Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോൾപ്ലാസ കവാടങ്ങളെല്ലാം 'ഫാസ് ടാഗ്' ട്രാക്കുകളാക്കുന്നു; നവീന സൗകര്യം ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയില്ല; ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാൻ നിർദ്ദേശം; നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏർപ്പെടുത്തേണ്ടിവരും; തീരുമാനം നികുതി പിരിവ് സുഗമമാക്കി തിരക്ക് നിയന്ത്രിക്കുന്നതിന്; പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് പതിക്കാനുള്ള ഉത്തരവാദിത്തം ഡീലർമാർക്ക്

ടോൾപ്ലാസ കവാടങ്ങളെല്ലാം 'ഫാസ് ടാഗ്' ട്രാക്കുകളാക്കുന്നു; നവീന സൗകര്യം ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയില്ല; ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാൻ നിർദ്ദേശം; നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏർപ്പെടുത്തേണ്ടിവരും; തീരുമാനം നികുതി പിരിവ് സുഗമമാക്കി തിരക്ക് നിയന്ത്രിക്കുന്നതിന്; പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് പതിക്കാനുള്ള ഉത്തരവാദിത്തം ഡീലർമാർക്ക്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: രാജ്യത്തെ ടോൾപ്ലാസ കവാടങ്ങളെല്ലാം ഡിസംബർ ഒന്നുമുതൽ പൂർണമായും 'ഫാസ് ടാഗ്' ട്രാക്കുകളാക്കുന്നു. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ടോൾ പ്ലാസകളിൽ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. ഏറെ നേരം കാത്തിരുന്ന് ടോൾ പ്ലാസകളിൽ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റൽ പണ ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

ഫാസ് ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാനാണ് ദേശീയപാതാ അഥോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയ നിർദ്ദേശം. എത്ര രൂപയാണോ ടോൾ അടയ്ക്കേണ്ടിയിരുന്നത് അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

ഇതോടെ, നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏർപ്പെടുത്തേണ്ടിവരും. 2017 ഡിസംബർമുതൽ പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോൾപ്ലാസകളിൽ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്ടാഗിലൂടെ ലഭിക്കുന്നത്. 2017-ൽ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019-ൽ ഇത് 8.62 ലക്ഷം ആയി. പരിഷ്‌കാരം നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

എന്താണ് ഫാസ്ടാഗ്?

വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിലാണ് (മുൻവശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കർ പതിക്കുക. ഇതിൽ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ ഇടപാട്.100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗിൽ റീചാർജ് ചെയ്യാം. 1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിർബന്ധമാക്കിയത്. പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം ഡീലർമാർക്കാണ്.

വാഹനം ടോൾ പ്ലാസയിലെത്തുമ്പോൾ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽനിന്ന് പണം പിടിച്ചോളും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാർജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) എന്നിവിടങ്ങളിൽനിന്ന് ഫാസ് ടാഗ് രജിസ്ട്രേഷൻ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം.

കേരള ദേശീയപാതാ ടോൾപ്ലാസകൾ

* പാമ്പംപള്ളം, വാളയാർ

* പാലിയേക്കര, തൃശ്ശൂർ

* കുമ്പളം, അരൂർ

* പൊന്നാരിമംഗലം, എറണാകുളം

(ഫാസ്ടാഗ് ട്രാക്ക് ഇല്ലാത്തത് പൊന്നാരിമംഗലത്ത് മാത്രമാണ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP