Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാനുള്ള യുവതിയുടെ കള്ളക്കളി പൊളിച്ചത് മൂന്നാം മണിക്കൂറിൽ; സ്വർണം കാമുകന് നൽകി ജോലിക്കാരിയെ കുടുക്കാനുള്ള ഗൂഢാലോചന കണ്ടെത്തി പാവം സ്ത്രീയുടെ കണ്ണുനീർ തുടച്ചു; പോക്‌സോ കേസിലെ പ്രതിയെ കൊന്നത് കണ്ടെത്തിയത് സമർത്ഥമായ നീങ്ങളിലൂടെ; അമ്മയെ ചുട്ടുകരിച്ച മകനെ കരുക്കിയത് എട്ട് മണിക്കൂറിനുള്ളിലും; പാലച്ചോട്ടിലെ റോഡപകടം ആൾക്കൂട്ട കൊലപാതകമായത് അതിവേഗം; കില്ലറുകളുടെ പേടി സ്വപ്‌നമായ തൃക്കാക്കരയുടെ ആക്ഷൻ ഹീറോ സ്റ്റുവർട്ട് കീലറുടെ കഥ

അദ്ധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാനുള്ള യുവതിയുടെ കള്ളക്കളി പൊളിച്ചത് മൂന്നാം മണിക്കൂറിൽ; സ്വർണം കാമുകന് നൽകി ജോലിക്കാരിയെ കുടുക്കാനുള്ള ഗൂഢാലോചന കണ്ടെത്തി പാവം സ്ത്രീയുടെ കണ്ണുനീർ തുടച്ചു; പോക്‌സോ കേസിലെ പ്രതിയെ കൊന്നത് കണ്ടെത്തിയത് സമർത്ഥമായ നീങ്ങളിലൂടെ; അമ്മയെ ചുട്ടുകരിച്ച മകനെ കരുക്കിയത് എട്ട് മണിക്കൂറിനുള്ളിലും; പാലച്ചോട്ടിലെ റോഡപകടം ആൾക്കൂട്ട കൊലപാതകമായത് അതിവേഗം; കില്ലറുകളുടെ പേടി സ്വപ്‌നമായ  തൃക്കാക്കരയുടെ ആക്ഷൻ ഹീറോ സ്റ്റുവർട്ട് കീലറുടെ കഥ

ആർ പീയൂഷ്

കൊച്ചി: യുവതിയുമായുള്ള അവിഹിത ബന്ധത്തിനെ തുടർന്ന് യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് എട്ടു മണിക്കൂറുകൾ കൊണ്ടാണ്. കേവലം ഒരു റോഡ് അപകടത്തിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന കേസ് ആൾക്കൂട്ട കൊലപാതകത്തിലേക്ക് വഴിമാറിയത് കേസ് അന്വേഷിച്ച തൃക്കാക്കര എ.സി.പി കെ. സ്റ്റുവർട്ട് കീലറിന്റെ അന്വേഷണ മികവ് തന്നെയാണ്. മുൻപ് നിരവധി കേസുകൾ ചുരുങ്ങിയ സമയം കൊണ്ട് പ്രമാദമായ പല കേസുകളുടെയും ചുരുൾ അഴിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കേസാണ് തിരുവനന്തപുരം അമ്പലമുക്കിൽ മകൻ അമ്മയെ കൊന്ന് തീ കത്തിച്ച സംഭവം.

അന്ന് സ്റ്റുവർട്ട് കീലർ പേരൂർക്കട സിഐ ആയിരുന്നു. 2017 ഡിസംബറിലായിരുന്നു സംഭവം. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ൻ റെസിഡന്റ്സ് അസോസിയേഷൻ ബി 11, ടിസി 21സ 210 ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലയാളി എന്ന് കണ്ടത്തി. മകനായ അക്ഷയ് അശോകിന്റെ പെരുമാറ്റത്തിലെ വൈരുദ്ധ്യവും ഇയാൾ ലഹരിക്കടിമയാണെന്ന വിവരം കിട്ടിയതോടെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു.

പേരൂർക്കടയിൽ സിഐ ആയി ചാർജ്ജ് എടുക്കുന്ന ദിവസം പോക്സോ കേസിൽ പ്രതിയായ രഞ്ചു എന്ന യുവാവിനെ പറ്റി അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കവിഞ്ഞില്ല. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൂട്ടാളികൾ ബാഗ്ലൂരിൽ കൊണ്ടു പോയി കൊലപ്പെടുത്തി എന്ന് തെളിയുന്നത്. രഞ്ചു ജീവിച്ചിരിപ്പില്ല എന്ന് തെളിഞ്ഞതോടെ കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിട്ട ശേഷം കേസിൽ എഫ്.ഐ.ആർ ഇടുകയായിരുന്നു. സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ആരുമറിയാതെ പോകുമായിരുന്ന ഒരു കൊലപാതകം പുറത്തുകൊണ്ടുവന്നത് അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റുവർട്ട് കീലറായിരുന്നു.

നേമം സിഐയായിരുന്ന കാലത്ത് ഒരു അദ്ധ്യാപകനെ യുവതി വീട്ടിൽ വിളിച്ചു വരുത്തുകയും ഒപ്പമുണ്ടായിരുന്ന സംഘത്തെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ നഗ്‌ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി സ്വത്തു വകകൾ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടിയതും മൂന്ന് മണിക്കൂറുകൾക്കുള്ളിലാണ്. അദ്ധ്യാപകനെ ഭീഷണിപ്പെടുത്തി സ്വത്തുക്കൾ എഴുതിവാങ്ങിയതിന് ശേഷം വീട്ടിലേക്ക് സംങം കൊണ്ടു വിട്ടു. വീട്ടിലെത്തിയ ശേഷം അദ്ധ്യാപകന്റെ പ്രവർത്തിയിലെ അസ്വാഭാവികത കണ്ടെത്തിയ സുഹൃത്തുക്കൾ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.

ഇതോടെ അവർ സ്റ്റുവർട്ട് കീലറെ ഫോണിൽകൂടി വിവരം പറയുകയും സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ ന്ൽകുകയും ചെയ്തു. പട്രോളിങ് സംഘത്തെ വിവരം അറിയിച്ച ശേഷം സ്റ്റുവർട്ട് കീലറും തിരച്ചിലിനിറങ്ങി. ഒടുവിൽ കാറും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. എട്ടു പേരുണ്ടായിരുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ പത്തനം തിട്ട കോടതിയിൽ കീഴടങ്ങി. പ്രതികൾ പിടിയിലായ ദിവസം തന്നെ അദ്ധ്യാപകന്റെ കാറും എഴുതി വാങ്ങിയ സ്വത്തു വകകളും പൊലീസ് തിരിച്ചു വാങ്ങി.

ഏറെ വിവാദമായ മറ്റൊരു കേസായിരുന്നു വിഴിഞ്ഞം സിഐ ആയിരുന്നപ്പോൾ ഉണ്ടായത്. ഒരു വീട്ടിൽ നിന്നും 36 പവൻ സ്വർണം മോഷണം പോയി. പ്രതിയായി വീട്ടുകാർ ആരോപിക്കുന്നത് പുതിയതായി വീട്ടുവേലയ്ക്ക് വന്ന സ്ത്രീയെയായിരുന്നു. വേലയ്ക്ക് വന്ന സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും അവർ സ്വർണം എടുത്തതായി പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ മോഷണം നടന്ന വീട്ടിലെ പെൺകുട്ടി തന്റെ കാമുകന് കൊടുത്തതാണ് എന്ന് സമ്മതിച്ചു. നിരപരാധിയായ ഒരു പാവം സ്ത്രീയെ സ്റ്റുവർട്ട് കീലറിന്റെ അന്വേഷണ മികവു കൊണ്ട് മോഷണ ആരോപണത്തിൽ നിന്നും രക്ഷിക്കാനായി.

ഈ കേസുകളൊക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്റ്റുവർട്ട് കീലർ തെളിയിച്ചത്. അതു പോലെ തന്നെയാണ് തൃക്കാക്കര എ.സി.പി ആയി ചുമതല ഏറ്റ് രണ്ടാം ദിവസം തന്നെ പാലച്ചുവട് കൊലപാതകത്തിന്റെ ചുരുളഴിച്ചതും. വളരെ വേഗം തന്നെ ഇത്തരം കേസുകൾ തെളിയിക്കുന്നതിനാൽ ഡിപ്പാർട്ട്മെന്റിൽ നല്ല പേരാണ്. നാൽപ്പത്തിനാലുകാരനായ സ്റ്റുവർട്ട കീലർ പ്രോബേഷണറി എസ്‌ഐ ആയി ആദ്യം ചുമതല ഏൽക്കുന്നത് ഗുരുവായൂർ പൊലീസ് സ്റ്റേഷനിലായിരുന്നു. പിന്നീട് പ്രൊമോഷൻ ലഭിച്ചു സിഐ ആയി. ഇപ്പോൾ അസി. കമ്മീഷ്ണറുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP