Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതി 'ന്യായ് ഫോർ ഇന്ത്യ' ഗെയിം ചേഞ്ചർ ആകുമോ? പദ്ധതിയുടെ സാമ്പത്തിക ഉപദേശത്തിന് പിന്നിൽ ലോകപ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും; തെരഞ്ഞെടുപ്പു കളത്തിലെ നിർണായക പദ്ധതിക്കായി മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും കൂട്ടുപിടിച്ച് രാഹുൽ ഗാന്ധി; തൊഴിലുറപ്പു പദ്ധതി മോഡലിൽ നടപ്പിലാക്കുമെന്ന ഉറപ്പ് പ്രതീക്ഷയറ്റ ഗ്രാമീണ ജനതയ്ക്ക് ഉണർവാകും

കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതി 'ന്യായ് ഫോർ ഇന്ത്യ' ഗെയിം ചേഞ്ചർ ആകുമോ? പദ്ധതിയുടെ സാമ്പത്തിക ഉപദേശത്തിന് പിന്നിൽ ലോകപ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും; തെരഞ്ഞെടുപ്പു കളത്തിലെ നിർണായക പദ്ധതിക്കായി മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും കൂട്ടുപിടിച്ച് രാഹുൽ ഗാന്ധി; തൊഴിലുറപ്പു പദ്ധതി മോഡലിൽ നടപ്പിലാക്കുമെന്ന ഉറപ്പ് പ്രതീക്ഷയറ്റ ഗ്രാമീണ ജനതയ്ക്ക് ഉണർവാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാവി നിർണയിക്കുക കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതിയായ 'ന്യായ് ഫോർ ഇന്ത്യ' ആകുമോ? പദ്ധതിയുടെ സാമ്പത്തിക ഉപദേശത്തിന് പിന്നിൽ ലോക പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുമുണ്ട്. അദ്ദേഹം മാത്രമല്ല, മുൻ ആർബിഐ ഗവർണർ രഘുറാം രാജനും കോൺഗ്രസിന്റെ നിർണായകമായ തെരഞ്ഞെടുപ്പു പദ്ധതിയുടെ തന്ത്രം മെനയുന്നതിൽ പങ്കാളികളായി.

ജാതി രാഷ്ട്രീയം കളിക്കുന്നവർക്ക് ബദലായാണ് ഇവരുടെ നീക്കങ്ങൾ. ജാതിസംഘർഷ രാഷ്ട്രീയത്തിൽ നിന്ന് വരുമാന, സ്വത്ത് വിതരണ രാഷ്ട്രീയത്തിലേക്ക് ചുവടു മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുറഞ്ഞ വരുമാനം ഉറപ്പുനൽകുന്ന പദ്ധതി ഏറ്റവും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും പിക്കെറ്റി പറഞ്ഞു. പാരിസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസറായ പിക്കെറ്റിക്കൊപ്പം ഇന്ത്യൻ വംശജനായ യുഎസ് സാമ്പത്തിക വിദഗ്ധൻ അഭിജിത് ബാനർജിയും വരുമാന പദ്ധതിക്കു സാമ്പത്തികോപദേശം നൽകുന്നു. മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിൽ ഇക്കണോമിക്‌സ് പ്രഫസറാണ് അഭിജിത്.

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ച 'കാപിറ്റർ ഇൻ ദ് ട്വന്റിഫസ്റ്റ് സെൻച്വറി' (2013) എന്ന കൃതിയിലൂടെയാണു പിക്കെറ്റി അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ശ്രദ്ധേയനായത്. പിന്നീട് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളിലും പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ സാമ്പത്തിക അസമത്വം കഴിഞ്ഞ 3 ദശകത്തിനിടെ ഭീമമായ തോതിൽ വർധിച്ചുവെന്നാണ് പിക്കെറ്റിയുടെ നിരീക്ഷണം.

1930 കളിൽ ബ്രിട്ടിഷ് ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 30 ശതമാനവും ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലായിരുന്നു. 1951 80 കാലഘട്ടത്തിൽ സമൂഹത്തിൽ അടിത്തട്ടിലുള്ളവരുടെ വരുമാന നില ഉയർന്നതോടെ ദേശീയ വരുമാനത്തിൽ അതിസമ്പന്നരുടെ വിഹിതം 6% ആയി കുറഞ്ഞുവെങ്കിലും 1980 കൾക്കുശേഷം സ്ഥിതി മാറിയെന്നു പിക്കെറ്റി വാദിക്കുന്നു. പിക്കെറ്റിയുടെ കണക്കുകൾ വസ്തുതാപരമല്ലെന്ന വിമർശനമുണ്ടെങ്കിലും സാമ്പത്തിക അസമത്വം സംബന്ധിച്ച നിലപാടുകൾ പ്രധാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം പിക്കറ്റിക്കൊപ്പം തന്ത്രങ്ങളിൽ പങ്കാളികളായത് പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷൻ പി. ചിദംബരം നേരിട്ട് ഇടപെട്ടതിനെ തുടർന്ന് രഘുറാം രാജനും തന്നാൽ കഴിയുന്ന സഹായം നൽകിയിരുന്നു. മുമ്പ് തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയത് യുപിഎ സർക്കാറാണ്. അന്ന് കോൺഗ്രസ് വാഗ്ദാനം പാലിച്ചതിന്റെ മാതൃക പുതിയ കോൺഗ്രസ് സർക്കാർ വന്നാലും ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി ജനങ്ങൾക്കിടയിൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

തിരഞ്ഞെടുപ്പു വാഗ്ദാനമായ മിനിമം വേതന പദ്ധതി പ്രകാരം രാജ്യത്തെ 5 കോടി നിർധന കുടുംബങ്ങൾക്കു പ്രതിവർഷം നൽകുക 72,000 രൂപ വീതമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. 12,000 രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ളവരെയാകും പദ്ധതിയിലുൾപ്പെടുത്തുക. ഇവർക്കു മാസം 12,000 രൂപ വേതനം ഉറപ്പാക്കും. നിലവിൽ പ്രതിമാസ വേതനം 7000 രൂപയാണെങ്കിൽ ബാക്കി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങൾ ഗുണഭോക്താക്കളാകും; ജനസംഖ്യയുടെ 20 %.

കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പദ്ധതി ദാരിദ്ര്യത്തിനെതിരായ അവസാന യുദ്ധമായിരിക്കുമെന്നു രാഹുൽ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിർമ്മാർജന പദ്ധതിയാകും ഇത്. കഴിഞ്ഞ 5 വർഷം ജനങ്ങൾ ഒട്ടേറെ പീഡനങ്ങൾ സഹിച്ചെന്നും അവർക്കു ന്യായമായ അവകാശങ്ങൾ ലഭിക്കണമെന്നും ചൂണ്ടിക്കാട്ടിയ രാഹുൽ പദ്ധതിക്കു 'ന്യായ് ഫോർ ഇന്ത്യ' എന്നു പേരിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP