1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

തുഷാറിനെ ദുബായിലേക്ക് വിളിച്ച് വരുത്തിയത് ഒരു സ്ത്രീ; പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീയെ കാത്തിരിക്കുമ്പോൾ എത്തിയത് പൊലീസ്; പിടിച്ചു കൊണ്ട് പോയത് എന്തിനെന്ന് പോലും പറയാതെ സിഐഡിമാർ; ഒരു ദിവസം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ; പിന്നെ അജ്മാൻ ജയിലിൽ അടച്ചു; പിണറായി വിജയൻ അഭ്യർത്ഥിച്ചത് അനുസരിച്ച് യൂസഫലി ഭരണാധികാരികളോട് സംസാരിക്കുകയും ലീഗൽ സംഘത്തെ അയയ്ക്കുകയും പണം കെട്ടി വയ്ക്കാൻ സമ്മതിക്കുകയും ചെയ്തതോടെ താൽകാലികമായി ജയിലിൽ നിന്നിറങ്ങി; തുഷാറിന് ദുബായിൽ സംഭവിച്ചത്

August 23, 2019 | 06:39 AM IST | Permalink



തുഷാറിനെ ദുബായിലേക്ക് വിളിച്ച് വരുത്തിയത് ഒരു സ്ത്രീ; പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീയെ കാത്തിരിക്കുമ്പോൾ എത്തിയത് പൊലീസ്; പിടിച്ചു കൊണ്ട് പോയത് എന്തിനെന്ന് പോലും പറയാതെ സിഐഡിമാർ; ഒരു ദിവസം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ; പിന്നെ അജ്മാൻ ജയിലിൽ അടച്ചു; പിണറായി വിജയൻ അഭ്യർത്ഥിച്ചത് അനുസരിച്ച് യൂസഫലി ഭരണാധികാരികളോട് സംസാരിക്കുകയും ലീഗൽ സംഘത്തെ അയയ്ക്കുകയും പണം കെട്ടി വയ്ക്കാൻ സമ്മതിക്കുകയും ചെയ്തതോടെ താൽകാലികമായി ജയിലിൽ നിന്നിറങ്ങി; തുഷാറിന് ദുബായിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : അന്ന് സരിതാ നായർ ആരോപണം ഉന്നയിച്ചപ്പോഴും ഞാൻ നട്ടെല്ല് വളച്ചിരുന്നില്ല. വളരെ വ്യക്തമായി മറുപടി നൽകുകയും ചെയ്തു. ചെക്ക് കേസു വന്നാൽ കൊടുക്കാനുള്ള ഒരാളാണെങ്കിൽ എങ്ങനെയെങ്കിലും അതു കൊടുത്തു പ്രശ്‌നത്തിൽ നിന്ന് ഊരിപ്പോരാൻ നോക്കും. ഇവിടെ ഞാൻ ഒന്നും കൊടുക്കാനില്ലല്ലോ. അതുകൊണ്ട് കേസിന്റെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല-അജ്മനിലെ ചെക്ക് കേസിനെ കുറിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് പറയാനുള്ളത് ഇതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തുഷാർ. തൽകാലം നാട്ടിലേക്ക് ഉടൻ വരാൻ കഴിയില്ല. എങ്കിലും പ്രശ്‌നമെല്ലാം വീറോടെ നേരിടാനാണ് തീരുമാനം.

ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ പ്രതികരണം നടത്തിയത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടൽ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നും തുഷാർ പറയുന്നു. അങ്ങനെ തന്റെ അറസ്റ്റിൽ സംശയങ്ങൾ കാണുകയാണ് തുഷാർ.

കഴിഞ്ഞ ഒരു മാസമായി വസ്തു ഇടപാടിനെന്ന പേരിൽ ഒരു വനിത ദുബായിൽ നിന്നു ഫോൺ വിളിച്ചതിനെ തുടർന്നാണ് താൻ ഇക്കഴിഞ്ഞ 20ന് ദുബായിലെത്തിയത്. പണം തട്ടിയെടുക്കാൻ വേണ്ടി നാസിൽ അബ്ദുല്ല ആസൂത്രിതമായി ഒരുക്കിയ കെണിയിൽ അങ്ങനെയാണ് വീണുപോയത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ല. ഉമ്മുൽഖുവൈനിൽ എനിക്ക് കുറച്ച് സ്ഥലമുണ്ട്. അതൊരു അറബിക്ക് വാങ്ങാൻ താത്പര്യമുണ്ടെന്നും വിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പറയണമെന്നും പറഞ്ഞായിരുന്നു വനിത വിളിച്ചിരുന്നത്. ഞാൻ ദുബായിൽ വരുമ്പോൾ അറിയിക്കാമെന്നും നല്ല വില കിട്ടുകയാണെങ്കിൽ വിൽക്കാൻ തയാറാണെന്നും ഞാൻ മറുപടി നൽകിയിരുന്നു. 20ന് എയർ ഇന്ത്യയിൽ കൊച്ചിയിൽ നിന്ന് ദുബായിലെത്തി. 24നുള്ള മടക്ക ടിക്കറ്റുമെടുത്തിരുന്നു.

അങ്ങനെയാണ് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഒരു ഹോട്ടലിൽ ഞാനെത്തുന്നത്. അവിടെയുള്ള സമയത്ത് ഈ സ്ത്രീ വീണ്ടും വിളിക്കുകയും മറ്റൊരു ഹോട്ടലിൽ അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ രണ്ട് സിഐഡിമാർ വന്നു പിടികൂടുകയുമായിരുന്നു. കുറ്റമെന്താണെന്ന് ചോദിച്ചപ്പോൾ അത് സ്റ്റേഷനിൽ ചെന്നുകഴിഞ്ഞാൽ പറയാമെന്നായി പൊലീസ്. അങ്ങനെ സ്റ്റേഷനിലെത്തി. പിന്നീട് മറ്റൊരു സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ട് വരെ അവിടെ നിന്നു. പിന്നീട് അജ്മാൻ ജയിലിലേയ്ക്ക് കൊണ്ടുപോയി. ഒൻപത് ദശലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസാണ് തന്റെ പേരിലുള്ളതെന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് ഞാൻ ഫോൺ സ്വിച് ഓൺ ചെയ്തപ്പോൾ അതിലേയ്ക്ക് എന്റെ ബോയിങ് കൺസ്ട്രക്ഷൻ കമ്പനയിലെ സബ് കോൺട്രാക്ടറായ നാസിൽ അബ്ദുല്ല വിളിച്ചു താനാണ് ഇതെല്ലാം ചെയ്തതെന്ന് അറിയിച്ചു.

ഏതാണ്ട് 12 വർഷം മുൻപ് ഞാൻ അടച്ചുപൂട്ടിയ കമ്പനിയാണ് ബോയിങ് കൺസ്ട്രക്ഷൻ. 10 വർഷം മുൻപെങ്കിലും പഴക്കമുള്ള ചെക്കാണ് ചതിക്ക് ഉപയോഗിച്ചത്. ഒന്നുകിൽ അന്ന് എന്റെ കമ്പനിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനെ സ്വാധീനിച്ച് കൈക്കലാക്കിയതോ, അല്ലെങ്കിൽ കോൺട്രാക്ടിങ് നൽകുന്ന സമയത്ത് കൺസൾട്ടിങ് കമ്പനിക്ക് സെക്യൂരിറ്റി ചെക്കായി നൽകിയതോ ആയിരിക്കും. ഈ മാസം ഒന്നിനായിരുന്നു ചെക്ക് ബാങ്കിലിട്ടത്. അന്ന് നാസിൽ അബ്ദുല്ലയ്ക്ക് ഒരു ഉപ കരാർ നൽകിയിരുന്നെങ്കിലും ആറര ലക്ഷത്തിനായിരുന്നു അത്. അന്ന് ആ പണമെല്ലാം കൃത്യമായി കൊടുക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് 30 ലക്ഷത്തോളം ദിർഹം പലരിൽ നിന്നായി കിട്ടാനുമുണ്ടായിരുന്നു.

കമ്പനി പ്രതിസന്ധിയിലായപ്പോൾ നാസിൽ അബ്ദുല്ലയുടേതടക്കം എല്ലാ ഉപ കരാറുകാരുടെയും പണം 60 ശതമാനത്തോളം നൽകുകയും കമ്പനി പൂട്ടുകയും ചെയ്തു. പിന്നീടും കുറച്ചു പണം കൂടി തനിക്ക് കിട്ടണം എന്ന് നാസിൽ അബ്ദുല്ല പറഞ്ഞപ്പോൾ അതും നൽകിയാണ് ഞാൻ യുഎഇ വിട്ടത്. എന്നെ വിളിച്ച സ്ത്രീ നാസിൽ അബ്ദുല്ലയുടെ ഏതെങ്കിലും ബന്ധുവോ മറ്റോ ആകാനാണ് സാധ്യത. അദ്ദേഹം തെറ്റ് മനസിലാക്കി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടേ എന്ന് പ്രാർത്ഥിക്കുന്നുവെന്നും തുഷാർ പറഞ്ഞു. പാസ്‌പോർട് കോടതിയിൽ ജാമ്യം വച്ചാണ് ജയിൽ മോചിതനായത്. യാത്രാ വിലക്കുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.10 ലക്ഷം ദിർഹം കോടതിയിൽ കെട്ടിവയ്ക്കുകയും ചെയ്തു. മറ്റു നിയമനടപടകൾ തീർക്കാനുണ്ട്. അതിന് ശേഷം മാത്രമേ മടക്കയാത്രയുണ്ടാവുകയുള്ളൂ. ഏതായാലും ചൊവ്വാഴ്ചയോടെ നാട്ടിലേയ്ക്ക് മടങ്ങനാകുമെന്ന് കരുതുന്നു.

നാസിൽ അബ്ദുല്ലയുമായി ഇരുന്നു സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് ആഗ്രഹം. ഒൻപത് ദശലക്ഷം ദിർഹം നൽകാനുള്ള എന്തു ബിസിനസ് പിന്നാമ്പുറമാണ് നാസിൽ അബ്ദുല്ലയ്ക്ക് ഉള്ളതെന്ന് മനസിലാകുന്നില്ല. എനിക്ക് അദ്ദേഹത്തോട് ശത്രുതയില്ല. ചെയ്ത തെറ്റ് എന്താണെന്ന് അയാൾ മനസിലാക്കുമെന്ന് കരുതുന്നു. പണം മോഷ്ടിക്കുന്നതിന് തുല്യമാണ് ഒരാളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത്. 12 വർഷം മുൻപ് എന്റെ കൂടെയുണ്ടായിരുന്നവരാരോ എടുത്തു നൽകിയ ചെക്കായിരിക്കാം ഇത്. അതല്ലെങ്കിൽ കൺസൾട്ടൻസിയുടെ കൈയിൽ നിന്ന് ലഭിച്ചതാകാം. മലയാളി മലയാളിയെ ദ്രോഹിക്കുന്നത് നല്ലതാണോ എന്ന് അദ്ദേഹം മനസിലാക്കണം.

മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ മോചിതനാകാൻ വളരെ സഹായിച്ചു. അദ്ദേഹം കേന്ദ്രമന്ത്രി അടിയന്തരമായി കത്തയച്ചു. കൂടാതെ, ഇവിടെയുള്ള സുഹൃത്തുക്കൾ പലരും സഹായിച്ചു. സംസ്ഥാനകേന്ദ്ര ഗവൺമെന്റുകളും കക്ഷിരാഷ്ട്രീയമില്ലാതെ സഹായിച്ചു. ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇതിലാരും കണ്ടിട്ടില്ല. എം.എ.യൂസഫലിയാണ് മുന്നിൽ നിന്ന് സഹായിച്ചത്. ജാമ്യത്തുക പലരായി നൽകി സഹായിച്ചതിനും നന്ദി.-തുഷാർ പറഞ്ഞു

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്; പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും; അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി: വിജയ കുമാരൻ നായർക്ക് ബഹറിനിലെ ജോലി പോയി; സുനിതാ ദേവദാസിനെ അപമാനിച്ച പ്രവാസിക്ക് പണി കിട്ടുമ്പോൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ഇതുവരെ കൊറോണ ബാധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്; എന്നിട്ടും കരുതലോടെ നീങ്ങുകയാണിവർ; ചെറിയ യാത്ര കഴിഞ്ഞെത്തിയാൽ പോലും നിർബന്ധിത ക്വാറന്റൈ; പ്രധാന വരുമാനമേഖലയായ ടൂറിസത്തെ പോലും അവഗണിച്ച്, ആകാശ മാർഗ്ഗങ്ങൾ കൊട്ടിയടച്ചു; എന്നിട്ടും ഇവർ ഭയപ്പെടുന്നത് കോവിഡിന്റെ ക്രൂരരായ അണുക്കൾ ചുഴലിക്കാറ്റിലൂടെ പറന്നെത്തുമെന്ന്; കൊറോണ ഇതുവരെ എത്തിനോക്കാത്ത ഒരു കൊച്ചു രാജ്യത്തെ ജനങ്ങളെ ഭരണകൂടം സംരക്ഷിക്കുന്ന കഥ അറിയാം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
സഹിക്കാനാവുമോ ഈ കാഴ്ച; വിശ്രമമില്ലാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം ഇപ്പോൾ മരുഭൂമിയിൽ നിരനിരയായി വെറുതെ പാർക്ക് ചെയ്തിരിക്കുന്നു; തുരുമ്പെടുക്കാതിരിക്കാനായി ചൂട് കൂടുതലുള്ള കാലിഫോർണിയയിലെ ലോജിസ്റ്റിക് എയർപോർട്ടിൽ നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത്
അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്‌പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ഒരിക്കലും മടുക്കാത്ത പ്രണയത്തിന് അടിപ്പെട്ട യുവതി ഒളിച്ചോടിയത് അഞ്ച് കാമുകന്മാർക്കൊപ്പം; ഓരോ തവണയും രജനിയെ പൊലീസ് കണ്ടെത്തുന്നത് വീട്ടുകാരുടെ പരാതിയെ തുടർന്ന്; രണ്ട് മക്കളുടെ അമ്മ അഴിക്കുള്ളിലായത് അഞ്ചാമത്തെ കാമുകനൊപ്പം റാന്നിയിലെ വാടകവീട്ടിൽ മധുവിധു ആഘോഷിക്കവെ; പ്രായപൂർത്തിയാകാത്ത മക്കളെ മറന്ന് പ്രണയിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി