Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടിണി മൂലം സ്വന്തം കുഞ്ഞിനെ ശിശുഭവന് കൈമാറേണ്ടി വന്ന അമ്മയുടെ നാട്ടിൽ സുരക്ഷയുടെ പേരിൽ മറ്റൊരു ധൂർത്ത് കഥകൂടി; ഹെലികോപ്ടർ വാങ്ങാനുള്ള നീക്കത്തിന് പിന്നാലെ കോടികൾ ചെലവിൽ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി പൊലീസ് വാങ്ങുന്നു; മുഖ്യമന്ത്രിക്കെതിരെയുള്ള മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഖജനാവ് കാലിയാക്കൽ; ഒരു ഡസനോളം സുരക്ഷാ ഉദ്യോഗസ്ഥർ അകമ്പടിക്കുണ്ടായിട്ടും കേരളാ മുഖ്യന് സുരക്ഷ പോരെന്ന് കേട്ട് ഞെട്ടി മലയാളികൾ

പട്ടിണി മൂലം സ്വന്തം കുഞ്ഞിനെ ശിശുഭവന് കൈമാറേണ്ടി വന്ന അമ്മയുടെ നാട്ടിൽ സുരക്ഷയുടെ പേരിൽ മറ്റൊരു ധൂർത്ത് കഥകൂടി; ഹെലികോപ്ടർ വാങ്ങാനുള്ള നീക്കത്തിന് പിന്നാലെ കോടികൾ ചെലവിൽ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി പൊലീസ് വാങ്ങുന്നു; മുഖ്യമന്ത്രിക്കെതിരെയുള്ള മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഖജനാവ് കാലിയാക്കൽ; ഒരു  ഡസനോളം സുരക്ഷാ ഉദ്യോഗസ്ഥർ അകമ്പടിക്കുണ്ടായിട്ടും കേരളാ മുഖ്യന് സുരക്ഷ പോരെന്ന് കേട്ട് ഞെട്ടി മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും പൊലീസ് പൈലറ്റ് വാഹനങ്ങളും വഴിയോരങ്ങൾ പോലും പൊലീസ് പട കാവൽ നിൽക്കുമ്പോഴും കേരളാ മുഖ്യന് സുരക്ഷ പോരാ. മുഖ്യമന്ത്രിക്ക് സുരക്ഷ പോരെന്ന വാദത്തിൽ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി വാങ്ങാനൊരുങ്ങുകയാണ് സംസ്ഥാന പൊലീസ്.

പട്ടിണി മൂലം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കേണ്ടി അമ്മയുടെ വാർത്ത പുറത്തുവന്നതിന് പിന്നലെയാണ് സുരക്ഷയുടെ പേരിൽ സർക്കാരിന്റെ ധൂർത്ത്. പൊലീസിന്റെ ഹെലികോപ്ടർ വിവാദം കൊടുംപിരി കൊണ്ട് നിൽക്കുമ്പോഴാണ് ജാപ്പനീസ് കമ്പനിയുടെ മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾ കൂടി കോടികൾ ചെലവിട്ട് വാങ്ങാനൊരുങ്ങുന്നത്. വി.ഐ.പി സുരക്ഷയുടെ ഭാഗമായിട്ടാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ടെൻഡർ വിളിക്കാതെയാണ് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നത്. ഒന്നരക്കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണു കാറുകൾ വാങ്ങുന്നത്.നിലവിൽ 4 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സംസ്ഥാനത്തുണ്ട്. 2 ടാറ്റാ സഫാരിയും 2 മിത്‌സുബിഷി പജേറോയും. കഴിഞ്ഞ വർഷമാണ് 1.10 കോടി ചെലവിൽ 2 ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയത്. ടെൻഡറില്ലാതെ ഇവ വാങ്ങാൻ 30% തുക മുൻകൂറായി നൽകിയ ഡിജിപിയുടെ നടപടിയിൽ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിക്കാനാകില്ലെന്നായിരുന്നു മറുപടി.

ഇപ്പോൾ മാവോയിസ്റ്റ് ഭീഷണി പറഞ്ഞാണു ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആകാശസഞ്ചാരത്തിനു വേണ്ടിയാണിതെന്നു പൊലീസ് ഉന്നതങ്ങളിൽ തന്നെ സംസാരമുണ്ട്. രക്ഷാപ്രവർത്തനത്തിന്റെയും മാവോയിസ്റ്റുകളുടെയും പേരിൽ വാടകയ്‌ക്കെടുത്താൽ പ്രശ്‌നമില്ലെന്നാണു സർക്കാരിനു കിട്ടിയ ഉപദേശം. മുൻപു കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഹെലികോപ്റ്റർ വാങ്ങാനുള്ള പൊലീസ് നീക്കം വിവാദമായപ്പോൾ ഉപേക്ഷിച്ചിരുന്നു. പ്രളയസമയത്തും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ പൊലീസ് ഈ നീക്കം നടത്തി.

അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോൾ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി 365 ദിവസവും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ആവശ്യമുള്ളപ്പോൾ ദിവസ വാടകയ്ക്ക് ഇതു ലഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണു മാസം 1.44 കോടി രൂപ വാടക നൽകിയുള്ള ധൂർത്ത്. മാസം 20 മണിക്കൂർ പറപ്പിക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നൽകണം. ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതു വിവാദമായതിനെത്തുടർന്ന് ഉത്തരവു രഹസ്യമായി വയ്ക്കാൻ ആഭ്യന്തര വകുപ്പിനു സർക്കാർ നിർദ്ദേശം നൽകി.

അതീവ സുരക്ഷാ അകമ്പടിയോടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മറ്റൊരു മുഖ്യമന്ത്രിമാർക്കും ഇല്ലാത്ത വിധത്തിലാണ് പിണറായി വിജയന് സുരക്ഷ ഒരുങ്ങുന്നത്. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ നിന്നും അദ്ദേഹത്തിന്റെ വസതിയായ ക്ലിഫ്ഹൗസിലേക്ക് യാത്ര ചെയ്യുമ്പോൾ പോലും ട്രാഫിക് ലൈറ്റുകൾ ഓഫ് ചെയ്തും അകമ്പടി വാഹനങ്ങളോടും കൂടിയാണ് പിണറായി വിജയൻ യാത്ര ചെയ്യുക.

ഈ മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി കൂടി ഉണ്ടെന്ന സാഹചര്യത്തിൽ പിണറായിയുടെ സുരക്ഷ വീണ്ടും വർദ്ധിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ബീഷണി നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ ്അടിയന്തര തീരുമാനം. വയനാട് അടക്കമുള്ള ജില്ലകളിലേക്കുള്ള യാത്രകളിൽ കൂടുതൽ സുര്ക്ഷാ അംഗങ്ങളെ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ. മുബൈൽ ജാമറും പ്രത്യേക സുരക്ഷയും വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP