Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തനംതിട്ടയിൽ പണമെറിഞ്ഞ് വ്യവസായി വാങ്ങിയത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ഒരു നിയമസഭാ സീറ്റും; 2021ൽ മത്സരിക്കാൻ നോട്ടമിട്ടിരിക്കുന്നത് തിരുവല്ല സീറ്റ്; കേരളയാത്ര സ്‌പോൺസറിങ്ങും സംസ്ഥാന കമ്മിറ്റി ഓഫീസിലെ ലിഫ്റ്റ് നിർമ്മാണവും ഉൾപ്പെട്ട പാക്കേജിൽ തിരുവല്ലവും ചേരുമ്പോൾ ഭീഷണി പുതുശ്ശേരിക്ക്; അപകടം മുന്നിൽക്കണ്ട് റാന്നിയും തിരുവല്ലയുമായി വച്ചു മാറാൻ പുതുശേരിയുടെ കരുനീക്കം

പത്തനംതിട്ടയിൽ പണമെറിഞ്ഞ് വ്യവസായി വാങ്ങിയത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ഒരു നിയമസഭാ സീറ്റും; 2021ൽ മത്സരിക്കാൻ നോട്ടമിട്ടിരിക്കുന്നത് തിരുവല്ല സീറ്റ്; കേരളയാത്ര സ്‌പോൺസറിങ്ങും സംസ്ഥാന കമ്മിറ്റി ഓഫീസിലെ ലിഫ്റ്റ് നിർമ്മാണവും ഉൾപ്പെട്ട പാക്കേജിൽ തിരുവല്ലവും ചേരുമ്പോൾ ഭീഷണി പുതുശ്ശേരിക്ക്; അപകടം മുന്നിൽക്കണ്ട് റാന്നിയും തിരുവല്ലയുമായി വച്ചു മാറാൻ പുതുശേരിയുടെ കരുനീക്കം

ആർ കനകൻ

കോട്ടയം: കേരളാ കോൺഗ്രസി (എം) ന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനം മാത്രമല്ല, തിരുവല്ല നിയമസഭാ സീറ്റു കൂടിയാണ് വ്യവസായിക്ക് വിറ്റു കാശാക്കിയതെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് സ്ഥാനവും തിരുവല്ല നിയമസഭാ സീറ്റും ഉൾപ്പെടുന്ന ഒരു പാക്കേജാണ് വ്യവസായിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ ജില്ലാ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തത്വത്തിൽ തീരുമാനം ആയിക്കഴിഞ്ഞു. ജോസ് കെ മാണിയുടെ കേരളാ യാത്രയ്ക്ക് ശേഷം തീരുമാനം പാർട്ടി ചെയർമാൻ പ്രഖ്യാപിക്കുന്നതോടെ വ്യവസായിയുടെ കിരീട ധാരണം നടക്കും.

അതേസമയം, ജില്ലാ പ്രസിഡന്റ് സ്ഥാനം കച്ചവടം ചെയ്തതിൽ എതിരഭിപ്രായം ഇല്ലാത്ത മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും സംഘവും നിയമസഭാ സീറ്റു കൂടിയാണ് വിറ്റിരിക്കുന്നത് എന്നറിഞ്ഞ് അങ്കലാപ്പിലാണ്. കഴിഞ്ഞ തവണ ജോസഫ് എം പുതുശേരിയാണ് തിരുവല്ലയിൽ മത്സരിച്ചത്. ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും ഗ്യാങ്ങും കോൺഗ്രസിൽ നിന്ന് പിജെ കുര്യനും ചേർന്ന് കാലുവാരിയപ്പോൾ കഷ്ടിച്ച് 100 വോട്ടു പോലും മണ്ഡലത്തിൽ തികച്ചെടുക്കാനില്ലാത്ത ജനതാദളിലെ മാത്യു ടി തോമസ് വിജയിച്ചു. അതിന് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ പുതുശേരിയും സംഘവും ചേർന്ന് കാലുവാരിയതിന്റെ പ്രതികാരമാണ് വിക്ടറും സംഘവും നടത്തിയത്.

കേരളാ കോൺഗ്രസി(എം)ന്റെ ശക്തികേന്ദ്രമാണ് തിരുവല്ലയെങ്കിലും വിജയിക്കണമെങ്കിൽ കോൺഗ്രസിന്റെ സഹായം കൂടിയേ തീരു. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലും രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തും നിന്നും പുറത്തുപോരേണ്ടി വന്ന പിജെ കുര്യൻ തിരുവല്ല നിയമസഭാ സീറ്റ് നോട്ടമിട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ റാന്നിയും തിരുവല്ലയുമായി വച്ചു മാറിയെടുക്കണം എന്നൊരു നിർദ്ദേശം കേരളാ കോൺഗ്രസിൽ വന്നിട്ടുണ്ട്. ഇവിടെ മൽസരിക്കാനാണ് പുതുശേരിക്ക് താൽപര്യം. തിരുവല്ലക്കാരനായ വ്യവസായിയെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നൊഴിവാക്കുന്നതിന് കൂടി വേണ്ടിയാണിത്.

കളമെല്ലാം വെടിപ്പാക്കിയ ശേഷമാണ് വ്യവസായി ജില്ലാ പ്രസിഡന്റ് സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്. എതിർപ്പുണ്ടാകാൻ സാധ്യതയുള്ള ഏകയാൾ നിലവിലുള്ള ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആയിരുന്നു. എന്നാൽ വിക്ടറിനെ പർച്ചേസ് ചെയ്തതോടെ ആ എതിർപ്പ് ഒഴിവായി. ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം മാത്രമാണ് കച്ചവടത്തിന് എതിരേ രംഗത്തു വന്നിരിക്കുന്നത്. ഇവർക്കാകട്ടെ കൂടുതലായി ഏറ്റുമുട്ടാനും കഴിയുന്നില്ല. ജില്ലാ പ്രസിഡന്റ് സ്ഥാനം വിറ്റു കാശാക്കിയ വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. ഇത് കേരളാ കോൺഗ്രസിൽ വൻ ചലനവും സൃഷ്ടിച്ചു. എന്നാൽ, പരസ്യമായി പ്രതികരിക്കാൻ നേതാക്കൾ തയാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP