Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'; മോഷണം നടത്തിയ ശേഷം ഷട്ടർ അടയ്ക്കാൻ പറ്റാതെ വന്നപ്പോൾ കള്ളൻ വിളിച്ചത് കടയുടമയെ; സിസിടിവി പരിശോധിച്ചപ്പോൾ മനസിലായത് കള്ളൻ തന്നെയാണ് തന്നെ വിളിച്ചതെന്ന്; പൊലീസ് പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ അറിഞ്ഞത് സഹായത്തിന് കൂടെ ഉണ്ടായിരുന്നയാൾ കുറ്റം ഏറ്റുപറയാൻ നിർത്തിയ 'ഡമ്മി'യെന്ന്; മലപ്പുറത്തെ മോഷണകഥയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്

'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'; മോഷണം നടത്തിയ ശേഷം ഷട്ടർ അടയ്ക്കാൻ പറ്റാതെ വന്നപ്പോൾ കള്ളൻ വിളിച്ചത് കടയുടമയെ; സിസിടിവി പരിശോധിച്ചപ്പോൾ മനസിലായത് കള്ളൻ തന്നെയാണ് തന്നെ വിളിച്ചതെന്ന്; പൊലീസ് പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ അറിഞ്ഞത് സഹായത്തിന് കൂടെ ഉണ്ടായിരുന്നയാൾ കുറ്റം ഏറ്റുപറയാൻ നിർത്തിയ 'ഡമ്മി'യെന്ന്; മലപ്പുറത്തെ മോഷണകഥയിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കട തുറന്ന് മോഷണം നടത്തിയ ശേഷം ഉടമയെ വിളിച്ച് കള്ളൻ പറഞ്ഞത് 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'എന്ന്. എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ച് പോകും. കടയിൽ കയറിയ കള്ളൻ മോഷ്ടിച്ചത് മൊബൈൽ ഫോൺ ആണ്. എന്നാൽ മോഷണമൊക്കെ കഴിഞ്ഞ് ഇറങ്ങിയ കള്ളന് വിചാരിച്ച പോലെ കട അടയ്ക്കാൻ സാധിച്ചില്ല. ഷട്ടർ ഇടാൻ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതായതോടെ ഉടൻ വിളിച്ചത് ഉടമയെ. കടയിൽ എഴുതി വെച്ചിരുന്ന നമ്പർ കണ്ടായിരിന്നു വിളിച്ചത്. 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ എന്ന് സാധാരണ വഴിപോക്കനെ പോലെ വിളിച്ച് പറഞ്ഞ് കള്ളൻ മുങ്ങി.

വിളി വന്ന ഉടൻ തന്നെ കടയുടമ സ്ഥലത്തെത്തി. പരിശോധിച്ചപ്പോൾ 12,000 രൂപയുടെ ഒരു മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയാൻ സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഉടമക്ക് മനസിലായത് മോഷ്്ടിച്ചയാൾ തന്നെയാണ് തന്നെ വിളിച്ച് പറഞ്ഞതെന്ന്. കള്ളൻ ഒറ്റയ്ക്കല്ലെന്നും കൂടെ ഒരാൾ ഉണ്ടെന്നും മനസിലായി. തുടർന്ന് ഇരുവരേയും പൊലീസ് പിടികൂടുകയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

അപ്പോഴാണറിയുന്നത് കൂടെ ഉണ്ടായിരുന്നയാൾ, പിടിക്കപ്പെടുകയാണെങ്കിൽ കുറ്റം ഏറ്റുപറയാൻ നിർത്തിയ 'ഡമ്മി' ആയിരുന്നു എന്ന്. രണ്ടായിരം രൂപയാണ് കള്ളൻ അയാൾക്ക് നൽകാമെന്ന് പറഞ്ഞിരുന്നത്. അങ്ങനെ തനിക്ക് രക്ഷപ്പെടാമെന്നും അദ്ദേഹം വിചാരിച്ചു.പണത്തിന് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഒരു മൊബൈൽ ഫോൺ മാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് അയാൾ പൊലീസിനോട് പറഞ്ഞു. രണ്ടു തവണ ഇതേ കടയിൽ മുമ്പ് കയറി മോഷണംനടത്തി ആരുമറിയാതെ വാതിലും പൂട്ടി പോയിരുന്നതായും ഇയാൾ പറഞ്ഞു. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നൽകാമെന്ന ധാരണയിൽ കടയുടമ പരാതി പിൻവലിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP