Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഷാർ വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നത് ഒരു സ്മൃതി ഇറാനി മോഡൽ! രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു തോറ്റൽ ബിജെപി കേന്ദ്രമന്ത്രിയാക്കുമെന്ന് പ്രതീക്ഷ; എൻഡിഎ അധികാരത്തിൽ വന്നാൽ കേന്ദ്രത്തിന്റെ ഭാഗമായി ബിഡിജെഎസും ഉണ്ടാകുമെന്നും അധികാരമില്ലാതെ ഇനിയും തുടരാനാവില്ലെന്ന നിലപാട് സ്ഥാനമാനം നേടിയെടുക്കാനുള്ള വിലപേശലിന്റെ ഭാഗം; അധികാര സാധ്യത മുന്നിൽ കണ്ട് അപ്പൻ വെള്ളാപ്പള്ളി ഇടയ്ക്കിടെ വാക്കുമാറ്റുന്ന വ്യക്തിയെന്ന് പറഞ്ഞും തുഷാർ

തുഷാർ വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നത് ഒരു സ്മൃതി ഇറാനി മോഡൽ! രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു തോറ്റൽ ബിജെപി കേന്ദ്രമന്ത്രിയാക്കുമെന്ന് പ്രതീക്ഷ; എൻഡിഎ അധികാരത്തിൽ വന്നാൽ കേന്ദ്രത്തിന്റെ ഭാഗമായി ബിഡിജെഎസും ഉണ്ടാകുമെന്നും അധികാരമില്ലാതെ ഇനിയും തുടരാനാവില്ലെന്ന നിലപാട് സ്ഥാനമാനം നേടിയെടുക്കാനുള്ള വിലപേശലിന്റെ ഭാഗം; അധികാര സാധ്യത മുന്നിൽ കണ്ട് അപ്പൻ വെള്ളാപ്പള്ളി ഇടയ്ക്കിടെ വാക്കുമാറ്റുന്ന വ്യക്തിയെന്ന് പറഞ്ഞും തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻ.ഡി.എ വീണ്ടും അധികാരത്തിൽ വന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്നാണ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇങ്ങനെ പറയുമ്പോൾ തുഷാർ ലക്ഷ്യമിട്ടത് കേന്ദ്രത്തിൽ മന്ത്രിയാകാമെന്ന പ്രതീക്ഷയാണ്. ഇതിന് അദ്ദേഹം പ്രതീക്ഷ വെക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു എന്നതു തന്നെയാണ്. മുമ്പ് അമേഠിയിൽ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനിയെ ബിജെപി കേന്ദ്രമന്ത്രി ആക്കിയിരുന്നു. ഈ പ്രതീക്ഷയാണ് തുഷാർ വെള്ളാപ്പള്ളിക്കുള്ളത്. ഈ പ്രതീക്ഷയുള്ളതു കൊണ്ടാണ് അദ്ദേഹം ഇടതുപക്ഷത്തോടു ചേർന്നു നിൽക്കുന്ന പിതാവ് വെള്ളാപ്പള്ളിയെയും തള്ളിപ്പറഞ്ഞത്.

വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എന്നാൽ, ഈ വാദത്തെ തള്ളിയ തുഷാർ അതു പറയാൻ വെള്ളാപ്പള്ളി നടേശൻ അവിടെ വോട്ടർ ആയിരുന്നോ എന്നായിരുന്നു ചോദിച്ചത്. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വ്യക്തമാക്കി. വയനാട്ടിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കും. ബിഡിജെഎസ് മത്സരിച്ച എല്ലാ സീറ്റിലും ബിജെപിയുടെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നുമാണ് തുഷാർ പറഞ്ഞത്. മൂന്ന് എൻഡിഎ പ്രതിനിധികൾ കേരളത്തിൽ നിന്നും വിജയിക്കുമെന്നാണ് തുഷാർ കണക്കു കൂട്ടുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണെന്നും അധികാരങ്ങൾ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാൻ ആകില്ലന്നുമാണ് തുഷാറിന്റെ നിലപാട്. വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ഘട്ടം വന്നപ്പോഴാണ് തന്നോട് അവിടെ മത്സരിക്കാൻ നിർദ്ദേശിച്ചതെന്നാണ് തുഷാർ പറഞ്ഞു വെക്കുന്നത്. ഫലം പ്രഖ്യാപനം കഴിയും വരെ വിവാദങ്ങൾക്കില്ലന്ന സൂചനകൾ നൽകിയാണ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. വയനാട്ടിൽ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് ഓർമ്മപ്പെടുത്തിയ തുഷാർ സാഹചര്യം ഒത്താൽ കേന്ദ്രത്തിൽ അധികാരത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം തുറന്ന് പറഞ്ഞു.

അധികാരങ്ങൾ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവർത്തകർക് ഉറപ്പ് നൽകിയതായും തുഷാർ പറഞ്ഞു. എന്നാൽ വയനാട് ജില്ലാ ഘടകത്തിന്റെ ആരോപണങ്ങളെ തള്ളി എല്ലാ സീറ്റിലും ബിജെപി കാര്യമായി പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ വയനാട്, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിൽ ബിജെപി സംഘടന സംവിധാനം പൂർണമായും പിന്തുണച്ചില്ലെന്ന പരാതി ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചതായാണ് സൂചന. അതേസമയം വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണം ബിജെപി. ആവേശത്തോടെ ഏറ്റെടുത്തില്ലെന്ന പരാതിയുമായി ബി.ഡി.ജെ.എസ്. വയനാട് ജില്ലാ പ്രസിഡന്റ് എൻ.കെ. ഷാജി രംഗത്തുവന്നിരുന്നു.

ഇടതു വലതു മുന്നണികളെപ്പോലെ എൻ.ഡി.എയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനവും ആസൂത്രണവും താഴേത്തട്ടിൽ എത്തിയില്ലെന്നും എൻ.കെ. ഷാജി പരാതിപ്പെട്ടിരുന്നു. ബിജെപി. ദേശീയ നേതാക്കൾ വയനാട്ടിൽ പ്രചരണത്തിന് എത്താതിരുന്നത് ബിജെപി. ക്യാമ്പിൽ ആവേശക്കുറവ് സൃഷ്ടിച്ചുവെന്നും എൻ.കെ. ഷാജി പറയുകയുണ്ടായി. ഇടതു വലതു മുന്നണികൾക്കായി രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കൾ എത്തിയത് അണികളിൽ വലിയ ആവേശമുണ്ടാക്കിയിരുന്നു. അതേസമയം തുഷാർ വെള്ളാപ്പള്ളിക്കായി പ്രചാരണത്തിന് എത്തിയത് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ മാത്രമായിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP