Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കേസിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്; ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് എടുത്ത് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആരോപണം

സോളാർ കേസിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്; ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് എടുത്ത് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ കേസ് വീണ്ടുമുയർത്തി പിണറായി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് വീണ്ടും സോളാർ ബോംബ് പൊട്ടിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെയാണ് ലൈംഗിക പീഡനത്തിന് കേസെടുത്തിരിക്കുന്നത്. ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നുണ്ട്. സഹായം നൽകാമെന്നാരോപിച്ച് പീഡിപ്പിച്ചെന്ന് സോളാർ സംരംഭകയായ യുവതിയുടെ പരാതിയിലാണ് കേസ്.

ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു. നേരത്തെയുള്ള ആരോപണങ്ങളുടെ തുടർച്ച തന്നെയാണ് കേസ്. സോളാർ വ്യവസായം തുടങ്ങുന്നതിന് ജനപ്രതിനിധികൾ ന്നെ നിലയിൽ സഹായ വാഗ്ദാനം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയുമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. നേരത്തെ നൽകിയ പീഡന പരാതിയിൽ സാഹചര്യ തെളിവുകളും മറ്റും ചൂണ്ടിക്കാണിച്ച് മുമ്പുണ്ടായിരുന്ന പരാതികൾ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലവിൽ ഹൈബി ഈഡനടക്കമുള്ള ജനപ്രതിനിധികൾക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

2013ലാണ് സോളാർ കേസ്. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന കമ്പനിയുടെ പേരിൽ വ്യവസായിയെ പരിചയപ്പെട്ട ഇരുവരും സോളാർ പാനലും കാറ്റാടി യന്ത്രവും സ്ഥാപിച്ച് വിതരണാവകാശം നൽകാമെന്ന് കാണിച്ച് വ്യവസായിയെ പറ്റിക്കുകയായിരുന്നു. 1.05കോടിയാണ് ഇരുവരും തട്ടിയെടുത്തത്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

സോളാർ തട്ടിപ്പിനെ തുടർന്ന് യുവതി 2013 ൽ പൊലീസ് പിടിയിലായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു സോളാർ അഴിമതി വിവാദം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നു അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർ. എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് ഹൈബി ഈഡനേയും ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് അടൂർ പ്രകാശിനെയും പരിഗണിച്ചിരുന്നു. ഇ സാഹചര്യത്തിൽ ഇപ്പോൾ കേസെടുത്തതിൽ രാഷ്ട്രീയമാനവും കൂടി ഉയർന്നിരിക്കുകയാണ്.

നേരത്തെ മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുവതി എ.ഡി.ജി.പി എസ് . അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലും കെ.സി. വേണുഗോപാൽ ഡൽഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകൾ ചുമത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. യുവതി സമർപ്പിച്ച മറ്റ് നാല് പരാതികളിൽ മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ, അടൂർ പ്രകാശ് അടക്കം യുഡിഎഫിലെ മറ്റ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയായിരുന്നു. സോളാർകേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ മുമ്പാകെ യുവതി സമർപ്പിക്കപ്പെട്ട കത്തുകളിൽ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP