Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ വിവാദത്തെ തള്ളി ധനമന്ത്രി! പുതിയതായി ഒരു വാഹനവും വാങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല; സഭയിൽ അവതരിപ്പിച്ച കണക്ക് നേരത്തെ വാങ്ങിയ വാഹനങ്ങളുടെ പട്ടിക മാത്രം; വാടകയ്ക്ക് വാഹനം വാങ്ങുന്നതിനുള്ള തീരുമാനം ആർക്കൊക്കെ ബാധകമെന്നും പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക്ക്; നിയമസഭയിൽ ഉപധനാഭ്യർത്ഥനയിൽ വച്ച കാർ പട്ടികയിൽ മന്ത്രിയുടെ വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നു എന്ന ആരോപണം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നേരത്തെ വാങ്ങിയ വണ്ടികളുടെ പട്ടികയാണ് നിയമസഭയിൽ സമർപ്പിച്ചത്. വാടകയ്ക്ക് വാഹനം വാങ്ങാനുള്ള തീരുമാനം ആർക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ചലവ് ചുരുക്കുമെന്ന് പറഞ്ഞ അതേ ബജറ്റ് ദിനം തന്നെ എട്ട് പുതിയ കാറുകൾ വാങ്ങാനുള്ള ഉപ ധനാഭ്യർത്ഥന നിയമസഭയിൽ വെച്ചത് ഏറെ വിവാദമായിരുന്നു. വിവിധ വകുപ്പുകൾക്കായി എട്ട് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള അഭ്യർത്ഥനയാണ് നിയമസഭയിൽ വെച്ചത്.

ഇതിൽ ഒരെണ്ണം ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനാണ്.ഡൽഹി കേരള ഹൗസ് ജിഎസ്ടി കമ്മീഷണർ, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ, പെതുമരാമത്ത് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനിയർ, സയൻസ് ആൻഡ് ടെക്നോളജി, വൈസ് പ്രസിഡന്റ്, അർബൺ അഫയേഴ്സ് ഡയറ്കടർ, ആലപ്പുഴ വ്യവസായ ട്രിബ്യൂണൽ, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബഡ്സ്മാൻ എന്നിങ്ങനെ എട്ട് വാഹനങ്ങളാണ് വാങ്ങുന്നത്. ഏത് തരത്തിലുള്ള വാഹനമാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നില്ല. ടോക്കൺ അഡ്വാൻസാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ആളുകളെ കുറയ്ക്കുമെന്നും മന്ത്രി മന്ദിരങ്ങൾ അനാവശ്യമായി മോടി പിടിപ്പിക്കില്ലെന്നുമൊക്കെ ആയിരുന്നു ഈ പ്രഖ്യാപനങ്ങൾ. ഇതുകേട്ട് എല്ലാവരും കൈയടിക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ പിണറായി സർക്കാറിന്റെ ഓരോ ധൂർത്തിനെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നു. അനാവശ്യമായി വാഹനങ്ങൾ വാങ്ങലും ഇല്ലാത്ത തസ്തിക ഉണ്ടാക്കി ആളെ തിരുകി കയറ്റലുമെല്ലാമായി ധൂർത്തു പൊടിപൊടിച്ചു. സർക്കാർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾക്ക് ഇടയിലൂടെ കടന്നു പോകുമ്പോഴായിരുന്നു ഇത്.

കേന്ദ്രത്തിന്റെ കുറവു നികത്താൻ എന്ന പേരിലാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കേരളാ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക അച്ചടക്കം പാലിക്കും എന്നതായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട ഒരു കാര്യം. കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതിന്റെ ഭാഗമായി ഐസക്ക് കൈക്കൊണ്ടത് പുതുതായി വാഹനങ്ങൾ വാങ്ങില്ലെന്നും പകരം കാറുകൾ വാടകയ്ക്ക് എടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം. എന്നാൽ, ഐസക്ക് പറഞ്ഞത് എത്രത്തോളം ആത്മാർത്ഥമായിട്ടാണ് എന്ന ചോദ്യം ഉയർത്തുന്നതാണ് അദ്ദേഹം സഭയിൽ വെച്ച ഉപധനാഭ്യർത്ഥനയിൽ ഉൾപ്പെട്ട ഭാഗം.

ഇനി പുതിയ വാഹനങ്ങൾ വാങ്ങില്ലെന്നും പകരം കരാർ വാഹനങ്ങൾ വാങ്ങുമെന്നുമുള്ള ബജറ്റിനോടൊപ്പം തന്നയാണ് അദ്ദേഹം നിയമസഭയിൽ ഉപധനാഭ്യർത്ഥന നടത്തിയത്. ഇതിൽ എട്ട് പുതിയ വാഹനം വാങ്ങാനുള്ള അനുമതിയാണ് നടക്കുന്നത്. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്തിന് വേണ്ടിയാണ് ഒരു വാഹനം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.എന്നാൽ, ഇത് വാങ്ങുന്നത് കേരളാ ഹൗസിന്റെ പേരിലാണെന്ന് മാത്രം. സെയിൽ ടാക്‌സ് കമ്മീഷണർക്ക് വേണ്ടായാണ് എട്ട് വാഹനങ്ങളിൽ ഒരെണ്ണം വാങ്ങിയിരുന്നു. നേരത്തെ വാങ്ങിയ വാഹനത്തിന്റെ പട്ടികയാണ് ഇതെന്നാണ് ഇപ്പോൾ മന്ത്രിയുടെ പ്രതികരണം.

ജോയിന്റ് കമ്മീഷണർ ലാന്റ് റവന്യു, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്‌ളു. റോഡ്‌സ് കോട്ടയം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവെയർമെന്റ് വകുപ്പ്, അർബൻ അഫേയ്‌ഴ്‌സ് ഡയറക്ടർ,
ഇൻഡസ്ട്രിയൽ ട്രൈബൂണൽ, ആലപ്പുഴ, എൽ.എസ്.ജി.ഡ് ഓബുഡ്‌സ്മാൻ എന്നിവർക്ക് വേണ്ടിയുമാണ് മറ്റ് വാഹനങ്ങൾ വാങ്ങിയത്.

ഇതിൽ ഒരു വാഹനംന്യൂഡൽഹിയിലെ കേരളാ ഹൗസിന് വേണ്ടിയാണ്. ഈ വാഹനം ആർക്കുവേണ്ടിയാണെന്ന് പറയുന്നില്ല. എന്നാൽ പുതിയതായി ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ സമ്പത്തിന് വേണ്ടിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി ഡൽഹിയിൽ എത്തുമ്പോൾ അദ്ദേഹത്തിന് സഞ്ചരിക്കാനാണോ ഈ വാഹനം വാങ്ങുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP