1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു; ബാലചന്ദ്രമേനോൻ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി; മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും.... ആരോടും പരിഭവമില്ല; നൃത്തത്തെ പ്രണയിച്ച് യവനികയിലൂടെ താരമായി; ക്യാൻസറെന്ന വില്ലൻ ബാധ്യതയായപ്പോൾ ദുരിത ജീവിതമെത്തി; എല്ലാം അറിഞ്ഞിട്ടും സഹായിക്കാതെ സഹപ്രവർത്തകരും: തൊടുപുഴ വാസന്തിയോട് മലയാള സിനിമ കാട്ടിയത് ക്രൂരത തന്നെ

November 28, 2017 | 08:26 AM IST | Permalinkസുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു; ബാലചന്ദ്രമേനോൻ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി; മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും.... ആരോടും പരിഭവമില്ല; നൃത്തത്തെ പ്രണയിച്ച് യവനികയിലൂടെ താരമായി; ക്യാൻസറെന്ന വില്ലൻ ബാധ്യതയായപ്പോൾ ദുരിത ജീവിതമെത്തി; എല്ലാം അറിഞ്ഞിട്ടും സഹായിക്കാതെ സഹപ്രവർത്തകരും: തൊടുപുഴ വാസന്തിയോട് മലയാള സിനിമ കാട്ടിയത് ക്രൂരത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊടുപുഴയിൽ ഇപ്പോൾ നിരവധി സിനിമകളുടെ ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിലും മുൻനിരയിലെ നടന്മാർ ഇതുവരെ ഇവരെ കാണാനെത്തിയിട്ടില്ല. സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു. ഇപ്പോൾ ഇടയ്ക്ക് വിളിച്ച് വിശേഷം തിരക്കാറുണ്ട്. ബാലചന്ദ്രമേനോൻ തൊടുപുഴയിൽ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി. ഇടവേള ബാബു, നിർമ്മാതാവ് സുരേഷ്‌കുമാർ, സജിത മഠത്തിൽ എന്നിങ്ങനെ ചുരുക്കം ചിലരൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും. ആരോടും പരിഭവമില്ല. സിനിമാക്കാരുടെ തിരക്ക് എനിക്കറിയാം. ഇനിയും അഭിനയിക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷെ...-മാസങ്ങൾക്ക് മുമ്പ് തൊടുപുഴ വാസന്തി പങ്കുവച്ച് വാക്കുകളായിരുന്നു ഇത്. എന്നിട്ടും ആരും ഈ നടിയെ തേടി മറ്റാരും എത്തിയില്ല. അതാണ് മലയാള സിനിമ. ഇന്ന് ഈ നടി വിടവാങ്ങുകയാണ്.

കുശുമ്പും കുന്നായ്മയും നിറഞ്ഞ അമ്മ വേഷങ്ങൾ.... അമ്മായിയുടെ ക്രൂരതകൾ... പിന്നെ തമാശയും. കഷ്ടപ്പാടിന്റെ ലോകത്ത് എത്തിയ തൊടുപുഴ വാസന്തി മലയാളത്തിലെ നിറ സാന്നിധ്യമായിരുന്നു. 16ഓളം ടെലിവിഷൻ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സർക്കാർ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഈ നടിക്ക് ദുരിതം മാത്രമായിരുന്നു ജീവിത സമ്പാദ്യമായി കിട്ടിയത്. അതായിരുന്നു മലയാള സിനിമയുടെ ക്രൂരതയും. അവരുടെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. ഒരു ചെവിക്ക് കേൾവിക്കുറവുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചികിൽസയ്ക്കായി എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ഈ അനുഗ്രഹീത കലാകാരി ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ഒന്നു പുറത്തിറങ്ങനോ ആരോടെങ്കിലും സഹായം അഭ്യർത്ഥിക്കാനോ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ജീവിതം. എല്ലാം ഏല്ലാവരും അറിഞ്ഞു. പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. ജീവിതം തന്നെ സിനിമയ്ക്കായി ഹോമിച്ച തൊടുപുഴ വാസന്തിക്ക് സിനിമാസംഘടനകളും സഹപ്രവർത്തകരും വിധിച്ചത് നരകയാതനായിരുന്നു. ഒടുവിൽ ആരോടും പരിഭവം പറയാതെ തൊടുപുഴക്കാരുടെ സ്വന്തം വാസന്തി ഓർമ്മയായി.

തൊടുപുഴ വാസന്തിയെ സഹായിക്കാൻ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയിൽ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്. അല്ലാതെ ആരും ഈ വഴി എത്തിയില്ല. കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളും വാസന്തിയെ മറന്നു. ദിലീപിന്റെ അറസ്റ്റോടെ താര സംഘടനയുടെ യോഗം പോലും ചേരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സംഘടനയെ സമ്മർദ്ദത്തിലാക്കി വാസന്തിയെ സഹായിക്കാനുള്ള ശ്രമവും നടന്നില്ല. അങ്ങനെ അവഗണനയുടെ തീചൂളയിൽ നിന്നാണ് വാസന്തി മരണത്തെ വരിക്കുന്നത്.

രണ്ട് മാസം മുമ്പാണ് രോഗം മൂർച്ഛിച്ചത്. അതോടെയാണ് ഒരു കാൽ മുറിച്ചു കളഞ്ഞത്. തൊണ്ടയിലെ കാൻസറിന് 20 റേഡിയേഷനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇത് പൂർത്തിയായി. എല്ലാ മാസവും കീമോ ചെയ്തു. ഒരു ചെവിയുടെ കേൾവി പൂർണ്ണമായും നഷടപ്പെട്ടു. ഒരു കിഡ്‌നിയും തകരാറിലായി. രോഗാവസ്ഥയിൽ കഴിയുന്ന അവശകലാകാരന്മാർക്ക് താരങ്ങളുടെ സംഘടനയായ അമ്മ നല്കുന്ന കൈ നീട്ടമായ 5000 രൂപ മാസം തോറും ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വാസന്തിയുടെ ചികിൽസയ്ക്ക് മതിയായിരുന്നില്ല. അച്ഛനും അമ്മയും ഭർത്താവും രോഗം വന്നാണ് മരിച്ചത്. ഇവരുടെ ചികിൽസയ്ക്ക് സമ്പാദ്യമെല്ലാം ചെലവാക്കേണ്ടി വന്നു വാസന്തിക്ക്. ഏഴുവർഷം മുമ്പാണ് കാൻസർ ബാധിച്ച് ഭർത്താവ് രജീന്ദ്രൻ മരിച്ചത്. മക്കളില്ലാത്ത ഇവർ അസുഖത്തെ തുടർന്ന് ഇപ്പോൾ വീടിന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സിനിമയിൽ കിട്ടിയ വരുമാനം കൊണ്ട് തൊടുപുഴയിൽ വാസന്തി ഒരേക്കർ ഭൂമി വാങ്ങിയിരുന്നു. ഇതിൽ പകുതി സ്ഥലം ഭർത്താവിന്റെ ചികിത്സക്കായി വിറ്റിരുന്നു.

പതിനാറ് വയസുള്ളപ്പോൾ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് തൊടുപുഴ വാസന്തി സിനിമയിലെത്തിയത്. എന്റെ നീലാകാശം എന്ന സിനിമയിലാണ് ആദ്യമായി കഥാപാത്രമായത്. 2016ൽ പുറത്തിറങ്ങിയ ഇതു താൻടാ പൊലീസ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാന അഭിനയിച്ചത്. വീടിനോട് ചേർന്ന് ഡാൻസ് സ്‌കൂൾ നടത്തിയാണ് ഭർത്താവിന്റെ മരണ ശേഷം ജീവിതം മുന്നോട്ട് കൊണ്ടു പോയത്. നൃത്തം പഠിക്കാൻ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അസുഖം കലശലാകുകയും കാൽ മുറിച്ചുകളയുകയും ചെയ്തതോടെ ഈ വരുമാന സാധ്യതയും അടഞ്ഞു. പിതാവ് രാമകൃഷ്ണൻ നായർ കാൻസർ രോഗബാധിതനായതോടെ വാസന്തി സിനിമയിൽനിന്നു കുറച്ചു കാലം മാറി നിന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തി. അപ്പോൾ ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായർ നാടക നടനും മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയുമായിരുന്നു. വാസന്തിയുടെ പിതാവ് 'ജയ്ഭാരത്' എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു. പതിനാറാം വയസ്സിൽ വാസന്തി ഉദയായുടെ 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ'യിൽ ഒരു നൃത്തം അവതരിപ്പിച്ചു. അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. 'പീനൽകോഡ്' എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. 'എന്റെ നീലാകാശം' എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു.

കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം അവിസ്മരണീയമാക്കയതോടെ വാസന്തി തിരക്കുള്ള നടിയായി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ പിന്നീട് അവർ സാന്നിധ്യമായി. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്‌കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. വേദന കാർന്ന് തിന്നുമ്പോഴും ഇനിയും സിനിമയിൽ അഭിനയിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. സിനിമാ നിർമ്മാതാവ് കൂടിയായിരുന്നു ഭർത്താവ്.

അസുഖം മൂർച്ഛിച്ചതോടെ തൊടുപുഴ വാസന്തിയുടെ ദുരിതം ചർച്ചയായി. അന്ന് മാധ്യമങ്ങളോട് തന്റെ കലാ ജീവിതം വിശദീകരിക്കുകയും ചെയ്തു. ഞങ്ങൾ ഒമ്പത് മക്കളാണ്. ആറ് പെണ്ണും മൂന്ന് ആണും. അച്ഛൻ കെ ആർ രാമകൃഷ്ണൻ നായർ നാടകനടനായിരുന്നു. ജയ്ഭാരത് എന്ന പേരിൽ ബാലെ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ പങ്കജാക്ഷിയമ്മ തിരുവാതിരകളി ആശാട്ടിയും. മക്കളെയെല്ലാവരെയും കലാകാരന്മാരാക്കണം... അതായിരുന്നു അച്ഛന്റെ ആഗ്രഹം. തിരുവാതിരയും നൃത്തവും പഠിപ്പിച്ചത് അമ്മ പി പങ്കജാക്ഷിയമ്മയാണ്. അച്ഛന്റെ വഴിയേ അഭിനയവും വഴങ്ങി. ഒമ്പതാം വയസിൽ എസ് പി പിള്ളയ്ക്കൊപ്പം 'ത്യാഗഭൂമി' എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് എന്റെ കലാജീവിതം ആരംഭിച്ചത്.-ഇങ്ങനെയായിരുന്നു വാസന്തി തന്റെ ഓർമ്മകൾ അന്ന് പങ്കുവച്ചത്.

നൃത്താഭിരുചി മുന്നിലേയ്ക്കുള്ള പടവുകൾ സുഗമമാക്കി. ശാരംഗപാണിയുടെ ട്രൂപ്പിൽ ചേർന്നതോടെ സിനിമയിലേക്കുള്ള വാതിൽ തുറന്നു. അവിടെനിന്ന് ഉദയാ ചിത്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായി. 1975ലാണ് ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ''യിലൂടെ. അതിൽ, കൂട വേണോ കൂട.. എന്ന ഒരു നൃത്തഗാന രംഗത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയ്ക്ക് നൂറു രൂപയായിരുന്നു പ്രതിഫലം.'ചെന്നായ് വളർത്തിയ കുട്ടി' എന്ന സിനിമയിലാണ് ആദ്യമായി ഞാൻ ഡയലോഗ് പറഞ്ഞത്. നൃത്തം അഭ്യസിച്ചിരുന്നതിനാൽ ഉദയാചിത്രങ്ങളിലെ നൃത്തരംഗങ്ങളിൽ ഏറെ അവസരങ്ങളും ലഭിച്ചു-ഇങ്ങനെയാണ് മാസങ്ങൾക്ക് മുമ്പ് വാസന്തി തന്റെ കലാജീവിതത്തെ ഓർത്തെടുത്തത്.

അഭിനയസാധ്യതയുള്ള സിനിമകളിലേയ്ക്കുള്ള തൊടുപുഴ വാസന്തിയുടെ കടന്നുവരവ് പിന്നീടാണ്. 'സ്ത്രീ ഒരു ദുഃഖം', അവളുടെ പ്രതികാരം, മോചനം എന്നീ സിനിമകളാണ് അതിനുള്ള സാധ്യത തുറന്നത്. ആദ്യത്തെ പ്രധാന ബ്രേക്ക് ഐ വി ശശിയുടെ 'അഭിനിവേശം' ആയിരുന്നു. കെ ജി ജോർജിന്റെ 'യവനിക'യാണ് രണ്ടാം വരവിലെ ബ്രേക്ക് ആയത്. അതിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം കൈനിറയെ പടങ്ങൾ കിട്ടി. സിനിമയിലെ 'തിരക്ക്' അനുഭവിച്ച കാലം. 1982ൽ പുറത്തിറങ്ങിയ 'ആലോലം' എന്ന സിനിമയിലെ 'ജാനകി' എന്ന കഥാപാത്രം മറക്കാനാകില്ല. കെ ആർ വിജയയും ഞാനുമായിരുന്നു അതിലെ നായികമാർ. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തത്തുല്യ വേഷങ്ങൾ വേറെ തേടിയെത്തിയില്ലെന്നതാണ് യാഥാർത്ഥ്യം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!
കൊറോണയെ വോട്ടാക്കി മാറ്റാനും കൂടുതൽ ശവശരീരങ്ങൾ കാണാനും ആഗ്രഹമുണ്ടെങ്കിൽ മാത്രം ട്രംപ് ഈ പണി തുടരുക; അല്ലെങ്കിൽ അൽപം കൂടി മര്യാദ കാട്ടുക; ട്രംപിനു ചുട്ട മറുപടിയുമായി ലോകാരോഗ്യ സംഘടനാ തലവൻ; എല്ലാ രാഷ്ട്രത്തലവന്മാരും പൗരന്മാരുടെ ജീവൻ രക്ഷ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും ആവശ്യം; ചൈനയുടെ താത്പര്യപ്രകാരം തലവനായ എത്യോപ്യാക്കാരനും അമേരിക്കൻ പ്രസിഡണ്ടും കൊറോണ കാലത്ത് ഏറ്റുമുട്ടുമ്പോൾ ലോകത്തിനു ആശങ്ക ബാക്കി
ചെറിയ തെറ്റിന് പോലും വലിയ ശാസന നൽകുന്ന ടീം ലീഡർ; ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകർക്ക് താങ്ങും തണലുമാകുന്ന ടീച്ചർ; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റിൽ ഒരുക്കിയ വാർ റൂമിന്റെ ഇടപെടൽ മികവിൽ; നിസ്സാമുദ്ദീനിൽ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കൽ കേരളത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്
ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി
സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ
അമേരിക്കയേയും യൂറോപ്പിനേയും കണ്ണീരിലാക്കി കൊറോണയുടെ അശ്വമേധം; പിടിച്ചു കെട്ടാൻ ആർക്കും കഴിയാതെ വന്നതോടെ മഹാമാരി ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; മരണ സംഖ്യയും നീങ്ങുന്നത് ലക്ഷം കണക്കിലേക്ക്; അമേരിക്കയിൽ മാത്രം നാലര ലക്ഷത്തോട് അടുത്ത് വൈറസ് ബാധിതർ; പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും രോഗാണു കടൽ കടന്നപ്പോൾ മരണ നിരക്കിലും വർദ്ധന; കോവിഡ് 19ൽ ലോക ശക്തികൾ വിറയ്ക്കുമ്പോൾ
യു എ പി എ ക്കെതിരെ തലേ ആഴ്ച വരെ പാർലമെന്റിൽ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നത്; നമ്മൾക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടിൽ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല; പാർട്ടിയിൽ ഇനി വിശ്വാസമില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അലന്റെ പിതാവ്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം