Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീതത്തോടിനെ നടുക്കി മണിക്കൂറുകൾ വ്യത്യാസത്തിലുള്ള സുഹൃത്തുക്കളുടെ മരണം; ഒരാൾ മരിച്ചത് സുഹൃത്തിന്റെ മൃതദേഹം കണ്ട് മടങ്ങവെ; മറ്റൊരാൾ മരിച്ചത് ആദ്യം മരിച്ചയാളിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് നിൽക്കവെ; മൂവരും മരണത്തിൽ ഒന്നിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; ഈറ്റ-തടി ലോഡിങ് തൊഴിലാളികളുടെ മരണങ്ങളിൽ ഞെട്ടി കുടുംബങ്ങളും

സീതത്തോടിനെ നടുക്കി മണിക്കൂറുകൾ വ്യത്യാസത്തിലുള്ള സുഹൃത്തുക്കളുടെ മരണം; ഒരാൾ മരിച്ചത് സുഹൃത്തിന്റെ മൃതദേഹം കണ്ട് മടങ്ങവെ; മറ്റൊരാൾ മരിച്ചത് ആദ്യം മരിച്ചയാളിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് നിൽക്കവെ; മൂവരും മരണത്തിൽ ഒന്നിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; ഈറ്റ-തടി ലോഡിങ് തൊഴിലാളികളുടെ മരണങ്ങളിൽ ഞെട്ടി കുടുംബങ്ങളും

മറുനാടൻ ഡെസ്‌ക്‌

സീതത്തോട്: സീതത്തോടിനെ അപ്പാടെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന മൂന്നു മരണങ്ങൾ. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു സുഹൃത്തുക്കളായ മൂന്നു പേരും നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച് വിടപറഞ്ഞത്. ആങ്ങമൂഴി സ്വദേശികളായ രവീന്ദ്രൻ(53), മഠത്തിനേത്ത് രവീന്ദ്രൻ(60), പടിഞ്ഞാറ്റിൻകര വീട്ടിൽ സന്തോഷ് (47) എന്നിവരാണ്. നാടിനെ ഞെട്ടിച്ച് മണക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മൂന്നു പേരുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്നാണ് വിവരം.

കൂട്ടുകാരൻ മരിച്ചതറിഞ്ഞെത്തിയ സുഹൃത്ത് മൃതദേഹം കണ്ട് വീടിന് പുറത്തേക്കിറങ്ങവെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ആദ്യം മരിച്ചയാളിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് നിൽക്കവെ മറ്റൊരു സുഹൃത്തും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആങ്ങമൂഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അയൽവാസികളും സുഹൃത്തുക്കളുമായ മൂന്നുപേർ മരിച്ചത്. ആങ്ങമൂഴി വടക്കേചരുവിൽ രവീന്ദ്രൻ(53), മഠത്തിനേത്ത് രവീന്ദ്രൻ(60), പടിഞ്ഞാറ്റിൻകര വീട്ടിൽ സന്തോഷ് (47) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്. മൂവരും ആങ്ങമൂഴിയിലെ ഈറ്റ-തടി ലോഡിങ് തൊഴിലാളികളായിരുന്നു.

രോഗബാധിതനായി ചികിത്സയിലായിരുന്ന ആങ്ങമൂഴി വടക്കേചരുവിൽ രവീന്ദ്രൻ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ സ്വന്തം വീട്ടിൽ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയതായിരുന്നു സമീപവാസിയായ ആങ്ങമൂഴി മഠത്തിനേത്ത് വീട്ടിൽ രവീന്ദ്രന്. മൃതദേഹം കണ്ടിറങ്ങിയ രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. ചൊവ്വാഴ്ചതന്നെ മഠത്തിനേത്ത് രവീന്ദ്രന്റെ ശവസംസ്‌കാരവും നടത്തി.

വടക്കേചരുവിൽ രവീന്ദ്രൻ മരിച്ചതുമുതൽ വീട്ടിൽ ശവസംസ്‌കാര കാര്യങ്ങൾക്കുൾപ്പെടെ പങ്കെടുത്ത് നിൽക്കുകയായിരുന്നു തൊട്ടടുത്ത താമസക്കാരനും ബന്ധുവുമായ പടിഞ്ഞാറ്റിൻകര വീട്ടിൽ സന്തോഷ്. ചൊവ്വാഴ്ച രാവിലെ 11-മണിയോടെ രവീന്ദ്രന്റെ ശവസംസ്‌കാരകർമത്തിനുള്ള പ്രാർത്ഥനയും മറ്റും നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശവസംസ്‌കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പിൽ നടക്കും. വടക്കേചരുവിൽ രവീന്ദ്രന്റെ ഭാര്യ വാസന്തി. മക്കൾ: അച്ചു, കിച്ചു. സന്തോഷിന്റെ ഭാര്യ: അമ്പിളി. മക്കൾ: ശ്രീകുമാർ, ശ്രീക്കുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP