Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെക്കിന്റെ ആധികാരികത സ്ഥിരീകരിച്ച് തുഷാർ; തന്നെ ചതിക്കാനായി മോഷ്ടിച്ചതാണ് ചെക്കെന്നും വാദം; കളവ് പോയതെങ്കിൽ എന്തുകൊണ്ട് നേരത്തെ പരാതി കൊടുത്തില്ലെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് ബിഡിജെഎസ് നേതാവ്; ഒത്തുതീർപ്പിന് സന്നദ്ധമെന്ന് ഇരുപക്ഷവും; രണ്ട് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും; നക്കാപ്പിച്ച നൽകി തടി ഊരാനുള്ള നേതാവിന്റെ ശ്രമം പൊളിയുന്നു; മുഴുവൻ തുകയും കിട്ടണമെന്ന് നാസിൽ അബ്ദുല്ല; വണ്ടിചെക്കിൽ കുടുങ്ങിയ തുഷാറിന്റെ നാട്ടിലേക്കുള്ള യാത്ര വൈകും

ചെക്കിന്റെ ആധികാരികത സ്ഥിരീകരിച്ച് തുഷാർ; തന്നെ ചതിക്കാനായി മോഷ്ടിച്ചതാണ് ചെക്കെന്നും വാദം; കളവ് പോയതെങ്കിൽ എന്തുകൊണ്ട് നേരത്തെ പരാതി കൊടുത്തില്ലെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ വിയർത്ത് ബിഡിജെഎസ് നേതാവ്; ഒത്തുതീർപ്പിന് സന്നദ്ധമെന്ന് ഇരുപക്ഷവും; രണ്ട് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും; നക്കാപ്പിച്ച നൽകി തടി ഊരാനുള്ള നേതാവിന്റെ ശ്രമം പൊളിയുന്നു; മുഴുവൻ തുകയും കിട്ടണമെന്ന് നാസിൽ അബ്ദുല്ല; വണ്ടിചെക്കിൽ കുടുങ്ങിയ തുഷാറിന്റെ നാട്ടിലേക്കുള്ള യാത്ര വൈകും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വണ്ടിച്ചെക്ക് കേസിൽ ദുബായിൽ തുഷാർ വെള്ളാപ്പള്ളി കുടുക്കിലേക്ക്. തുഷാർ വെള്ളാപ്പള്ളിക്കെതിരായ തെളിവുകൾ പരാതിക്കാരനായ നാസിൽ അബ്ദുള്ള അജ്മാൻ കോടതിക്ക് കൈമാറി. ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാർ കോടതിയിൽ ആവർത്തിച്ചു . എന്നാൽ ഈ ചെക്ക് നാസിൽ മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയെ അറിയിച്ചു. അപ്പോൾ മോഷണം പോയെങ്കിൽ എന്തുകൊണ്ടാണ് അന്ന് പരാതി കൊടുക്കാത്തതെന്ന് കോടതി തുഷാറിനോട് തിരികെ ചോദിച്ചു. ഈ ചോദ്യത്തിന് തുഷാറിന് മറുപടി ഇല്ലായിരുന്നു. ഒത്തുതീർപ്പിന് തയ്യാറാണോ എന്ന ചോദ്യത്തിന് അത് എന്നായിരുന്നു രണ്ട് കക്ഷികളുടേയും മറുപടി. രണ്ട് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചു. കേസിൽ തീർപ്പാകും വരെ തുഷാറിന് നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന്.

തുഷാറിനെതിരെ തെളിവ് കൈമാറണമെന്ന് നാസിൽ അബ്ദുല്ലയോട് അജ്മാൻ പബ്‌ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിന്റ വിവരങ്ങൾ, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകൾ നാസിൽ കൈമാറി. ഇതോടെയാണ് ചെക്ക് മോഷ്ടിച്ചത് എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോഷണ സമയത്ത് എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ഇത് കോടതിയും ആവർത്തിച്ചു. വാദത്തിനിടെ തുഷാർ നൽകാമെന്നേറ്റ തുക അപര്യാപ്തമാണെന്ന് കേസിലെ വാദി നാസിൽ അബ്ദുള്ള കോടതിയിൽ അറിയിച്ചു. അതേസമയം ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണെന്നും ഇരുവിഭാഗവും കോടതിയിൽ ബേധിപ്പിച്ചു.

പരാതിക്കാരനായ നാസിൽ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാർ കോടതിയിൽ വാദിച്ചത്. എന്നാൽ, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നാസിൽ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. പ്രോസിക്യൂഷന്റെ മധ്യസ്ഥതയിൽ ഒത്തു തീർപ്പ് ശ്രമം നടന്നെങ്കിലും ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയില്ല. ഒത്തുതീർപ്പിന്റെ ഭാഗമായി തുഷാർ മുന്നോട്ടുവച്ച തുക അംഗീകരിക്കാൻ നാസിർ തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് ഒത്തുതീർപ്പുശ്രമം പരാജയപ്പെട്ടത്.

നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്‌പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി.

എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നും തുഷാർ പറയുന്നു. വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവർ പറഞ്ഞതനുസരിച്ച് 20നു ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ അറസ്റ്റ് ചെയ്ത് അജ്മാൻ പൊലീസിനു കൈമാറി. ചർച്ചകൾക്കു സന്നദ്ധനാണെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു. കരാറിനു രേഖകളുള്ളതാണെന്ന് നാസിൽ അബ്ദുല്ല അറിയിച്ചിരുന്നു. ഇതാണ് ഇന്ന് കോടതിക്ക് കൈമാറിയത്.

കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കൾ തമ്മിൽ ഒത്തുതീർപ്പുചർച്ചകൾ നടത്തിയിരുന്നു. നാസിൽ ആവശ്യപ്പെട്ട പണം നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിലായിരുന്നു ചർച്ച. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന നിലപാടിലാണ് നാസിൽ. പണംകൊടുത്ത് ഒത്തുതീർപ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു ജാമ്യത്തിലിറങ്ങിയശേഷം തുഷാർ പ്രതികരിച്ചത്. നാസിൽ ചെക്ക് മോഷ്ടിച്ചതാണെന്നത് അടക്കമുള്ള ആരോപണങ്ങളും തുഷാർ ഉന്നയിച്ചു. ആരോപണങ്ങൾ തള്ളിക്കളഞ്ഞ നാസിൽ, തുഷാറുമായുള്ള ഇടപാടിന്റെ മുഴുവൻ തെളിവുകളും കൈവശമുണ്ടെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്. തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കിൽ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നാസിൽ പറഞ്ഞു. താൻ മുന്നോട്ടുവെച്ച തുക തരാൻ തയ്യാറായാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂ. പണം തരാതെ എങ്ങനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ ജാമ്യം നേടി പുറത്തിറങ്ങിയ തുഷാർ വെള്ളിയാഴ്ച ഉച്ചയോടെയാണ് പരാതിക്കാരനുമായ നാസിലുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.

താൻ ആവശ്യപ്പെട്ട തുക അംഗീകരിക്കാൻ തുഷാർ തയ്യാറായില്ലെന്നാണ് നാസിലിന്റെ ഇപ്പോഴത്തെ പ്രതികരണം വ്യക്തമാക്കുന്നത്. ഒത്തുതീർപ്പ് ഉണ്ടായി കേസ് പിൻവലിച്ചാൽ മാത്രമേ ജാമ്യം നൽകി പാസ്പോർട്ട് കൈപ്പറ്റി തുഷാർ വെള്ളാപ്പള്ളിക്ക് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാവൂ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് അജ്മാനിൽ വെച്ച് തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുഷാർ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലർക്കും പണം കൊടുക്കാനുണ്ടെന്ന് നാസിൽ അബ്ദുള്ള പ്രതികരിച്ചിരുന്നു. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും തന്റെ സുരക്ഷയ്ക്ക് വരെ ഭീഷണിയുണ്ടെന്നും മുഖം വെളിപ്പെടുത്താൻ പേടിയുണ്ടെന്നും നാസിൽ പറഞ്ഞിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും പക്ഷേ, മുഴുവൻ പണം കിട്ടാതെ കേസിൽ നിന്ന് പിന്മാറില്ലെന്നും നാസിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP