Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കാലത്ത് രാജ്യം വിറപ്പിച്ച സിംഹം; പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ഇപ്പോൾ നിരാലംഭനായി  ജീവിതം വയോധിക സദനത്തിൽ തള്ളി നീക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെന്നാൽ പാവയല്ലെന്ന് തെളിയിച്ച ടി.എൻ ശേഷനും ഭാര്യയും ഒടുവിൽ അഭയം തേടിയിരിക്കുന്നത് ചെന്നൈയിലെ വയോധികസദനത്തിൽ

ഒരു കാലത്ത് രാജ്യം വിറപ്പിച്ച സിംഹം; പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ഇപ്പോൾ നിരാലംഭനായി  ജീവിതം വയോധിക സദനത്തിൽ തള്ളി നീക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെന്നാൽ പാവയല്ലെന്ന് തെളിയിച്ച ടി.എൻ ശേഷനും ഭാര്യയും ഒടുവിൽ അഭയം തേടിയിരിക്കുന്നത് ചെന്നൈയിലെ വയോധികസദനത്തിൽ

ചെന്നൈ: രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി പ്രശസ്തനായ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി.എൻ ശേഷനും ഭാര്യയും വ്യദ്ധ സദനത്തിൽ. പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തിൽ കഴിയുന്നത്.

ചെന്നൈ നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികൾ വ്യദ്ധ സദനത്തിൽ എത്തിയത് ഇവരെ പരിചരിക്കാൻ ആരുമില്ലാത്തതു കൊണ്ടാണെന്നാണു വിവരം. മക്കളില്ലാത്ത ഇവർക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ തുടങ്ങിയതോടെയാണ് പേയിങ് ഗസ്റ്റായി വ്യദ്ധ സദനത്തിലെത്താൻ തീരുമാനിച്ചത്. ദമ്പതിമാരുടെ വരവ് വ്യദ്ധ സദനത്തിലെ അന്തേവാസികൾക്ക് ആശ്വാസവും അനുഗ്രഹവവുമാണുണ്ടാക്കിയത്. തന്റെ ജീവിത കഥയും പുരാണ കഥകളും പറഞ്ഞ് അന്തേവാസികളുടെ മനസ്സിൽ ഇഷ്ടതാരമായി മാറിയ ശേഷൻ സ്വന്തം ചെലവിൽ മറ്റുള്ളവരുടെ കാര്യങ്ങൾ കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

1990-1996 ലാണ് രാജ്യത്തെ 10 -ാംമത്  ഇലക്ഷൻ കമ്മീഷണറായി ടി.എൻ ശേഷൻ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയിൽ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരിൽ തിരഞ്ഞെടുപ്പു പരസ്യങ്ങൾ തടഞ്ഞും ലൗഡ് സ്പീക്കർ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിർണയിച്ചും, സ്ഥാനാർത്ഥികൾ സ്വത്തു വിവരങ്ങൾ കർശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്‌കരണങ്ങൾ ഏർപ്പടുത്തിയും ശേഷൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മൂക്കുകയറിട്ടു.

അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 1932 ഡിസംബർ 15-നു ജനിച്ച ശേഷൻ 85-ാം പിറന്നാൾ വ്യദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഇക്കഴിഞ്ഞ ഡിസംബർ 15-നു ആഘോഷിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP