Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡ്രൈവർമാർക്ക് കണ്ടക്ടറാകാനാണ് ഇഷ്ടം; കണ്ടക്ടർമാർക്ക് ഡ്രൈവർ പണി അത്ര ഇഷ്ടമല്ല; ലൈസൻസ് എടുത്തു വന്നാൽ ട്രെയിനിങ് നൽകി ഡ്രൈവറാക്കും; തിരഞ്ഞെടുക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസും നൽകും; കൊല്ലം ബസ് അപകടത്തിൽ പാഠം പഠിച്ച തച്ചങ്കരി പുതിയ പരിഷ്‌ക്കാരം ചിങ്ങം ഒന്നിന് നടപ്പിലാക്കും; അപകടത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷവും ജോലയും നൽകും

ഡ്രൈവർമാർക്ക് കണ്ടക്ടറാകാനാണ് ഇഷ്ടം; കണ്ടക്ടർമാർക്ക് ഡ്രൈവർ പണി അത്ര ഇഷ്ടമല്ല; ലൈസൻസ് എടുത്തു വന്നാൽ ട്രെയിനിങ് നൽകി ഡ്രൈവറാക്കും; തിരഞ്ഞെടുക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസും നൽകും; കൊല്ലം ബസ് അപകടത്തിൽ പാഠം പഠിച്ച തച്ചങ്കരി പുതിയ പരിഷ്‌ക്കാരം ചിങ്ങം ഒന്നിന് നടപ്പിലാക്കും; അപകടത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷവും ജോലയും നൽകും

ആർ പീയൂഷ്

തിരുവനന്തപുരം: തിരഞ്ഞെടുക്കുന്ന മുഴുവൻ ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസ് നൽകുമെന്നും താൽപ്പര്യമുള്ള കണ്ടക്ടർമാർ ഹെവി ലൈസൻസ് നേടിയാൽ ട്രെയിനിങ് നൽകി ഡ്രൈവർമാരാക്കുമെന്നും കെ.എസ്.ആർ.ടി.സി സിഎംഡി ടോമിൻ ജെ തച്ചങ്കരി. മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ടക്ടർമാർക്ക് ഡ്രൈവറാകാൻ ഒട്ടും ഇഷ്ടമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം ദീർഘ ദൂര ബസിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഡ്രൈവർമാരാണ്. ഉറക്കം ഒഴിച്ച് പതിനാലു മണിക്കൂറുകൾ വരെ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ഡ്രൈവറാകണം എന്നാവശ്യപ്പെട്ട് ആരും വരില്ലെന്നും തച്ചങ്കരി പറഞ്ഞു.

കൊല്ലത്തെ അപകടം എല്ലാവരുടെയും കണ്ണു തുറപ്പിച്ചു. നേരത്തെ തന്നെ ഈ സംവിധാനം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ചിലരുടെ എതിർപ്പു മൂലമാണ് നടക്കാതെ പോയത്. അത് നടപ്പിലായിരുന്നെങ്കിൽ ഇങ്ങനെ ഒരു അപകടം നടക്കില്ലായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച തന്നെയാണ് കൊല്ലത്തെ അപകടം. ഡ്രൈവർ ദീർഘ ദൂരം ബസോടിച്ചതിന്റെ ആഘാതമാണ് മൂന്ന് ജീവനുകൾ പൊലിയാൻ ഇടയായത്. ഇനി ഇത്തരത്തിലൊരു അപകടം നടക്കാൻ പാടില്ല. അതിനാൽ ചിങ്ങം ഒന്നു മുതൽ ദീർഘ ദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ നടപ്പിലാക്കും. കൂടാതെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. അവർക്ക് 10 ലക്ഷം രൂപയും ആശ്രിത നിയമനവും നൽകുമെന്നും തച്ചങ്കരി പറഞ്ഞു.

അതേ സമയം തൊഴിലാളി സംഘടനകൾ ഇതിനെതിരാണ്. ഇങ്ങനെയായാൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായം നന്നു പോകും എന്നാണ് വാദിക്കുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ പരിഷ്‌ക്കാരങ്ങൾ ജീവനക്കാർക്ക് കൂടുതൽ സഹായകമാകുമെന്നതിനാൽ ഒരു വിഭാഗം തൊഴിലാളി സംഘടനകൾക്ക് എതിരാണ്. അതിനാൽ ചിങ്ങം ഒന്നിന് നടപ്പിലാക്കാൻ പോകുന്ന ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റത്തിനെതിരെ സംഘടനകൾ എതിർപ്പുമായി വരില്ലാ എന്നാണ് സൂചന.

യാത്രക്കാരുടെ സുരക്ഷയാണ് കെ.എസ്.ആർ.ടി.സിക്ക് വലുത്. അവർ യാത്ര ചെയ്യുമ്പോഴാണ് വരുമാനം ലഭിക്കുന്നത്. ആ വരുമാനം ഉണ്ടെങ്കിലെ കോർപ്പറേഷന് മുന്നോട്ട് പോകാൻ കഴിയൂ. എങ്കിൽ മാത്രമേ തൊഴിലാലികൾക്കും പ്രയോജനമുണ്ടാകൂ. അതിനാൽ യൂണിയനുകൾ മുഴക്കുന്ന അനാവശ്യ കാര്യങ്ങൾ തിരിഞ്ഞു നോക്കുക പോലുമില്ലെന്നും തച്ചങ്കരി പറഞ്ഞു.

കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശ് എന്നിവർ മരിച്ചിരുന്നു. ഡബിൾ ഡ്യൂട്ടി സംവിധാനത്തിലെ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം.

 

ഇത് മനസ്സിലാക്കിയാണ് തച്ചങ്കരി കടുത്ത നിലപാട് എടുക്കുന്നത്. ഒരു മാസം മുമ്പ് ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നുവെങ്കിൽ ഈ മൂന്ന് ജീവനുകൾ രക്ഷപ്പെട്ടേനേ. ഈ നടക്കുന്നത് നിയമവിരുദ്ധമായ ഡ്യൂട്ടി സംവിധാനമാണ്. എനിക്കെതിരെ പോലും പൊലീസിന് കേസെടുക്കാം. എട്ട് മണിക്കൂറിൽ കൂടുതൽ ഒരാൾ വണ്ടിയോടിക്കുന്നതാണ് ഇതിന് കാരണം. സിഎംഡി അറിയാതെ ഇത്തരമൊരു ഡ്യൂട്ടി നടപ്പിലാക്കാൻ കഴിയില്ല. ഇത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് ഏത് സംഘടിത ശക്തി എതിർത്താലും ഡബിൾ ഡ്യൂട്ടി നിർത്തലാക്കും-തച്ചങ്കരി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP