Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒന്നാമത്തെ കുട്ടി മരിക്കുമ്പോൾ എട്ടുമാസം പ്രായം; രണ്ടാമത്തെ കുട്ടിക്ക് 55 ദിവസവും; മൂന്നാമത്തെ കുട്ടി 25-ാം ദിവസം മരിച്ചു; നാലാമത്തെ കുട്ടി മരിച്ചത് മൂന്നു വയസ്സും എട്ടുമാസവും ഉള്ളപ്പോൾ; അഞ്ചാമത്തെ കുട്ടി ആറാം മാസത്തിലും; 2014ൽ മരിച്ച ആൺ കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം അമൃതയിൽ നടത്തിയത് രോഗ വിവരം കണ്ടെത്താൻ മാത്രം; ആറാമത്തെ മരണം സ്വാഭാവികമെന്ന് പ്രാഥമിക വിലയിരുത്തൽ; തിരൂരിൽ ഈ കുടുംബത്തിന് 9 വർഷത്തിനിടെ നഷ്ടമായത് കുഞ്ഞുങ്ങളെ; കരുതലോടെ അന്വേഷണത്തിന് പൊലീസ്

ഒന്നാമത്തെ കുട്ടി മരിക്കുമ്പോൾ എട്ടുമാസം പ്രായം; രണ്ടാമത്തെ കുട്ടിക്ക് 55 ദിവസവും; മൂന്നാമത്തെ കുട്ടി 25-ാം ദിവസം മരിച്ചു; നാലാമത്തെ കുട്ടി മരിച്ചത് മൂന്നു വയസ്സും എട്ടുമാസവും ഉള്ളപ്പോൾ; അഞ്ചാമത്തെ കുട്ടി ആറാം മാസത്തിലും; 2014ൽ മരിച്ച ആൺ കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം അമൃതയിൽ നടത്തിയത് രോഗ വിവരം കണ്ടെത്താൻ മാത്രം; ആറാമത്തെ മരണം സ്വാഭാവികമെന്ന് പ്രാഥമിക വിലയിരുത്തൽ; തിരൂരിൽ ഈ കുടുംബത്തിന് 9 വർഷത്തിനിടെ നഷ്ടമായത് കുഞ്ഞുങ്ങളെ; കരുതലോടെ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ഒമ്പതു വർഷത്തിനിടെ ഒരുവീട്ടിലെ ആറു പിഞ്ചുകുട്ടികൾ മരിച്ചതിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 93 ദിവസം പ്രായമായ ആറാമത്തെ കുട്ടി മരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചൊവ്വാഴ്ച മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കേസിൽ നിർണ്ണായകമാകും.

തിരൂർ ചെമ്പ്ര റോഡിൽ തറമ്മൽ വീട്ടിൽ റഫീഖ്-സബ്‌ന ദമ്പതികളുടെ മക്കളാണു മരിച്ചത്. ചൊവ്വാഴ്ച മരിച്ച കുട്ടിയുടെ ദേഹത്ത് ബാഹ്യ പരിക്കുകളൊന്നും കാണാനില്ലെന്നാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട്. തിരൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹ പരിശോധന നടത്തിയത്. സ്വാഭാവിക മരണമായാണ് പ്രാഥമിക പരിശോധനയിൽ കാണുന്നതെന്ന് പരിശോധന നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം തലവൻ ഡോ. സിറിയക് ജോബ് പറഞ്ഞു. 2011-നു ശേഷമാണ് മരണങ്ങൾ. നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസ്സിൽ താഴെയുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസ്സിലും. സംസ്ഥാനത്തിനകത്തും പുറത്തും കുട്ടികളെ ഒട്ടേറെ ഡോക്ടർമാരെ കാണിച്ചിരുന്നുവെന്നും ജനിതക പ്രശ്‌നമാണ് മരണകാരണമെന്നുമാണ് വീട്ടുകാർ പറയുന്നത്.

9 വർഷത്തിനിടെ 6 കുഞ്ഞുങ്ങളെയാണ് ആ കുടുബത്തിന് നഷ്ടമായത്. തിരൂർ പരന്നേക്കാട് തറമ്മൽ റഫീഖ്- ഷബ്‌ന ദമ്പതികളുടെ 3 മാസം പ്രായമായ ആൺകുട്ടി ഇന്നലെ മരിച്ചതോടെയാണു മുൻപുണ്ടായ മരണങ്ങളും ചർച്ചയായത്. നാട്ടുകാർ ഇക്കാര്യങ്ങൾ പൊലീസിൽ അറിയിച്ചു. ഇതോടെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തിൽ അസ്വാഭാവികതയില്ലെന്നു ഡിവൈഎസ്‌പി കെ.എ. സുരേഷ് ബാബു പറഞ്ഞു. 6 കുഞ്ഞുങ്ങളുടെയും രോഗം കണ്ടുപിടിക്കാനായില്ലെന്നും മസ്തിഷ്‌കസംബന്ധമെന്നു കരുതുന്നതായും ചികിത്സാ രേഖകളിൽ ഇതു വ്യക്തമാണെന്നും ദമ്പതികൾ പറയുന്നു.

2014 ൽ മരിച്ച ആൺകുഞ്ഞിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതായി ബന്ധുക്കൾ പറഞ്ഞെങ്കിലും അത് അസുഖം കണ്ടെത്താനുള്ള പരിശോധന മാത്രമായിരുന്ന. സംശയങ്ങൾ തീർക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇപ്പോഴത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചികിത്സാ രേഖകളും പരിശോധിച്ചശേഷം മുൻ മരണങ്ങൾ അന്വേഷിക്കണോ എന്നു തീരുമാനിക്കുമെന്നും ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അറിയിച്ചു. കുട്ടികൾ മരിക്കുന്നതിനാൽ തകർന്നിരിക്കുകയാണെന്നും കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന് എല്ലാ സഹകരണവും നൽകുമെന്നും ദമ്പതികൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഒടുവിലത്തെ കുട്ടി മരിച്ചത്. കുട്ടിയെ അപസ്മാരത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. കുട്ടികളുടെ പിതാവിന്റെ സഹോദരനും നഗരസഭാ കൗൺസിലറുമായ തറമ്മൽ അഷ്‌റഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒന്നൊഴികെ മറ്റു മൃതദേഹങ്ങളെല്ലാം ഖബറടക്കിയത് പൊലീസ് ഇൻക്വസ്റ്റോ പോസ്റ്റുമോർട്ടമോ നടത്താതെയാണ്. ഒരു കുട്ടിക്ക് വീട്ടുകാർ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സ നടത്തിയിരുന്നു. ഈ കുട്ടിയുടെ പോസ്റ്റ്‌മോർട്ടമാണ് നടന്നത്. ആതവനാട് സ്വദേശിനിയായ സബ്‌നയെ 2000-ത്തിലാണ് റഫീഖ് വിവാഹംചെയ്തത്.

ഒന്നാമത്തെ കുട്ടി മരിക്കുമ്പോൾ എട്ടുമാസമായിരുന്നു പ്രായം. രണ്ടാമത്തെ കുട്ടി 55 ദിവസവും. മൂന്നാമത്തെ കുട്ടി 25 ദിവസം ആയപ്പോൾ മരിച്ചു. നാലാമത്തെ കുട്ടി മൂന്നുവയസ്സും എട്ടുമാസവും ഉള്ളപ്പോഴാണ് മരിച്ചത്. അഞ്ചാമത്തെ കുട്ടി ആറുമാസത്തിലും. ഇതിൽ ദുരൂഹത പൊലീസ് കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ആറാമത്തെ കുട്ടിയുടെ മരണത്തിൽ കരുതലോടെയാകും അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP