാനും ചട്ടം പറയാനുമൊക്കെ അത് ധാരാളം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ബുധനാഴ്ച വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നാടകീയ രംഗങ്ങളാണുണ്ടായത്.. തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയും ബിജെപി നേതാക്കളും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി. ഞാൻ നിങ്ങളുടെ ബോസാണെന്നും പറയുന്ന കാര്യങ്ങൾ അനുസരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

2000 മുതൽ 2007വരെ പ്ലാനിങ് കമ്മീഷനിലും പ്രധാനമന്ത്രിയുടെ എക്കണോമിക് അഡൈ്വസറി കൗൺസിലും ടീക്കാറാം പ്രവർത്തിച്ചു. അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നാണ് ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പദവിയിലേക്ക് മീണ എത്തുന്നത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടീക്കാറാം മീണയെ കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ചു.

സംസ്ഥാന സർക്കാർ നൽകിയ പാനലിൽനിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് മീണയുടെ പേര് നിർദ്ദേശിച്ചത്. ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഇ കെ മാജി കേന്ദ്രഡെപ്യൂട്ടേഷനിലേക്കുപോയതിനെത്തുടർന്നായിരുന്നു നിയമനം. 1988ലാണ് മീണ ഐഎഎസ് നേടിയത.കേന്ദ്ര പ്ലാനിങ് കമ്മിഷൻ ഡയറക്ടർ, സംസ്ഥാന പ്ലാനിങ് ബോർഡംഗം സെക്രട്ടറി, ഫിനാൻസ് (എക്‌സ്‌പെൻഡിച്ചർ) പ്രിൻസിപ്പൽ സെക്രട്ടറി, തൃശൂർ കലക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP