Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രിഡ്ജ് കത്തിയത് ഷോട്ട് സർക്യൂട്ടുകാരണം; റഫ്രിജറേറ്ററിലെ വാതകം വിഷപ്പുകയായി ഉയർന്ന് എയർ ഹോളിലൂടെ കിടപ്പുമുറിയിലെത്തി; ഉറക്കത്തിലായിരുന്ന അനിൽരാജും ഭാര്യയും പിഞ്ചുകുഞ്ഞും മരിച്ചത് വിഷവാതകം ശ്വസിച്ച്; അവിശ്വസനീയ ദുരന്തത്തിൽ ഞെട്ടി മരുതൂർ ഗ്രാമം

ഫ്രിഡ്ജ് കത്തിയത് ഷോട്ട് സർക്യൂട്ടുകാരണം; റഫ്രിജറേറ്ററിലെ വാതകം വിഷപ്പുകയായി ഉയർന്ന് എയർ ഹോളിലൂടെ കിടപ്പുമുറിയിലെത്തി; ഉറക്കത്തിലായിരുന്ന അനിൽരാജും ഭാര്യയും പിഞ്ചുകുഞ്ഞും മരിച്ചത് വിഷവാതകം ശ്വസിച്ച്; അവിശ്വസനീയ ദുരന്തത്തിൽ ഞെട്ടി മരുതൂർ ഗ്രാമം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഫ്രിഡ്ജിന് തീപിടിച്ചുണ്ടായ ദുരന്തമാണ് മണ്ണന്തല മരുതൂർ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത്. ദമ്പതികളും ഇവരുടെ 5 വയസ്സ് പ്രായം തോന്നിക്കുന്ന മകളുമാണ് മരിച്ചത്.

ഷോട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിന് തീ പിടിക്കുകയും തുടർന്ന് അതിൽ നിന്നുമുള്ള വിഷം ശ്വസിച്ചതുമാണ് മരണത്തിന് കാരണമെന്നാണ് മണ്ണന്തല പൊലീസ് പറയുന്നത്. ഈ നടുക്കുന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മരുതൂർ എന്ന ഗ്രാമം.

അമരവിള സ്വദേശിയായ അനിൽരാജ് (33) ഭാര്യ അരുണ (27) മകൾ അനീഷ എന്നിവരാണ് മരിച്ചത്. അനിലും ഭാര്യയും തിരുവനന്തപുരം നാലാഞ്ചിറ മാർ ബസേലിയസ് എഞ്ചിനീയറിങ്ങ് കോളേജിലെ ജീവനക്കാരാണ്. ലാബ് സെക്ഷനിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.അനിൽ രാജ് മെക്കാനിക്കൽ സെക്ഷനിലും അരുണ ഇലക്ട്രോണിക് സെക്ഷനിലുമാണ് ജോലി ചെയ്യുന്നത്.മകൾ അനീഷ നാലാഞ്ചിറ സെന്റ് ഗുറേറ്റീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ ഒരുവർഷമായി ഇവർ ഇവിടെ മരുതൂർ പാലത്തിനടുത്തുള്ള കൃഷ്ണാ ബേക്കറിക്ക് പിന്നിലുള്ള വീട്ടിലാണ് താമസം. ഹൗസ് ഓണർ പൊന്നപ്പൻ കുടുംബസമേതം താമസിക്കുന്നതും ഇതേ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ തന്നെയാണ്. എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതിനാൽ രാവിലെ തന്നെ ഉറക്കമെണീക്കുന്ന കുടുംബത്തെ പക്ഷേ ഇന്ന് പുറത്ത് കാണാതായപ്പോൾ വീട്ടുടമ പൊന്നപ്പന് സംശയം തോന്നിയെങ്കിലും ചിലപ്പോൾ ജോലിക്ക് പോകുന്നില്ലാത്തത് കാരണമാകും എന്ന് കരുതി അല്ലെങ്കിൽ അതിരാവിലെ തന്നെ പോയിറ്റുണ്ടാകുമെന്നും കരുതി.

എന്നാൽ പിന്നീട് ബേക്കറിയുടെ മുൻവശത്തായി അനിലിന്റെ ബൈക്ക് കണ്ടതോടെ എന്തോ ഒരു പന്തികേട് തോന്നിയ പൊന്നപ്പൻ ഇത് അടുത്തുള്ള സുഹൃത്തിനോട് പറയുകയും വീട് തള്ളി തുറക്കാമെന്ന് പറയുകയും ചെയ്തു. എന്നാൽ സുഹൃത്ത് അത് തടയുകയായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ എന്ന തോന്നലിനാൽ ുടനെ തന്നെ അടുത്തുള്ള മണ്ണന്തല പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മണ്ണന്തല പൊലീസ് സംഘം വീട് തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ കെട്ടി നിന്ന പുക കാരണം പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് പരിശോധനയിലാണ് ഫ്രിഡ്ജിന് തീ പിടിച്ച് പൂർണമായി നശിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയത്.

രാത്രി ഇവർ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടം നടന്നത് എന്നാണ് പൊലീസ് ഭാഷ്യം. ഹാളിലാണ് ഫ്രിഡ്ജ് വച്ചിരുന്നത്. ഫ്രിഡ്ജിന് നേരെ എതിരെയായിട്ടായിരുന്നു കുടുംബം കിടന്ന മുറി മുറിയുടെ വാതിലും ജനലും അടയ്ച്ചിരുന്നതിനാൽ തന്നെ എയർ ഹോൾ വഴി അകത്തേക്ക് വിഷവാദകം കടക്കുകയായിരുന്നു. തുടർന്നാണ് ഇത് ശ്വസിച്ച കുടുംബം മരണപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇപ്പോഴും വീടിനുള്ളിൽ ഫ്രിഡ്ജ് കത്തിക്കരിഞ്ഞതിന്റെ ഗന്ധം അസഹനീയമായി തുടരുകയാണ്. സാംസങ്ങ് കമ്പനിയുടെ ഫ്രിഡ്ജാണ് കത്തിക്കരിഞ്ഞത്.ഒരു വർഷത്തിലധികമായി അനിലും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.ഫ്രിഡ്ജിന് തീ പിടിച്ച് വിഷവാദകം ശ്വസിച്ച് അസാധാരണമായി ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് സമീപവാസികൾ. സംഭവം അറിഞ്ഞവരുടെ വലിയ പ്രവാഹമാണ് സംഭവ സ്ഥലത്തേക്ക്. മരണ വാർത്ത പുറത്ത് വന്ന ആദ്യം ആത്മഹത്യയാണെന്ന രീതിയിലാണ് പ്രചരിച്ചതെങ്കിലും പിന്നീട് പൊലീസും ഫോറൻസിക് വിദഗ്തർ സ്ഥലതെത്തിയതോടെ സംഭവം അപകടത്തെതുടർന്നാണെന്ന് സ്ഥിരീരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP