Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യതീഷ് ചന്ദ്രൻ ലൈൻ ഏത്തമിടീക്കൽ പഴയതായി! തൃക്കാക്കര പൊലീസിന്റെ ശിക്ഷാ രീതി അടിപൊളി; ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനോട് പൊലീസ് നിർദേശിച്ചത് ഇരുപത്തിയഞ്ച് പേരെ ഫോണിൽ വിളിച്ച് കൊറോണ ബോധവൽക്കരണം നടത്താൻ; പണി കിട്ടിയത് കങ്ങരപ്പടിയിൽ അനാവശ്യമായി പുറത്തിറങ്ങിയ യുവാവിന്

യതീഷ് ചന്ദ്രൻ ലൈൻ ഏത്തമിടീക്കൽ പഴയതായി! തൃക്കാക്കര പൊലീസിന്റെ ശിക്ഷാ രീതി അടിപൊളി; ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനോട്  പൊലീസ് നിർദേശിച്ചത് ഇരുപത്തിയഞ്ച് പേരെ ഫോണിൽ വിളിച്ച് കൊറോണ ബോധവൽക്കരണം നടത്താൻ; പണി കിട്ടിയത് കങ്ങരപ്പടിയിൽ അനാവശ്യമായി പുറത്തിറങ്ങിയ യുവാവിന്

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന് പൊലീസ് നൽകിയത് വ്യത്യസ്ഥമായ ശിക്ഷാ നടപടി. ഇരുപത്തി അഞ്ച് പേരെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നടത്താനായിരുന്നു നിർദ്ദേശം. കൊച്ചി കങ്ങരപ്പടിയിലാണ് സംഭവം. അക്കു എന്ന യുവാവിനെയാണ് പൊലീസ് പിടികൂടി വ്യത്യസ്ഥമായ ശിക്ഷ നൽകിയത്. സുഹൃത്തുക്കളെ ബോധവൽക്കരണം നടത്തിയതിന് ശേഷം യുവാവിന് പൊലീസ് ബോധ വൽക്കരണം നടത്തി വിട്ടയച്ചു.

കഴിഞ്ഞ രാത്രിയിലാണ് സംഭവം. കങ്ങരപ്പടിയിൽ അനാവിശ്യമായി പുറത്തിറങ്ങിയ യുവാവിനെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ പൊലീസ് പിടികൂടി. എവിടെ പോകുകയാണ് എന്ന് ചോദിച്ചപ്പോൾ വെറുതെ ഇറങ്ങിയതാണ് എന്ന് പറഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പറഞ്ഞു. ക്ഷമിക്കണം എന്നും ഇനി ആവർത്തിക്കില്ല എന്നും യുവാവ് പൊലീസിനോട് പറഞ്ഞതോടെ 25 പേരെ ഫോണിൽ വിളിച്ച് ബോധ വൽക്കരണം നടത്തിയാൽ വിട്ടയക്കാമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ യുവാവ് ഇതിന് തയ്യാറായി.

കൊറോണയായതിനാൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാൽ പൊലീസ് പിടികൂടുമെന്ന് പറയാനാണ് പൊലീസ് ഇയാളോട് നിർദ്ദേശിച്ചത്. തുടർന്ന് യുവാവ് ഫോണിൽ സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി. ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്. ആദ്യം എടുത്ത സുഹൃത്തിനോട് കൊറോണയായതിനാൽ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കുമെന്നും പറഞ്ഞു. നീ എന്തിനാ ഇത് എന്നോട് പറയുന്നതെന്ന് സുഹൃത്ത് തിരിച്ചു ചോദിച്ചു. തന്നെ പൊലീസ് പിടിച്ചെന്നും അതു കൊണ്ട് പുറത്തിറങ്ങരുതെന്ന് വീണ്ടും യുവാവ് പറഞ്ഞു.എന്നാൽ ഫോണിന്റെ അങ്ങേതലയ്ക്കലുള്ള യുവാവ് പോടാ.. ഞനിറങ്ങുമെന്ന് തിരികെ പറഞ്ഞു. ഇത് കേട്ടു കൊണ്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ നിന്റെ ഡി.പി ഞങ്ങളെടുത്തിട്ടുണ്ട്, നാളെ ഇതു വഴി വാ എന്ന് പറയുകയും ചെയ്തു. ഇതോടെ ഫോൺ കട്ടായ്.

ഇങ്ങനെ യുവാവ് പലരെയും വിളിച്ച് ബോധവൽക്കരണം നടത്തി. പലരും പൊലീസ് അടുത്തുണ്ട് എന്നും ലൗഡ് സ്പീക്കറിലാണ് സംസാരിക്കുന്നതെന്നും അറിയാതെ രസകരമായ ചോദ്യങ്ങളും മറ്റും തിരികെ ചോദിക്കുന്നുമുണ്ടായിരുന്നു. ഇതെല്ലാം തന്നെ പൊലീസ് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വ്യത്യസ്ഥമായ ഈ ശിക്ഷാ നടപടി സ്വീകരിച്ച തൃക്കാക്കര പൊലീസിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദന പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP