Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീപ്പിൽനിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; പൊലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചേക്കില്ലെന്ന് വിവരം; കുഞ്ഞിന്റെ അമ്മ ചില മരുന്നുകൾ കഴിച്ചിരുന്നതായും അതിനാൽ ഉറങ്ങിപ്പോയെന്നും വിശദീകരണം; ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി

ജീപ്പിൽനിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; പൊലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചേക്കില്ലെന്ന് വിവരം; കുഞ്ഞിന്റെ അമ്മ ചില മരുന്നുകൾ കഴിച്ചിരുന്നതായും അതിനാൽ ഉറങ്ങിപ്പോയെന്നും വിശദീകരണം; ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ; തൊടുപുഴ: ഇടുക്കി രാജമലയിൽ ഓടുന്ന ജീപ്പിൽനിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നെടുംങ്കണ്ടം സ്വദേശി സതീഷ് ,ഭാര്യ. സത്യഭാമ എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ രാജമലയിൽ ഉണ്ടായ സംഭവത്തിന്റെ പേരിൽ കേസെടുത്തിട്ടുള്ളതെന്ന് മൂന്നാർ എസ് ഐ അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിയോടടുത്താണ് രാജമല വന്യജീവിസങ്കേതത്തിന്റെ കവാടത്തിടുത്ത് ഒരു വയസോളം തോന്നിക്കുന്ന പെൺകുഞ്ഞിനെ പരിക്കുകളോടെ ജീവനക്കാർ കണ്ടെത്തുന്നത്.

തുടർന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷമി ആറിന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇവിടുത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 9.42-ന് ഇതുവഴി കടന്നുപോയ കമാൻഡർ ജീപ്പിൽ നിന്നാണ് കൂട്ടി താഴെ വീണതെന്ന് വ്യക്തമായത്.തുടർന്ന് വിവരം പൊലീസിൽ അറിക്കുകയും പൊലീസ് സമീപ സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.ഇതിനിടയിലാണ് ദമ്പതികൾ കുഞ്ഞിനെ കണ്ടില്ലന്ന് കാണിച്ച് വെള്ളത്തൂവൽ പൊലീസിൽ പരാതിയുമായി എത്തുന്നത്.

കുട്ടി ടാറ്റാ ആശുപത്രിയിൽ ചികത്സയിൽ ഉണ്ടെന്നറിഞ്ഞ് ദമ്പതികൾ ഇന്നലെ പുലർച്ചെ 1 മണിയോടെ ഇവിടെ എത്തി അധികൃതരിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങി സ്ഥലം വിടുകയായിരുന്നു. കുട്ടി ഇവിടെ എത്തിയ സാഹചര്യത്തെക്കുറിച്ച് സംശയങ്ങളുയർന്നിരുന്നു. കുട്ടിയെ രക്ഷിതാാക്കൾ റോഡിലെറിഞ്ഞിരിക്കാമെന്ന തരത്തിൽ ഊഹാഭോഹങ്ങളും പ്രചരിച്ചിചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തതായുള്ള വിവരം പുറത്തു വന്നിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പൊലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളു.കുഞ്ഞിന്റെ അമ്മ ചില മരുന്നുകൾ കഴിച്ചിരുന്നതായും അതിനാൽ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി.ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടിയിരുന്നു.

ജീപ്പിലുണ്ടായിരുന്നവർ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിഞ്ഞത് 50 കിലോമീറ്ററകലെ വീട്ടിലെത്തിയ ശേഷമാണ്. ഇരുവശവും കാടുനിറഞ്ഞ മൂന്നാർ മറയൂർ റോഡിൽ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിൽ ഞായർ രാത്രി പത്തിനായിരുന്നു സംഭവം. അടിമാലി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കൽ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമായ മകൾ രോഹിതയാണു രക്ഷപ്പെട്ടത്.

റോഡിലേക്കു വീണ കുഞ്ഞ് മുട്ടിലിഴഞ്ഞെത്തിയതു സമീപത്തെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിലേക്കായതു ഭാഗ്യമായി. നേരിയ പരുക്കുകൾ ഉണ്ടായിരുന്നതിനാൽ ഫോറസ്റ്റ് ജീവനക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചു. വന്യമൃഗങ്ങളുടെ വിഹാര മേഖലയിലാണു കുഞ്ഞു തെറിച്ചുവീണത്. മറ്റേതെങ്കിലും ഭാഗത്തായിരുന്നെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാനും പ്രയാസമാണ്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. കുഞ്ഞ് വീണതിന്റെ അഞ്ചു മീറ്റർ മാറി ഒഴുക്കുള്ള തോടുമുണ്ട്. കുഞ്ഞിന്റെ തലയിലും മുഖത്തും മുറിവുകൾ ഉണ്ടെങ്കിലും സാരമുള്ളതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP