Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിൽ ജോലി ചെയ്യുന്ന വരൻ രാജസ്ഥാനി; ആന്ധ്രയിൽ ജോലി ചെയ്യുന്ന വധു പഞ്ചാബി; വിവാഹം മധ്യപ്രദേശിൽ; വിവാഹ പിറ്റേന്ന് ഇരവരും ജോലിയിൽ കയറി; 500 കോടി മുടിച്ച് വിവാഹം നടത്തുന്ന ഇന്ത്യൻ മഹാരാജ്യത്ത് 500 രൂപ ചെലവിൽ കല്ല്യാണം നടത്തിയ ഐഎഎസ് സുഹൃത്തുക്കളുടെ കഥ

മധ്യപ്രദേശിൽ ജോലി ചെയ്യുന്ന വരൻ രാജസ്ഥാനി; ആന്ധ്രയിൽ ജോലി ചെയ്യുന്ന വധു പഞ്ചാബി; വിവാഹം മധ്യപ്രദേശിൽ; വിവാഹ പിറ്റേന്ന് ഇരവരും ജോലിയിൽ കയറി; 500 കോടി മുടിച്ച് വിവാഹം നടത്തുന്ന ഇന്ത്യൻ മഹാരാജ്യത്ത് 500 രൂപ ചെലവിൽ കല്ല്യാണം നടത്തിയ ഐഎഎസ് സുഹൃത്തുക്കളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ശതകോടികൾ ചെലവിച്ച് വിവാഹം പൊടിപൊടിപ്പിക്കുന്ന രാജ്യത്ത് വ്യത്യസ്തമായ വഴികൾ തെരഞ്ഞെടുക്കുന്നവരുമുണ്ട്. ഇപ്പോഴും നാട്ടുകാരുടെ കൈയടി കിട്ടുന്നത് അവർക്കാണ്.

ആന്ധ്രാപ്രദേശിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നോട്ട് പ്രതിസന്ധിക്കിടെ വെറും അഞ്ഞൂറ് രുപ ചെലവിൽ തന്റെ കല്ല്യാണം നടത്തി ശ്രദ്ധേയമായത്. ജനങ്ങൾ നോട്ടിന് വേണ്ടി ബാങ്കിന് മുന്നിലും എ.ടി.എമ്മിന് മുന്നിലും മണിക്കൂറുകളോളം കാത്ത് നിൽക്കുമ്പോൾ തനിക്കെങ്ങനെ കോടികൾ മുടക്കി കല്ല്യാണം കഴിക്കാനാവുമെന്നാണ് വിജയവാഡയിലെ സബ് കലക്ടർക്കൂടിയായ ഡോ.സലോനി സിദാന ചോദിക്കുന്നത്. ഈ ചിന്തയാണ് ചെലവ് കുറഞ്ഞ കല്ല്യാണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സലോനി സിദാനയും സുഹൃത്തും മധ്യപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആഷിഷ് വസിഷ്ടയും തമ്മലുള്ള വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തെ കല്ല്യാണ ചടങ്ങ് കോടതിയിലെ രജിസ്‌ട്രേഷൻ മാത്രമായി. ചെലവ് 500 രൂപയുടെ കോടതി ഫീസും. മാത്രമല്ല കല്ല്യാണച്ചടങ്ങ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുക കൂടി ചെയ്തു സലോനി സിദാനും ഭർത്താവും.

കല്ല്യാണ റിസപ്ഷനും സൽക്കാരവുമില്ലാതെ ഓഫീസിലെ സുഹൃത്തുകൾക്ക് മധുര വിതരണം മാത്രമാണ് തങ്ങളുടെ സന്തോഷ സൂചകമായി ഈ ദമ്പതിമാർ നടത്തിയത്. രാജ്യം ഇത്ര വലിയ നോട്ട് പ്രതിസന്ധി നേരിടുമ്പോൾ എന്തെങ്കിലും പാർട്ടി നൽകാൻ ഇപ്പോൾ പദ്ധതിയില്ലെന്നും പക്ഷെ പീന്നീടൊരിക്കൽ പറ്റിയാൽ നൽകാമെന്നും സലോമി പറയുന്നു.

പഞ്ചാബ് ജലാലാ ബാദ് ജില്ലയിലെ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സലോമി സിദാന. മസൂരി ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിലെ ഐ.എ.എസ് പരിശീലനത്തിനിടെ പ്രണയത്തിലായ സലോമിയും ആഷിഷ് വസിഷ്ടയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP