1 usd = 72.14 inr 1 gbp = 92.62 inr 1 eur = 79.34 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 237.44 inr

Nov / 2019
14
Thursday

പിണറായിക്കുള്ള ആവേശം ബിജെപിക്കില്ല; നല്ലതാവുമെന്ന് കരുതി സഹായിക്കാൻ ഇറങ്ങിയപ്പോൾ ഇതുവരെ പിന്തുണച്ചവരിൽ നിന്നും വരെ വിമർശനം; തുഷാർ വെള്ളാപ്പള്ളിയെ വഴിയിൽ ഉപേക്ഷിച്ചു യൂസഫലിയും; ജാമ്യത്തുക നൽകിയതിനപ്പറം ഒരു ഇടപാടും ഇല്ലെന്ന് തീർത്തു പറഞ്ഞു ലുലു ഉടമയുടെ പത്രക്കുറിപ്പ്; അറബ് പൗരന്റെ ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം പൊളിഞ്ഞതോടെ തുഷാറിന്റെ നില കൂടുതൽ പരുങ്ങലിൽ; വെള്ളാപ്പള്ളിയുടെ മകൻ വീണ്ടും ജയിലിൽ ആകാതിരിക്കാൻ നാസിലിനുള്ളതുകൊടുത്തേ മതിയാകൂ

August 29, 2019 | 06:36 AM IST | Permalinkപിണറായിക്കുള്ള ആവേശം ബിജെപിക്കില്ല; നല്ലതാവുമെന്ന് കരുതി സഹായിക്കാൻ ഇറങ്ങിയപ്പോൾ ഇതുവരെ പിന്തുണച്ചവരിൽ നിന്നും വരെ വിമർശനം; തുഷാർ വെള്ളാപ്പള്ളിയെ വഴിയിൽ ഉപേക്ഷിച്ചു യൂസഫലിയും; ജാമ്യത്തുക നൽകിയതിനപ്പറം ഒരു ഇടപാടും ഇല്ലെന്ന് തീർത്തു പറഞ്ഞു ലുലു ഉടമയുടെ പത്രക്കുറിപ്പ്; അറബ് പൗരന്റെ ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം പൊളിഞ്ഞതോടെ തുഷാറിന്റെ നില കൂടുതൽ പരുങ്ങലിൽ; വെള്ളാപ്പള്ളിയുടെ മകൻ വീണ്ടും ജയിലിൽ ആകാതിരിക്കാൻ നാസിലിനുള്ളതുകൊടുത്തേ മതിയാകൂ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ ചെക്ക് കേസിൽ കുടുങ്ങിയ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ അനുദിനം കുരുക്കു മുറുകുകയാണ്. യുഎഇ പൗരന്റെ പാസ്‌പോർട്ട് കെട്ടിവെച്ച് സ്വന്തം പാസ്‌പോർട്ട് വാങ്ങി നാടുവിനാടുള്ള തുഷാറിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി ഇന്നലെ കോടതിയുടെ തീരുമാനം. തുഷാർ ഇപ്പോൾ രാജ്യം വിട്ടാൽ പിന്നീട് കേസ് പരിഗണിക്കുമ്പോൾ മടങ്ങി വരുമോ എന്ന സംശയം ഉയർത്തിയാണ് കോടതി തുഷാറിനോട് ചെക്ക് കേസ് കഴിയും വരെ യുഎഇയിൽ കഴിയാൻ നിർദ്ദേശിച്ചത്. ഇതോടെ നാസിൽ പറയന്ന ഒത്തു തീർപ്പു ഫോർമുല അംഗീകരിക്കേണ്ട അവസ്ഥയിലായി തുഷാർ.

അതിനിടെ തുഷാർ കേസിൽ ഇടപെട്ടതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി വിമർശനം ഉയർന്നതോടെ വിശദീകരണവുമായി പ്രവാസി വ്യവസായി എംഎ യൂസഫലി രംഗത്തെത്തി. ചെക്ക് കേസിൽ ജാമ്യത്തുക നൽകുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നും മറ്റു ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ലുലു ഗ്രുപ്പ് ചെയർമാനുമായ എം.എ. യൂസഫലി പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കേസിൽ തുടർന്ന് ഇടപെടാൻ ഉദ്ദേശിക്കുന്നില്ല.

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളുപ്രസ്താവനയിൽ പറഞ്ഞു.

ഈ മാസം 20ന് ദുബായിൽ എത്തിയ തുഷാറിനെ ഹോട്ടലിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അജ്മാൻ പൊലീസിന് കൈമാറി. ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച 10 ലക്ഷം ദിർഹവും പാസ്‌പോർട്ടും സമർപ്പിച്ചാണ് തുഷാർ ജാമ്യത്തിൽ ഇറങ്ങിയത്. കേരളത്തിൽ നിന്നും തുഷാറിന്റെ പിതാവും എസ്എൻഡിപി യോഗം നേതാവുമായ വെള്ളാപ്പള്ളി നടേശന്റെ അഭ്യർത്ഥന പ്രകാരമാണ് എം.എ. യൂസഫലി വിഷയത്തിൽ ഇടപെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം ഇന്നലെ കേസിൽ തിരിച്ചടിയേറ്റതോടെ തുഷാറിന് ഇനി നാട്ടിലേക്ക് മടങ്ങാൻ നാസിൽ അബ്ദുള്ള തന്നെ കനിയേണ്ട അവസ്ഥയാണുള്ളത്. നേരത്തെ കേസ് തീർക്കാമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു തുഷാർ. ഇതോടെ നാസിലിനോട് തന്റെ കണ്ടീഷൻസ് അംഗീകരിക്കണമെന്ന് പോലും പറഞ്ഞു മൊട എടുത്തു. ഇതോടെ കേസ് കൂടുതൽ കരുത്തുള്ളതാക്കി മാറ്റുകയാണ് നാസിൽ ചെയ്തത്. കൃത്യമായി രേഖകൾ കോടതിയിൽ നൽകിയതോടെ തുഷാറിന് രക്ഷപെടാൻ വഴിയില്ലെന്ന നിലയിലെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ തുഷാറിന് യാത്രാ വിലക്ക് തൽക്കാലത്തേക്ക് മാറില്ല. കേസിൽ തീർപ്പാകാതെ യുഎഇയിൽ നിന്നുമൊരു മടക്കമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

യുഎഇ പൗരന്റെ പാസ്പോർട്ട് കെട്ടിവച്ച് സ്വന്തം പാസ്പോർട്ട് തിരികെ വാങ്ങാനുള്ള അപേക്ഷ കോടതി തള്ളി. ആൾജാമ്യമെടുത്ത് രാജ്യംവിട്ടാൽ കേസ് പരിഗണിക്കുമ്പോൾ തുഷാർ തിരിച്ചുവരുമോയെന്ന കാര്യത്തിലും കേസിന്റെ എല്ലാ ബാധ്യതകളും ഏൽക്കാൻ സ്വദേശിക്ക് കെൽപ്പുണ്ടോയെന്ന കാര്യവും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ തുഷാറിന്റെ അപേക്ഷ തള്ളിയത്. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് തുഷാർ ശ്രമിച്ചത്. കേസിന്റെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാർ പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തു തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാൻ കോടതി കഴിഞ്ഞ ദിവസം തുഷാറിന് ജാമ്യം അനുവദിച്ചത്. ഇതിനൊപ്പം, തുഷാറിന്റെ പാസ്പോർട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ശ്രമം വൈകുന്ന സാഹചര്യത്തിലാണ് യുഎഇ പൗരന്റെ പാസ്പോർട്ട് സമർപ്പിച്ച് തുഷാർ യാത്രാവിലക്ക് മറികടക്കാൻ ശ്രമിച്ചത്. പരാതിക്കാരൻ നാസിൽ അബ്ദുള്ള ആറുകോടി രൂപവേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. രണ്ട് ദിവസം കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും. നാസിൽ അബ്ദുള്ളയ്ക്ക് താൻ പണം നൽകാനില്ലെന്നും ചെക്ക് കൊടുത്തിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ചെക്കിന്റെ മുന്നിലെ ഒപ്പ് തന്റേതാണ്..പിറകിലേത് തന്റെതാണോയെന്ന് സംശയമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് കോടതിയിൽ കേസ് വാദിച്ചത്. എന്നാൽ, ഇതൊന്നും വിലപ്പോയുമില്ല.

'അന്ധൻ ആനയെ കണ്ടത് പോലെയാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യം കാര്യം മനസിലാക്കുക. ഞാൻ ഈ പറയുന്ന നാസിലുമായിട്ട് ഉണ്ടായിരുന്നുന്നത് 10-12 വർഷം മുമ്പ് ആറ് ലക്ഷത്തി 75000 ദിർഹത്തിനുള്ള കോൺട്രാക്ടാണ്. അതിന് വ്യക്തമായ തെളിവുണ്ട്. മുഴുവൻ രേഖകളും പേപ്പറിൽ ക്യത്യമായി കിട്ടുന്നത് വരെ മിണ്ടാതിരിക്കാനായിരുന്നു എന്റെ തീരുമാനം. എന്റെ കമ്പനി പൂട്ടിപ്പോയിട്ട് ഏതാണ് 12 വർഷത്തിലേറെയായി. മാത്രമല്ല ഞാൻ ഒറ്റയ്ക്ക് സിഗ്നേറ്ററി ആയുള്ള കമ്പനിയല്ല ഇത്. ആ കമ്പനി എന്നുപറയുന്നത് മൂന്നു പാർട്‌നേഴ്‌സുണ്ട്. ആരെങ്കിലും രണ്ടുപേർ ഒപ്പിട്ടാലേ അതിന്റെ ചെക്ക് പോലും പാസാകൂ. ഈ അക്കൗണ്ട് ക്ലോസ് ആയി പോയിട്ട് 10 വർഷം കഴിയുന്നു. കമ്പനിയുടെ ഒരുആക്ടിവിറ്റിയുമില്ലാതായി ലൈസൻസ് റദ്ദായിട്ട് 10 വർഷം കഴിയുന്നു. ഇതൊന്നുമറിയാതെ ഞാൻ ഇവിടെ വന്നപ്പോഴാണ് ഇങ്ങനെ ഒരുകേസുണ്ടായത്. അവിടെ ഇന്ത്യയിലെ നിയമമല്ല ഉള്ളത്. ഇവിടെ ചെക്കുമായി കൊണ്ട് പരാതി കൊടുത്താൽ ആദ്യം അറസ്റ്റ് ചെയ്യുക. അതിന് ശേഷമാണ് ഈ പ്രോസിക്യൂട്ടറുടെ മുമ്പിലേക്ക് നമ്മളെ കൊണ്ടുപോകുന്നത്. പ്രോസിക്യൂട്ടറുടെ അടുത്തുപോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ജാമ്യം കിട്ടി പുറത്തിറങ്ങാൻ കഴിഞ്ഞത്. ഇത് വ്യക്തമായി സർക്കാരുകൾക്ക് അറിയാവുന്നതുകൊണ്ടാണ് അവർ വ്യക്തമായി സഹായകരമായ നിലപാട് സ്വീകരിച്ചത്.

ചെക്ക് ബാങ്കിൽ ഹാജരാക്കുകയും ബൗൺസാകുകയും ചെയ്തുവെന്ന വാദത്തിൽ കഴമ്പില്ല. കാരണം ഈ അക്കൗണ്ട് ക്ലോസായി പോയിട്ടുള്ളതാണ്. അതൊരു സെക്യൂരിറ്റി ചെക്കല്ല. എഗ്രിമെന്റ് വ്യാജമായി ഉണ്ടാക്കിയിരിക്കുകയാണ്. അതായാത് ഞാൻ ഈ പറയുന്ന പണം നൽകിയില്ല എന്നുണ്ടെങ്കിൽ, അതിന് വേണ്ടി ഈ സെക്യൂരിറ്റി ചെക്ക് എന്റെ എമൗണ്ടില്ലാതെ, ഡേറ്റില്ലാതെ ഞാൻ എഴുതി കൊടുത്തുവെന്നാണ്. അങ്ങനെ ഇനി കൊടുത്തുവെന്ന് പറഞ്ഞാൽ പോലും 10 വർഷമായി ഈ ചെക്ക് വച്ചോണ്ടിരിക്കേണ്ട കാര്യമെന്താണ്? അങ്ങനെയൊരു ചെക്ക് കൊടുത്തിട്ടില്ല. ചെക്കിന്റെ മുന്നിലെ ഒപ്പ് എന്റേതാണ്..പിറകിലേത് എന്റെതല്ലേയെന്ന് സംശയമുണ്ടെന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാർത്ത വന്നു ആറ് കോടി അവർ ചോദിച്ചു..മൂന്നുകോടി തരാമെന്ന് ഞാൻ പറഞ്ഞെന്ന്. ഡോക്കുമെന്റ്് എടുത്തുതരാം. കോടതിയിൽ ഞാൻ എന്താണ് പറഞ്ഞതെന്ന്. ഞാൻ ഒരുപൈസ കൊടുക്കാനില്ല. ഇങ്ങനെയൊരു പ്രശ്‌നം വന്ന സ്ഥിതിക്ക് ഞാൻ 100,000 ദിർഹം വരെ കൊടുക്കാമെന്നാണ് കോടതിയിൽ വ്യക്തമായി പറഞ്ഞത്. പരാതി പിൻവലിച്ചുകഴിഞ്ഞാൽ ഈ തുക നൽകാമെന്നാണ് പറഞ്ഞത്. നാസിലുമായി നേരിട്ട് ചർച്ചയൊന്നും നടക്കുന്നില്ല.'

അതേസമയം, ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരൻ നാസിൽ അബ്ദുള്ള പറഞ്ഞു. കേസ് അവസാനിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് തുഷാറും വ്യക്തമാക്കി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്നതായി പരാതിക്കാരൻ നാസിൽ അബ്ദുള്ള സമ്മതിച്ചു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്‌നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കിൽ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു, പരാതിക്കാരനെ കേൾക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും നാസിൽ പറഞ്ഞു. ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ദിർഹത്തിനാണ് നാസിലിന്റെ കമ്പനിക്ക് ഉപകരാർ ജോലികൾ ഏൽപിച്ചതെന്ന് തുഷാർ പറഞ്ഞു. ജോലിയിൽ വരുത്തിയ വീഴ്ച തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും തുഷാർ പറഞ്ഞു.

ചെക്ക് കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. ചെക്ക് കേസിൽ പരാതി പിൻവലിക്കണമെങ്കിൽ ആറ് കോടി രൂപ (മുപ്പത് ലക്ഷം ദിർഹം)വേണമെന്ന നിലപാടിലാണ് പരാതിക്കാരനായ നാസിൽ അബ്ദുള്ള. എന്നാൽ ഇതിന്റെ പകുതി തുക മാത്രം നൽകാം എന്നാണ് തുഷാറിന്റെ നിലപാട്. കോടതിക്ക് പുറത്തെ ഒത്ത് തീർപ്പ് ചർച്ചകളിൽ ആണ് നാസിൽ അബ്ദുള്ള ആറു കോടിയോളം രൂപ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൂടുതലാണ് എന്നാണ് തുഷാർ നൽകിയ മറുപടി. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാർ പറയുന്നു.

മുപ്പത് ലക്ഷം ദിർഹം കിട്ടാതെ പരാതി പിൻവലിക്കില്ല എന്ന് നാസിൽ ആവർത്തിച്ച് തുഷാറിനെ അറിയിച്ചു. തുഷാറിന്റെ ബിസിനസ് സുഹൃത്തുക്കളും നാസിലിന്റെ ബിസിനസ് സുഹൃത്തുക്കളും ഇപ്പോൾ തുകയുടെ കാര്യത്തിൽ ധാരണയിൽ എത്തുന്നതിനുള്ള ഒത്ത് തീർപ്പ് ചർച്ചകൾ ആണ് നടത്തുന്നത്. എന്തായാലും തുഷാർ വാഗ്ദാനം ചെയ്ത മൂന്നര കോടി രൂപ അപര്യാപ്തമാണ് എന്നാണ് നാസിലിന്റെ നിലപാട്.അതേസമയം ഒരു കാരണവശാലും നാസിൽ ആവശ്യപ്പെടുന്ന ആറു കോടി രൂപ നൽകില്ല എന്നതിൽ തുഷാറും ഉറച്ചു നിൽക്കുന്നു.

കോടതിക്ക് പുറത്ത് ഒത്തു തീർപ്പുസാധ്യത മങ്ങി

തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്കുകേസിൽ ഇരുപക്ഷവും കടുത്ത നിലപാടു സ്വീകരിച്ചതോടെ കോടതിക്കു പുറത്തെ ഒത്തുതീർപ്പു സാധ്യത മങ്ങി. അതേസമയം കേസ് രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്ന്, പരാതിക്കാരൻ തൃശൂർ സ്വദേശി നാസിലിനോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. ഇരുവിഭാഗത്തോടും അടുപ്പമുള്ളവർ കോടതിക്കു പുറത്തുള്ള ചർച്ചകൾ തുടരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ ഹാജരാക്കാനുള്ള നീക്കത്തിലാണ് തുഷാർ വെള്ളാപ്പള്ളി. ഒത്തുതീർപ്പ് തുകയെച്ചൊല്ലിയാണ് ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കം. ആറേമുക്കാൽ ലക്ഷം (1.31 കോടി രൂപ) ദിർഹത്തിനാണ് കരാർ നൽകിയതെന്നും ഒത്തുതീർപ്പിനായി ചോദിക്കുന്ന പണം 30 ലക്ഷം ദിർഹമാണെന്നും (5.8 കോടി രൂപ) തുഷാർ പറയുന്നു. കരാർ പ്രകാരമുള്ള പണം നൽകിയെന്നും കൂടുതൽ നൽകാനാവില്ലെന്നുമാണ് നിലപാട്. അതേസമയം തുഷാർ നൽകാമെന്ന് പറയുന്ന തുക തീരെ കുറവാണെന്ന് മറുപക്ഷം പറയുന്നു. 19 കോടിയുടെ ചെക്കുകേസാണ് നാസിൽ നൽകിയിരിക്കുന്നത്. കേസ് ഇന്നലെ കോടതി പരിഗണിച്ചില്ല. ഇന്നു പരിഗണിച്ചേക്കും. 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
'ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്.. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും'; വിവാഹിതയാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ച് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി; ഭാവി വരന്റെ കൈ ചേർത്ത് പിടിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് നടി തേടിയത് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന്; വരൻ കൊച്ചി സ്വദേശി ജിജിൻ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വിപ്ലവ ചൈനയിൽ 'ആതിഥേയന്റെ' ഭാര്യക്കൊപ്പം സർക്കാർ ചാരന് ഉറങ്ങാം; ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ 'ബന്ധു സഖാക്കൾ' പ്രേരിപ്പിക്കണം; പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം; സുന്നത്തു കല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം; മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം; വീടുകളിലേക്ക് 'സർക്കാർ ബന്ധുക്കളെ' വിട്ട് ഉയിഗൂർ മുസ്ലിംങ്ങളെ ചൈന മെരുക്കാൻ ശ്രമിക്കുന്നത് ഇങ്ങനെ
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ശബരിമല റിവ്യുഹർജിയിൽ വിധിക്ക് മണിക്കൂറുകൾ മാത്രം; കനത്ത ജാഗ്രതയിൽ സംസ്ഥാനം; സോഷ്യൽ മീഡിയയിൽ 24 മണിക്കൂർ നിരീക്ഷണവുമായി സൈബർ സെല്ലും സൈബർ ഡോമും; വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി; സന്നിധാനത്ത് പഴുതടച്ച പൊലീസ് സന്നാഹം; വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ്; ഉടമസ്ഥാവകാശത്തിൽ പിന്നോട്ടില്ലെന്ന് മലയരയസഭ; അനുകൂല വിധിയിൽ പ്രതീക്ഷയുമായി വിശ്വാസികൾ
രോഗം അഭിനയിച്ചെത്തിയവർക്ക് മനോരോഗാശുപത്രിയിൽ അഡ്‌മിഷൻ; ഇനിയും ഇത്തരം രോഗികളെ അയയ്ക്കും എന്ന് പറഞ്ഞതോടെ യഥാർഥരോഗികളെയും തിരിച്ചയച്ചു; മൈത്രേയൻ തന്റെ 'മനുഷ്യരറിയാൻ' പുസ്തകത്തിൽ ഉന്നയിക്കുന്ന ആശയങ്ങളെ ഖണ്ഡിച്ച് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്; സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ, അതോ മൈത്രേയൻ മാപ്പു പറയണോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
മസ്‌ക്കറ്റിലെ മദ്യക്കച്ചവടത്തിലെ കുടിപ്പക തീർത്തത് വ്യവസായിയെ നാട്ടിൽ കാറിലിട്ടു വെട്ടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി മൊഴി നൽകിയത് എതിരാളിയായ പ്രതാപ് സിംഗിനെതിരെ; ഹോട്ടൽ മുതലാളിയിൽ നിന്ന് കവർന്ന സിം വഴി കോളുകൾ ചെയ്തതിനാൽ പ്രതികളിലേക്ക് എത്തിപ്പെടാനാകാതെ പൊലീസും; ഒടുവിൽ സിം കേന്ദ്രീകരിച്ച നടന്ന അന്വേഷണത്തിൽ ചാലക്കുടിക്കാരൻ വിരൽചൂണ്ടിയത് പ്രതാപ് സിംഗിന്റെ കൂട്ടാളികളിലേക്ക്; മൂന്ന് പേർ പിടിയിലായെങ്കിലും അറസ്റ്റു ഭയന്ന് ഗൾഫിലേക്ക് നാടുവിട്ടു മറ്റുപ്രതികൾ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ