Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരൂരുമായുള്ള സുനന്ദയുടെ വിവാഹ ജീവിതം തകിടം മറിയാൻ ഒരു പരിധിവരെ കാരണക്കാരി മെഹർ തരാർ; കോൺഗ്രസ് എംപിയുടെ ഫോണിൽ ഫോണിൽ പാക് ജേർണലിസ്റ്റിന്റെ നമ്പർ സേവ് ചെയ്തിരുന്നത് 'ഹരീഷ്' എന്ന പേരിൽ; മെസേജുകൾ ചോദ്യം ചെയ്തപ്പോൾ യാത്രക്കാർ നോക്കി നിൽക്കേ സുനന്ദയെ ശശി തരൂർ തല്ലിയതായും വെളിപ്പെടുത്തൽ; മരണമെത്തിയത് ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ ആലോചിക്കുമ്പോൾ; സുനന്ദ പുഷ്‌കറിന്റെ ജീവിതം പറയുന്ന പുസ്തകം ചർച്ചയാകുമ്പോൾ

തരൂരുമായുള്ള സുനന്ദയുടെ വിവാഹ ജീവിതം തകിടം മറിയാൻ ഒരു പരിധിവരെ കാരണക്കാരി മെഹർ തരാർ; കോൺഗ്രസ് എംപിയുടെ ഫോണിൽ ഫോണിൽ പാക് ജേർണലിസ്റ്റിന്റെ നമ്പർ സേവ് ചെയ്തിരുന്നത് 'ഹരീഷ്' എന്ന പേരിൽ; മെസേജുകൾ ചോദ്യം ചെയ്തപ്പോൾ യാത്രക്കാർ നോക്കി നിൽക്കേ സുനന്ദയെ ശശി തരൂർ തല്ലിയതായും വെളിപ്പെടുത്തൽ; മരണമെത്തിയത് ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ ആലോചിക്കുമ്പോൾ; സുനന്ദ പുഷ്‌കറിന്റെ ജീവിതം പറയുന്ന പുസ്തകം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ 'ദി എക്‌സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ പാക് മാധ്യമ പ്രവർത്തക മെഹർ തരാറിനെക്കുറിച്ചും പരാമർശം. തരൂരുമായുള്ള വിവാഹ ജീവിതം തകിടം മറിയാൻ ഒരു പരിധിവരെ കാരണക്കാരിയായതും മെഹർ തരാറാണെന്നും പുസ്തകത്തിൽ പറയുന്നു.

സുനന്ദ പുഷ്‌കർ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലം പുസ്തകത്തിലുണ്ട്. ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ സുനന്ദ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് ഡൽഹിയിലെ ഹോട്ടലിൽ വെച്ച് സുനന്ദ കൊല്ലപ്പെടുന്നതെന്നും സുനന്ദ മേത്ത എഴുതിയ 'ദി എക്‌സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ പറയുന്നു. സുനന്ദ എപ്പോഴും രാഷ്ട്രീയ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് തരൂരിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയുടെ പരാമർശം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ''ശശി തരൂർ അടുത്ത ഇലക്ഷന് ജയിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ ബിജെപിയിൽ ചേർന്ന് കാശ്മീരിൽ മത്സരിക്കാൻ പോവുകയാണ്'' എന്ന് സുനന്ദ ശശി തരൂരിന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും സുനന്ദ മേത്ത എഴുതിയ പുസ്തകത്തിൽ പറയുന്നുണ്ടെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

സുനന്ദ പുഷ്‌കറിന്റെ കുട്ടിക്കാലം മുതൽ നാടിനെ നടുക്കിയ ദുരൂഹ കൊലപാതകം വരെയുള്ള കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്. കന്റോൺമെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. തുടർന്ന് നടന്ന ആദ്യ രണ്ട് വിവാഹങ്ങളും, കാനഡയിലെ ജീവിതകാലഘട്ടവും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബിസിനസ്സ് വനിത എന്ന നിലയിലേക്ക് സുനന്ദ വളർന്ന ദുബായിലെ ജീവിതവും പറയുന്നു. ശശി തരൂരിന്റെ ഭാര്യയായിട്ടുള്ള അവസാന കാലഘട്ടവും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. രേഖകൾ, അഭിമുഖങ്ങൾ അന്വേഷണങ്ങൾ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ സുനന്ദ മെഹ്ത ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാൾ ഉപരി സുനന്ദയുടെ ജീവിതമാണ് പുസ്തകത്തിൽ കൂടുതലായി പറയുന്നത്. അംബാലയിൽ ഒരേ സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് പുഷ്‌കറും മേത്തയും സുഹൃത്തുക്കളായത്.

ശശി തരൂറിന്റെ ഫോണിൽ തരാറിന്റെ നമ്പർ 'ഹരീഷ്' എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്ന് പുസ്തകം പറയുന്നു. അവരയച്ച മെസേജുകൾ ഫോണിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് സുനന്ദ, ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിൽവെച്ച് കയ്യാങ്കളി ഉണ്ടായതായും യാത്രക്കാർ നോക്കി നിൽക്കേ സുനന്ദയെ ശശിതരൂർ തല്ലിയതായും പുസ്തകത്തിൽ പറയുന്നു. ശശി തരൂറുമായി മെഹറിന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പുസ്തകം പറയുന്നു. സുനന്ദ മരിക്കുന്നതിനു മുൻപ് മെഹറിനെതിരെ ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. എന്നാൽ, അവർ സുനന്ദയുടെ ട്വീറ്റുകൾക്ക് മറുപടി നൽകാതിരിക്കുകയും പ്രതികരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണെന്നും പുസ്തകത്തിൽ പറയുന്നു.

സുനന്ദ പുഷ്‌ക്കർ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവിടെ വെച്ചുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണവും പുസ്തകം നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്ന് വാദവുമായി ശശി തരൂർ ആശുപത്രിയിൽ നിന്നും വിട്ടുനിന്നെന്നും പുസ്തകം പറയുന്നു. ആശുപത്രി വിട്ട പിറ്റേ ദിവസം തന്നെ ഡൽഹിയിലേക്ക് തിരിച്ചതും അവിടെവെച്ച് മരണം സംഭവിച്ചതുമെല്ലാം സംശയം ജനിപ്പിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിൽ പറയുന്നു.

നേരത്തെ പ്രസിദ്ധ ജേർണലിസ്റ്റായ തരുൺ തേജ്പാലും സുനന്ദ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. 'ദി എക്‌സ്ട്ര ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്ന പുസ്തകത്തിൽ സുനന്ദ പുഷ്‌കറിന്റെ ജനനം മുതൽ 2014ലെ മരണം വരെയുള്ള ജീവിതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP