1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്നത് നിയമ വിരുദ്ധ കീഴ് വഴക്കം; പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര; ഇന്ത്യയുടേത് മുസ്ലീങ്ങളിൽ ഭീതിയുണ്ടാക്കാനുള്ള നീക്കമെന്ന് വിലയിരുത്തി അമേരിക്കൻ സംഘടന; പൗരത്വ ബിൽ പാസായാൽ അമിത് ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യപ്പെടുന്നത് മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ; ആരു പറഞ്ഞാലും പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷത്തിന് സംരക്ഷണമൊരുക്കുമെന്ന് അമിത് ഷായും

December 10, 2019 | 10:42 AM IST | Permalinkമതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്നത് നിയമ വിരുദ്ധ കീഴ് വഴക്കം; പൗരത്വ ഭേദഗതി ബിൽ  തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര; ഇന്ത്യയുടേത് മുസ്ലീങ്ങളിൽ ഭീതിയുണ്ടാക്കാനുള്ള നീക്കമെന്ന് വിലയിരുത്തി അമേരിക്കൻ സംഘടന; പൗരത്വ ബിൽ പാസായാൽ അമിത് ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യപ്പെടുന്നത് മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ; ആരു പറഞ്ഞാലും പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷത്തിന് സംരക്ഷണമൊരുക്കുമെന്ന് അമിത് ഷായും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡൽ കമ്മീഷൻ (യു.എസ്.സിഐ.ആർ.എഫ്) അറിയിച്ചു.

പൗരത്വ ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ യുഎസ് ഫെഡറൽ സർക്കാർ പരിഗണിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ കമ്മീഷന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാരോപിച്ച് ബിൽ അവതരണത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിങ്ങളെ ഒഴിവാക്കുന്ന നയം ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ചുവടുവെയ്‌പ്പാണെന്നുമാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് പൗരത്വഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 7 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 80നെതിരെ 311 വോട്ടുകൾക്കാണ് ബിൽ പാസായത്. തർക്കങ്ങൾക്കും പോർവിളികൾക്കുമിടെ അനുമതി നേടി ബിൽ അവതരിപ്പിക്കാൻ തന്നെ ഒരു മണിക്കൂറോളം വേണ്ടിവന്നു. രാത്രി 12 മണിയോടെയാണു ചർച്ച പൂർത്തിയായതും.

എൻഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എൻഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രയിലെ സർക്കാരിന്റെ ഭാവി ചോദ്യചിഹ്നമാക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭയിൽ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദൾ, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബിൽ രാജ്യസഭയിൽ പാസാക്കാമെന്നാണ് ബിജെപി കരുതുന്നത്. രാജ്യസഭയിൽ ബിൽ പാസായാൽ പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിയമം നിലനിൽക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നിശിചത കാലാവധി ഇവർ ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് അനുവാദം നൽകുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും. ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അക്കമിട്ട് അമിത് ഷാ മറുപടി നൽകി. ഇതിന് ശേഷമാണ് ബിൽ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്. ബില്ലിൽ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവർക്ക് പൗരത്വം നൽകണമെന്നാണ് ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബിൽ പാസാക്കിയത്.

അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ മറ്റ് സമുദായക്കാരാണ്. അവർ ആ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാർഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയിൽ പറഞ്ഞു. ഇന്ത്യ അതിർത്തി പങ്കിടുന്ന മൂന്നു രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്ന് അമിത് ഷാ പറഞ്ഞത് സഭയിൽ ചിരി പടർത്തിയിരുന്നു. അഫ്ഗാൻ ഇന്ത്യൻ ഭൂമിയുമായ് അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും പ്രതിപക്ഷത്ത് നിന്നുണ്ടായി. അമിത് ഷാ യ്ക്ക് ജ്യോഗ്രഫി അറിയില്ല'' എന്ന് കളിയാക്കിയവരും ഉണ്ട്. എന്നാൽ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും പാക് അധീന കാശ്മീർ അഫ്ഗാനുമായി അതിർത്തി പങ്കിടുന്നുണ്ടെന്നും പറഞ്ഞ് അമിത് ഷാ കത്തി കയറി. ഇതോടെ പ്രതിപക്ഷം അടങ്ങി. പാക്കിസ്ഥാനിലേയും അഫ്ഗാനിലേയും ന്യൂനപക്ഷ പീഡനങ്ങൾ എണ്ണി പറഞ്ഞാണ് ബിൽ അവതരിപ്പിച്ചത്.

1951 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ൽ 23 ശതമാനമായിരുന്ന പാക്സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശിൽ 22ൽ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകിൽ ഇവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയിൽ 1951 ൽ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 14.3 ശതമാനമായി വർധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും ലോക്സഭയിൽ അമിത് ഷാ പ്രഖ്യാപിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോൺഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തിൽ മുസ്ലിം ലീഗിനൊപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പവുമാണ് കോൺഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.

ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് ബില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇത്. ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ പൗരത്വ ബിൽ കീറിയെറിഞ്ഞ് ഹൈദരാബാദ് എംപി അസദുദീൻ ഒവൈസിയുടെ പ്രതിഷേധം ഏറെ ചർച്ചയായിട്ടുണ്ട്. പൗരത്വ ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിർദിഷ്ട ഭേദഗതിയെന്നും ബിൽ കീറിയെറിയുന്നതിന് മുമ്പ് ഒവൈസി പറഞ്ഞു. 'ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയിൽവച്ച് വിവേചനപരമായ പൗരത്വ കാർഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്ലിം വിഭാഗക്കാർക്കെതിരായ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി' - ഒവൈസി കുറ്റപ്പെടുത്തി. അതിനിടെ, ഒവൈസിയുടെ നടപടി പാർലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എംപിമാർ ആരോപിച്ചു. 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്നതാണ് ബിൽ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ ആറുവർഷം ഇന്ത്യയിൽ താമസിച്ചാൽ ആവശ്യത്തിനു രേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വം നൽകുന്നതാണു കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഒരുങ്ങുന്ന ഭേദഗതി.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ, സിഖുകാർ, ബൗദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗങ്ങൾക്ക് കടുത്ത വിവേചനം അനുഭവിക്കുന്നു എന്നതാണ് കേന്ദ്രസർക്കാരിന്റെ വാദം. അഭയാർഥികളായി ഇന്ത്യയിൽ എത്തുന്നവർ നിലവിൽ 11 വർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചാലേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഭേദഗതിപ്രകാരം ഇത് അഞ്ചുവർഷമായി ചുരുങ്ങും. എന്നാൽ, അഭയാർഥികളെ മുസ്ലിം, ഇതരർ എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് യോജിച്ച നിലപാടല്ലെന്നാണ് ഉയരുന്ന ആരോപണം. മുത്തലാഖ്, കശ്മീരിന് പ്രത്യേകപദവി തുടങ്ങിയ വിഷയങ്ങളിലെന്നപോലെ പൗരത്വപ്രശ്നത്തിലും ബിജെപി സർക്കാർ മുസ്ലിംവിരോധം കലർത്തുകയാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. അഭയാർഥിപ്രശ്‌നത്തിൽ ദേശീയ നിയമഭേദഗതി കൊണ്ടുവരുമ്പോൾ, അത് മൂന്ന് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിൽനിന്ന് സർക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്.

ബില്ലിൽ പറയുന്ന രാജ്യങ്ങളിൽനിന്നല്ലാതെയും നിരവധിപേർ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് കുടിയേറിയ ഒരുലക്ഷത്തിലേറെ തമിഴ് വംശജർക്ക് പൗരത്വം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുമുണ്ട്. ഇതും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ ശ്രീലങ്ക മതേതരത്വ രാജ്യമാണമെന്ന വാദമാണ് അമിത് ഷാ ഉയർത്തുന്നത്. ലോക്‌സഭയിലെ ചർച്ചയിൽ കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ ഘടകകക്ഷികളും ഇടതുകക്ഷികൾ, തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, എസ്‌പി, ആർഎസ്‌പി, ടിആർഎസ്,എഐഎംഐഎം, സിക്കിം ക്രാന്തികാരി മോർച്ച തുടങ്ങിയവരും ബില്ലിനെ എതിർത്തു. എൻ.കെ. പ്രേമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എ.എം.ആരിഫ്, ശശി തരൂർ, ഭർതൃഹരി മെഹ്താബ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ഹൈബി ഈഡൻ, എന്നിവരുടെ ഭേദഗതി വോട്ടിനിട്ടു തള്ളി.

2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയവർക്കു പൗരത്വം ലഭിക്കും. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ എന്ന വ്യവസ്ഥ 5 വർഷം വരെ എന്നാക്കി കുറച്ചിട്ടുണ്ട്. ഭരണഘടനയുടെ ആറാംപട്ടിക പ്രകാരം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള സംരക്ഷണം തുടരും. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മണിപ്പുരിനു കൂടി ഇന്നർലൈൻ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഇനി മണിപ്പുരിലേക്കു പോകാനും പെർമിറ്റ് വേണം. ബില്ലിന് 130 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അമിത് ഷാ ബിൽ മുസ്ലിം വിരുദ്ധമാണെന്ന ആരോപണം തള്ളിക്കളഞ്ഞു. ബിൽ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ
ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്‌പെൻഷൻ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയൻ അഞ്ചു കൊല്ലം മുമ്പ് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയർ ചെയ്യാൻ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്‌ത്തും
ദമാനിലെ റിസോർട്ടിൽ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികൾ; എത്താൻ വൈകിയതിനാൽ ലഭിച്ചത് രണ്ട് മുറികൾ മാത്രം; മരിച്ചത് ഒരു മുറിയിൽ താമസിച്ച എട്ടുപേർ; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവർ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത് ഇന്ത്യൻ ഡോക്ടർമാരുടെ കൂടി സാന്നിധ്യത്തിൽ; മറ്റുള്ളവർ കാഠ്മണ്ഡുവിൽ എത്തി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ